Thursday, December 26, 2013

പ്രണയം...


മയങ്ങുവാൻ മറന്നൊരാ മനസ്സിന്റെ മിഴികളിൽ
മധുരമാം  പ്രണയത്തിൻ ഓർമ്മകൾ ഇതൾവിരിയുന്നു...

മൗനമായി നീയ് ചൊല്ലും മനസ്സിന്റെ ഇഷ്ട്ടങ്ങളെ
മാറോടണക്കും സ്മൃതിപദങ്ങൾ...പ്രണയം....

ഒരു വയൽ കിളിപാട്ടിലും മധുരമാം പ്രണയത്തിൻ
സ്വപ്നരാഗങ്ങൾ വീണ്ടും ഉണരുന്നു..

അരുവിതൻ അലകൾ അതേറ്റുപാടുമ്പോൾ
അകലുന്ന സന്ധ്യതൻ കിരണങ്ങളിലും പ്രണയം
നാളെ പുലരിയുടെ  പ്രതീക്ഷയാകുന്നു..

ഒരു കൊച്ചു വെയിലേറ്റു വിരിയുന്ന ആമ്പലിലുണ്ട് പ്രണയം
ഒരു കുളിർ നിലാവിൽ വിരിയുന്ന പദ്മദലങ്ങളിലുണ്ട് പ്രണയം..

പിൻവഴികളിൽ കാലം ഉപേഷിച്ച പ്രണയം വീണ്ടും ഉണരുന്നു
മനസ്സിനെ പൂനിലവണിയിക്കുന്നു പ്രണയം..
ഇരുളിൽ നിലവാണ് പ്രണയം..

ഒരു രാത്രിമഴതൻ നേർത്ത  കുളിരാണ് പ്രണയം..
ഒരു കൊച്ചു രാപ്പാടിതൻ ലോലമാം താരാട്ടാണ് പ്രണയം..

വസന്തകാലത്തിൽ വിരിയുന്നതും പ്രണയം..
ഗ്രീഷ്മത്തിൽ പൊഴിയുന്നതും പ്രണയം..

അനന്തതയിലെ കാഴ്ച പകര്ന്നു തരുന്നതും പ്രണയം.
ആത്മാവിൽ ആഴങ്ങളിൽ നീ പൊഴിയുന്ന പുണ്യം  പ്രണയം.

വേർപിരിഞ്ഞ ആത്മാക്കളിൽ ഒന്നിനു അമൃത് പകരുന്നു  പ്രണയം..
നിത്യജീവിതമെന്ന തമസ്സിനെ ദീപ്തപൂരിതമാകും പ്രണയം..

നാളെയെന്ന സങ്കൽപ്പ പ്രപഞ്ചത്തിലേക്ക് എന്നെ നയിക്കുന്നു പ്രണയം
പ്രണയം ...നിന്റെ പ്രണയം...

പുരുഷനിൽ പ്രകൃതിയെന്ന നിന്റെ പ്രണയം...


Thursday, October 31, 2013

ഞാന്‍..



മഴപെയ്തു തോര്‍ന്നോരീ ഈറന്‍ വഴികളില്‍
അണയാ കരിംതിരി കത്തുന്നൊരീ ഇരുളിന്‍ അറകളില്‍
അകലത്തിലന്തി മായുന്നൊരാ അലകടല്‍ കരയിലും ഞാന്‍..
അരികത്തായി വന്നു തൊട്ടകലുന്ന തിരകള്‍ക്ക് ഒപ്പവും ഞാന്‍.. .
തിരകള്‍ തോറും നുരഞ്ഞു പൊന്തുന്നോരീ..
വെന്‍പത ചുരുള്‍ പോലെ പ്രണയo.
വീണ്ടും എന്നെ മാടിവിളിക്കുന്നു മണല്‍പരപ്പും...
അകലെ ആകാശത്തിലെ ഒറ്റ നക്ഷത്രവും ..
ഒരിക്കലെന്‍റെ ജീവിത വര്‍ണ്ണങ്ങളില്‍ എനിക്കേറെ..
പ്രിയമാര്‍ന്ന നിറമാണ് നീ.
വര്‍ണ്ണങ്ങള്‍വറ്റിയ ആ കണ്ണുകള്‍ ഇന്നെന്റെ..
മരണത്തിന്‍ മണമുള്ള ഇതളായിവിരിയുന്നു...
മണ്ണിലഭയം തിരഞ്ഞു ഞാന്‍ മരണത്തിലേക്ക് എത്തിനോക്കുന്നു.
വാടികരിഞ്ഞിട്ടും പൊഴിയാപുഷ്പങ്ങള്‍ പോലെ വീണ്ടും ഓര്‍മ്മകള്‍..
അടര്‍ന്നു പോകാതെ പടര്‍ന്നുകയറും ഇത്തിള്‍കൊടി പോലെ..
മധുരമാം സ്വപ്നങ്ങള്‍ ..എന്നില്‍.
മരിച്ചുകഴിഞ്ഞൊരാ മനസ്സിന്‍ ചിതയില്‍

