
Monday, May 30, 2011
നിശാഗന്ധികള്‍..(ചെറു കഥ)

Thursday, May 26, 2011
നീ എന്‍റെ പ്രണയത്തിനൊരു ശാന്തതീരം...

Tuesday, May 17, 2011
ജീവോന്മാദം

Friday, May 6, 2011
പുത്തന്‍ കുപ്പായം...(ചെറു കഥ)

Wednesday, May 4, 2011
തിരകള്‍ ഇന്നൊരു ശാന്തമായ പ്രണയനിഴലില്‍....

Monday, May 2, 2011
കുരുവികള്‍...

അച്ഛനും ഒന്നിച്ചു വീടിന്റെ മുറ്റത്തെ ഒരു ബഞ്ചില്‍ പത്രം വായിച്ചു ഇരിക്കുവര്‍ന്നു അയാള്‍...
അച്ഛന്‍ ഏറെ പ്രായം ആയി ഇടകൊക്കെ എങ്ങനെ പുറത്തു പോയി ഇരിക്കും..
അത് ആ അച്ഛനുംഅത് ഒരു വലിയ ആശ്വാസം ആയിരുന്നു..
.ഇരുണ്ട മുറിയില്‍ നിന്നും അല്‍പ്പം കാറ്റും വെളിച്ചവും കൊള്ളാന്‍...പക്ഷെ അതിനു എപ്പോഴെന്കിലും തന്റെ മകന് സമയം കിട്ടണം...
തനിയെ എണീറ്റ് ഇവിടം വരെ വരന്‍ ഒത്തിരി ബുദ്ധിമുട്ടാണ്...
ഒത്തിരി തിരക്കുള്ള മകന്‍,,,പത്രത്തില്‍ മുഴുകി ഇരിക്കുവന്നവന്‍..
ആ ബെഞ്ചില്‍ ഒരു വശം അയാളും ഇരിക്കുന്ന..
.അതാ ...അവിടെ കുറെ കുഞ്ഞു ചെടികള്‍ക്ക് ഇടയിലായി കുറെ കുഞ്ഞു കിളികള്‍......കുഞ്ഞു മോന്റെ മുട്ടായി പൊതീടെ മീതെ പറന്നു കളിക്കന്നു...മനസ്സില്‍ ഒരായിരം ഓര്‍മകള്‍ ഓടിവന്നു.....അയാള്‍ പതിയെ മകനോട് ചോദിച്ചു..."മോനെ എന്താ അവിടെ...?"
പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക് നോക്കി..."അത് അച്ഛാ കുരുവികള്‍ ആണ്..."അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...കുറച്ചു മാറി കുറെ കുരുവികള്‍ പറന്നു കളിക്കുണ്ടായിരുന്നു...അയാള്‍ അങ്ങോട്ട് നോക്കി ഇരുന്നു...
മകനോട് ചോദിച്ചു...."മോനെ എന്താ അവിടെ...?"
പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക് നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ്..."ഇച്ചിരി ദേഷ്യത്തില്‍ ആണ് പറഞ്ഞെ...അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...പഴയ സ്ഥലത്ത് എപ്പോ കുരുവികളുടെ എണ്ണം കൂടി...അവയുടെ ശബ്ദം കൂടി....
അയാള്‍ അവിടേക്ക് നോക്കി...വീണ്ടും മകനോട് ചോദിച്ചു.."മോനെ എന്താ അവിടെ...?
"പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക് നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ് കു.രു..വി.കള്‍....എത്ര തവണ പറയണം..ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ...മനുഷ്യനെ മേനകെടുത്താന്‍...ശല്ല്യം.".വളരെ ഉച്ചത്തില്‍ അയാള്‍ അലറിവിളിച്ചു..
.പാവം ആ മനുഷ്യന്‍ ഞെട്ടി വിറച്ചു പോയി....പതിയെ എണീറ്റ് നടന്നു തുടങ്ങി...
മകന്‍ ആക്രോശിച്ചുകൊണ്ട്..."എവിടെ പോവാ...? എവിടേലും ഉരുണ്ടു വീണു പണി ഉണ്ടാക്കണ്ടാ..എവിടെ ഇരിക്ക്.."
അയാള്‍ തിരിഞ്ഞു മകനെ നോക്കി...പതിയെ കൈ കൊണ്ട് എപ്പോ വരം എന്ന് ആഗ്യം കാണിച്ച്...നടന്നു വീടിന്‍റെ ഉള്ളിലേക്ക്...അയാള്‍ വായന തുടര്‍ന്നു...കുറച്ചു സമയം കഴിഞ്ഞപ്പോള്‍...കയ്യില്‍ പഴകി കേടുവന്ന ഒരു ഡയറി ആയി വന്നു ആ ബഞ്ചില്‍ ഇരുന്നു..പതിയെ അതിന്റെ താളുകള്‍ മറിച്ച് കൊണ്ടിരുന്നു...അയാള്‍ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.....തുറന്ന ഡയറി അയാള്‍ മകന്റെ നേര്‍ക്ക് നീട്ടി.. അവന്റെ കൈകള്‍ പിടിച്ചു വച്ച് കൊടുത്തു.. എന്നിട്ട്...പറഞ്ഞു..."വായിച്ചേ..."
അയാള്‍ അത് വാങ്ങി അതില്‍ കണ്ണോടിച്ചു...."ഉറക്കെ വായിക്കെ..."
അച്ഛന്‍ പറഞ്ഞു...അയാള്‍ വായിച്ചു തുടങ്ങി...."എന്ന് എന്‍റെ മകന്റെ മൂന്നാം പിറന്നാള്‍ ആണ്..ഞങ്ങള്‍ ...പാര്‍ക്കില്‍ പോയി...അവിടെ ഒരു കിളിയെ കണ്ടു ..ഉടനെ അവന്‍ ചോദിച്ചു ..എന്താ അച്ഛാ അത്...? ഞാന്‍ പറഞ്ഞു മോനെ അത് കുരുവി ആണ്. ...
അവന്‍ വീണ്ടും ചോദിച്ചു ഒരു കുസൃതിയോടെ..".എന്താ അച്ഛാ അത്...?"...അവനെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു.."മോനെ അത് കുരുവി ആണ്..".അവന്‍ ഒരു ഇരുപതു പ്രാവശ്യം ഒരേ ചോദ്യം തന്നെ ചോദിച്ചു...ആ ഇരുപതു പ്രാവശ്യം ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് മനസ്സില്‍ ഒരു ദേഷ്യവും തോന്നാതെ അവന്‍റെ കുഞ്ഞു മനസ്സ് വിഷമിപ്പിക്കാതെ .. ഒരേ ഉത്തരം പറഞ്ഞു...."അത് കുരുവി ആണ് മോനെ.".
രണ്ടു തുള്ളികന്നുനീര്‍ ആ ഡയറിയില്‍ വീഴുന്നത് അയാള്‍ കണ്ടു...അത് തന്റെ കണ്ണില്‍ നിന്നും ആയിരുന്നു....
താളുകള്‍ മടക്കി...അയാള്‍ അച്ഛനെ നോക്കി...അയാള്‍ അച്ഛനെ കെട്ടിപിടിച്ചു..കരഞ്ഞു..ആ കണ്ണുനീര്‍ ഹ്രദയത്തില്‍ നിന്നും ആയിരുന്നു....
(പ്രചോദനം ഒരു ഇംഗ്ലിഷ് ചെറു കഥ...)
