Tuesday, August 28, 2012

ഓണനിലാവും ഞാനും...

അരികില്‍ ഓണത്തിന്‍ അലകളുണരുന്നു.....
അത്തപ്പൂവിന്‍ പൂനിലാവ്‌ അകലുന്നു...
ചിങ്ങമാസനിലാവിന്‍ പ്രഭകള്‍  നമ്മുടെ ഓര്‍മ്മകള്‍ക്ക്
ഓമനത്വം പകരുന്നു....
ആവണിപ്രഭയില്‍ നിന്‍റെ ദിവ്യമാംപ്രണയം ഓര്‍ത്തുപോകുന്നു ഞാന്‍
ചിങ്ങകാറ്റു വീശുന്ന കുളിര്‍മ്മയില്‍ കങ്കണമിളകുന്നുവോ
ഈറന്‍മുടികളിലെ തുമ്പപൂവ്‌തിര്‍ന്നു വീണുവോ...
കരിവളയിട്ടൊരാ കൈകളാല്‍ കരിമഷികണ്ണുകള്‍ പൊത്തി
അണിവിരലിന്‍ വിടവിലൂടെന്നെ നോക്കി ....
അരളിപ്പുവിന്‍ ഇതളില്‍ ചേലില്‍ചുവന്നൊരാ...
ചുണ്ടുകള്‍ കടിച്ചു നീയോളിച്ചു നിന്നു....
കൗമാരം ഒരുപൂക്കളമായി നിന്നില്‍ പൂത്തുനിന്നു
വലംപിരിശംഖനോളം അകഴകാര്‍ന്നോരാ നിന്‍റെ മനോഹരരൂപം
കരിമണികള്‍മാലകള്‍ ഇളകുന്നൊരാ നിന്‍നിറമാറിലെ തുടിപ്പും  
ഹരിചാന്ദ്നനഗന്ധവുമായി എന്‍പ്രദിക്ഷിണവഴിയിലെ രതിശില്പമോ..
കോടിച്ചുറ്റിയൊരാവണിവയറിന്‍ ചന്ദനനിറവും...
ആദ്യത്തെകരസ്പര്‍ശനത്തിലനുഭൂതിതന്‍ തിരയിളക്കവും...
ശ്രാവണസന്ധ്യലെ ഈ സംഗമം അറിയുകില്ലേ എന്നാത്മദാഹം..
ആര്‍ദ്രമാം മനസ്സൊരുആദ്യചുംബനത്തിനായി കണ്ണുകള്‍ചിമ്മിയോ....
ഒരു നിറവസന്തമായി കരളിനുള്ളില്‍ പൂത്തുനിന്നില്ലേ ....
ഈപൊന്നോണം ഒരിക്കല്‍കൂടിയെന്‍റെ മിഴികളെ ഈറനണിയിക്കുന്നു...
ദിവ്യമാംപ്രണയമോര്‍ത്തു കണ്ണുനീര്‍വീഴ്‌ത്തുന്നു....

Wednesday, August 1, 2012

ഏകന്‍



ഇ മതിലുകല്‍ക്കുള്ളിലായി ഇരുന്നു ഞാനിന്നും ഓര്‍ക്കുന്നു ...
ഏകനാണ് ഞാന്‍....
നഷ്ട്ട ബാല്ല്യമെന്ന ഈ മതിലുകല്‍ക്കുള്ളിലാക്കി ..
നഷ്ട്ട സ്വപനങ്ങള്‍ എനിക്ക് തടവറകള്‍ പണിതു
പാഴ്സ്വപനങ്ങളും വ്യഥമോഹങ്ങളും  കാവല്‍ നിന്നു..
കരിയുന്ന മോഹങ്ങളെ നിങ്ങള്‍ എനിക്കെന്‍റെ അഭരണമാണ് ....
പോയ്‌ മണ്‍മറഞ്ഞോരാ അമ്മതന്‍ മധുരമാം ഓര്‍മകളും ...
തൊടിയിലായി ഓടികളിച്ചും കളിവഞ്ചികള്‍ തുഴഞ്ഞും ....
കണ്ണന്‍ ചിരട്ടകളില്‍  മണ്ണിനെ ചോറാക്കിയും.....
പുസ്തക സഞ്ചിയിലെ മഷിപച്ചയെ സ്നേഹിച്ച ബാല്യം .
പെറ്റുപെരുകുന്ന മയില്‍പീലി തുണ്ടുകളില്‍
പ്രണയം ഒളിപ്പിച്ചു നിന്നെ പ്രണയിച്ചു ഞാന്‍ .
പൊയ്കയില്‍ അമ്പല്‍ എടുത്തു  അല്ലികള്‍ നുകര്‍ന്ന..
ഇന്നലകളിലെ എന്‍റെ  ബാല്യം... ഇന്നത്തെ സ്വപനം 
ആരാണ് എടുത്തേ......
 എന്‍ ബാല്ല്യകാല സഖി നീ എവിടെയാണ് .....
നീയും എകയാണോഇന്നും  കൂടെയുണ്ടോ നഷ്ട്ടസ്വപനങ്ങള്‍ ........
പാട്ടും പ്രണയവും പങ്കുവച്ച പ്രിയസഖി.....
കരളിലൊരു മുളനാഴിയില്‍ നിന്നുടെ സ്നേഹം അളന്നു കുറിച്ചൊരായെന്നെ..
വിട്ടു പോകാന്‍ ഇനിയും എന്തിനാണൊരു യാത്രാമൊഴി .....
മധുരമാം ഓര്‍മ്മകള്‍ ഇന്നൊരു ഒളിപ്പോരിന്‍ വേദിയാണ് 
ഈ മതിലുകള്‍ക്ക് ഉള്ളിലിരുന്നു ഞാന്‍ ഓര്‍ക്കുന്നു 
ഏകനാണ് ഞാനിന്നും..