ഒരുമലര്‍ പോകുന്നു....ഞാന്‍.

Tuesday, August 20, 2013

ശ്രാവണപുലരിയില്‍

              

സ്വപ്നങ്ങള്‍കൊണ്ടൊരു കവിതനിനക്കായ്‌ കുറിച്ചു
മോഹങ്ങള്‍കൊണ്ടൊരു ഈണമിട്ടു
പാടുവാന്‍ പനംകിളികള്‍വന്നു
പതിയില്‍ നിര്‍ത്തി പറന്നകന്നു പാടത്തിന്‍പറവകള്‍
വാനമ്പാടിപാടിയ വരികള്‍കാടുംമേടും ഏറ്റുപാടി...
പലകുറിപാടിയ വരികള്‍അരുവിഅലകള്‍ഏറ്റുപാടി
പുലരിയില്‍ ഇളംതെന്നലിന്റെ ചെറുകുസൃതിയാല്‍
പ്രേമിച്ചും ലാളിച്ചും പൂoകതിരുകള്‍ മോഹനനൃത്തംമാടി
കണ്ടുനിന്നപൂതുമ്പകള്‍ക്ക് കണ്ണിനാനന്ദമായി അമൃതമായി
മഞ്ഞുതുള്ളികള്‍കോര്‍ക്കും മാലയില്‍ആദിത്യന്‍ ആമ്പലിനെപരിണയിക്കുന്നു
ആരുംകാണാതെ കന്നിയോളങ്ങള്‍ വന്നു തീരങ്ങളെ ആലിംഗനംചെയ്തുപോകുന്നു....
മരിക്കാത്ത മലയാളമെന്നില്‍ വീണ്ടും കവിതയായി ജനിക്കുന്നു
വസന്തകാലത്തിന്‍ തേനുണ്ണ്പോന്നോണ തുമ്പിയായി എന്‍മനം
വീണ്ടുമൊരോണം നിളയുടെ തീരങ്ങളില്‍ ചിറകുണരുന്നു..
വസന്തകോകിലങ്ങളെ പാടു പഞ്ചമമെനിക്കായി
വസന്തകാലമേ ആടു ഒരു മോഹനനൃത്തം എനിക്കായി
വെള്ളിമണല്‍ പരപ്പിലെ കാലടികള്‍ ശാരികേഞാന്‍ പിന്തുടര്‍ന്ന്
ശ്രാവണസന്ധ്യകള്‍ സൌന്ദര്യമോ നിന്‍റെ സൃഗാരഭാവമോ
മാരിവില്ലിന്‍എഴഴകോ നിന്‍റെ മേനിയഴകോ
പരിമളമിളകും കാര്‍കൂന്തലും  നീയൊരു ഒരുശില്‍പ്പകലയുടെ മാദകമോ
എന്‍റെപ്രേമസാഫല്ല്യമേ നീയൊരുകവിതയോ..

Sunday, August 18, 2013

വേദനകള്‍






വേദനകള്‍പുതച്ചു ഞാനീരാവിലെപ്പഴോ മയങ്ങിപ്പോയി
സ്വപ്നങ്ങള്‍ വന്നുവിളിച്ചപ്പോഴും ഞാനുണര്‍ന്നീല്ലാ
അത്രയേറെ മോഹനങ്ങളായിരുന്നു നിന്നെകുറിച്ചുള്ള സ്വപ്നങ്ങള്‍
ഉണര്‍പ്പഴോരാവില്‍ എന്‍റെ തലയണകള്‍കണ്ണീരാല്‍നനഞ്ഞിരുന്നു
വീണ്ടുമൊരു നിദ്രയുടെ കനിവിനായ് ഈറന്‍പഞ്ഞികെട്ടുകള്‍ പുണര്‍ന്നു ഞാന്‍കിടന്നു.....
മൗനമൊഴുകുന്ന നാലു മന്‍ചുവരുകള്‍ക്കിടയിലായ്‌ ഞാനേകനായി
ചില്ലിട്ടവാതില്‍മെല്ലെതുറന്നുവന്ന കാറ്റിന്റെ കിന്നരികളെന്നെ തഴുകിപ്പോയി
എന്‍നയനങ്ങള്‍ഞാനറിയാതെ ആ ഇരുളില്‍നിന്നെ തിരയുകയായിരുന്നു
ഓര്‍മ്മകള്‍തന്‍തെളിയാവിളക്കുകള്‍ പോലെയാ താരകകുഞ്ഞുങ്ങള്‍
ആകാശ നീലിമയില്‍ മറഞ്ഞിരുന്നു...
കാണാമറയത്തുള്ള രാപക്ഷിതന്‍ ഗാനമ്രണാളം കേട്ട്
അകതാരിലൊരു നെടുവീര്‍പ്പായി നമ്മുടെയഭിലാഷങ്ങള്‍
നിന്‍റെശ്രീമുഖത്തിന്‍ മന്ദഹാസമെന്നില്‍ ആതിരരാവില്‍പൂത്ത ഗന്ധികള്‍പോലെ...
സ്മൃതികള്‍തിരഞ്ഞ നയനങ്ങളെപ്പഴോ നിദ്രയില്‍വഴുതി
പുലരിവന്നതും പുലര്‍മഞ്ഞുവന്നതും ഞാനറിഞ്ഞീല
പൂക്കള്‍ വിരിഞ്ഞതും പൂമ്പാറ്റകള്‍വന്നതും ഞാനറിഞ്ഞീല
പുലരിതന്‍തോഴിയായി നീയും വന്നീല്ലാ
പരിഭവമൊന്നുമേ കാട്ടാതെ എന്‍റെ മോഹങ്ങളുംപേറി
ഒരുഞൊടിവാക്ക്ചോല്ലതെയകലത്തില്‍ മടക്കമായി
പ്രിയമോടെയാമൃതിന്‍ വീട്ടിലെ വിരുന്നുകാരനായി മടങ്ങി.

Saturday, August 10, 2013

നീലാംബരിപ്പൂക്കള്‍



നീലാംബരിപ്പൂക്കള്‍ തോരണംചാരത്തുന്നൊരീ പ്രണയത്തിന്‍താഴ്വരയില്‍
പാദസരമിളകാതെയാപദചലനങ്ങള്‍ പാതിവഴിയില്‍നിന്നതെന്തേ
അരമണികള്‍ഇളകാതെയകലത്തില്‍നിന്നൊരാ നിന്നില്‍
ആദ്യസമാഗത്തിന്‍ ആരതിപ്പൂക്കള്‍വിടര്‍ന്നുചുണ്ടുകളില്‍
അരളിമൊട്ടിന്‍ചെന്‍നിറം പകരുന്നപൂങ്കവിളുകളും
മഞ്ജീരശിഞ്ചിതമിളകുന്ന മേനിഴകില്‍നിറചന്തവും
മന്ദമന്ദമാം നേര്‍ത്തപദചലനങ്ങള്‍ എന്നിലേക്കുള്ളഅകലങ്ങള്‍
അരികത്തായിഅണയുന്നു...
താണമുഖമറിയാതെ എന്നിലേക്കടുക്കും ആ ഒളികണ്ണുകളും
കുസൃതിയാല്‍ അണിപൊന്‍വിരലുകള്‍ ഉതിര്‍ത്തിടും
വെണചെമ്പകപ്പൂക്കള്‍തന്‍ മദനഗന്ധമെന്നില്‍ പടരുന്നു
വാരിപുണര്‍ന്നെടുക്കുവാന്‍ വന്നോരയെന്നെനീ കല്പ്രതിമയാക്കി
നീലനിലാവിന്‍താരുണ്യ൦ നിന്നെയോരപ്സരകന്യയാക്കി
അനുരാഗികളായികലത്തില്‍ രാപ്പക്ഷികള്‍പാടുന്നു
അരികിലായിനീയൊരു മന്ദസ്മിതമായി അണയുന്നു
സിന്ദൂരമൊഴുകിയിറങ്ങും ചന്ദനചേലൊത്തനെറ്റിതടത്തവും
പാതികൂമ്പിയ നയങ്ങളില്‍വീണ്ടുമൊരുന്മാദ ഭാവം
ഋതുക്കള്‍നല്‍കിയോരാ കൗമാരമാധുര്യം ചുണ്ടുകളാല്‍കവര്‍ന്നു ഞാന്‍
ഈ അനുരാഗനിമിഷങ്ങള്‍ കാണാതിരിക്കുവാനെന്നോണം
അകലെആകാശത്തില്‍ താരകകുഞ്ഞുങ്ങള്‍തന്‍
കണ്ണുപൊത്തിടുന്നു മഴമേഘങ്ങള്‍..
നിലാവിനെപുണര്‍ന്നൊരു മറപണിഞ്ഞിടുന്നുനിശയും
ആദ്യസമാഗത്തിന്‍ അതിര്‍വരുമ്പുകളില്ലത്തൊരു സ്വര്‍ഗത്തില്‍

ആലിലവള്ളികള്‍പോലെ പടരുന്നു നീ എന്നില്‍

Saturday, June 1, 2013

മനുഷ്യനും നിങ്ങളും



സ്വപ്നങ്ങളുടെപാതയില്‍ കര്‍മ്മങ്ങള്‍ ത്യജിച്ചു നടന്നു നിങ്ങള്‍

യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടി പലഉരു വീണ്‌നിങ്ങള്‍...

നിങ്ങളുടെമോഹങ്ങള്‍പിന്നെയും കൈകള്‍തന്നു സഹായിച്ചുയാത്രതുടരാന്‍

ബന്ധങ്ങള്‍പലതും മുന്നില്‍ മരമായിതളിര്‍ത്തപ്പോളും..

ചതിയുടെതീജ്വാലകളില്‍ കരിക്കുകതന്നെചെയ്തു നിങ്ങള്‍

പിന്‍വിളികള്‍ പലതും കേട്ടപ്പോഴും മുന്നിലെവശ്യതയില്‍ ലയിച്ചുപോയി നിങ്ങള്‍..

ഇരുളുകള്‍ മുന്നില്‍വന്നടിയുംപോഴും അത്യാഗ്രഹത്തിന്റെ വെട്ടം നിങ്ങള്‍ക്കു വഴികാട്ടി

യാചനയുടെരോദനങ്ങള്‍ പലവുരിഉയര്‍ന്നപ്പോള്‍

സുഖസുഷുപ്തിയുടെ മയക്കത്തില്‍നിന്നുണര്‍ന്നില്ല നിങ്ങള്‍

പിഞ്ചുബാല്യ സ്വപ്നങ്ങള്‍ക്കുമേല്‍ പറന്നുനിങ്ങള്‍

പറക്കമുറ്റിയ പരുന്തിനെപോലെ...

നഷ്ട്ടസ്വപ്നങ്ങള്‍ വെറുത്തു നിങ്ങള്‍

കോടിസ്വപ്നങ്ങളള്‍ വീതംവക്കുവനായ്...

തീരാത്തകാമങ്ങള്‍ തളക്കുവനായി കോടികള്‍കൊടുത്തു മടികുത്തുകളഴിച്ചു

ലഹരികള്‍ നിങ്ങളില്‍ ലഹളകളഴിച്ചു വിട്ടു...

പുലരികളില്‍ നിങ്ങളില്‍ പുകമറയുണ്ടാക്കി..ആ മറയില്‍ മനുഷ്യനെവെട്ടി.

മനുഷ്യത്വം ന്നിങ്ങളില്‍മരിക്കുന്നു...

ആ മരണം നിങ്ങളെ വൃത്തിഹീനമാക്കുന്നു...