Saturday, December 18, 2010

കവിതയും ഒരു യാത്രാമൊഴിയും.


മൗന മായി നീയ് തിരിഞ്ഞു നടന്നപ്പോള്‍.
നിറഞ്ഞത്‌ എന്‍റെ കണ്ണുകള്‍ ആയിരുന്നില്ല്യ...
ഈ ഒരു ജന്മം നിന്നെ സ്നേഹിക്കാന്‍ കരുതി വച്ച..
എന്‍റെ സ്നേഹം അതുമുഴുവന്‍ വാര്‍ന്നു പോകുന്നത് പോലെ..
ഒരു യാത്ര മൊഴിപോലും ചൊല്ലാതെ ..
നീയ് നടന്നു അകന്നു തുടങ്ങിയപ്പോള്‍.
ഒരിക്കലെങ്കിലും തരിഞ്ഞു നോക്കിയെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുവോ..
തിരിച്ചു വിളിക്കാനവില്ല്യ ..എങ്കില്‍ തന്നെയും എന്‍റെ സ്വപ്നങ്ങളും
അത് ആഗ്രഹിച്ചുവോ...?
കാത്തു ഇരിക്കണ ഒരു വലിയ കറുപിനെ കാണാന്‍ എന്നവണ്ണം
ഞാനും തിരിഞ്ഞു നടന്നു...
സ്വപ്‌നങ്ങള്‍ ചവിട്ടി മെതിച്ചു കാല്‍ പദങ്ങള്‍ വച്ചപ്പോള്‍...
നിലത്തു വീണ കണ്ണുനീര്‍ തുള്ളികള്‍
കരിമുള്ളുകളായി കാലില്‍ തറചപോലെ .
നെയ്തു കൂട്യനമ്മുടെ സ്വപ്‌നങ്ങള്‍ മുകളില്‍
പെയ്തു ഇറങ്ങുന്ന കാര്‍മേഘങ്ങള്‍ .
ഒരേ വഴിയില്‍ കണ്ടുമുട്ടി നാം
ഒരുമിചെറെ കുറെ നടന്നു നമ്മള്‍ ...
മുട്ടിയുരുമ്മിയ കൈകള്‍ സ്നേഹം പങ്കുവച്ചു..
കണ്ണുകളിലെ സ്വപ്നം..ചുണ്ടുകള്‍ പറഞ്ഞിരുന്നു..
നിന്‍റെ വാചാലതക്ക് എന്‍റെ രാവും പകലും വഴിമാറി തന്നു..
ഓര്‍ക്കുവാന്‍ ഏറെ തന്നു നീയ് മടങ്ങുമ്പോള്‍..
മറക്കുവാന്‍ കഴിയാതെ ഒരു ജന്മം മാത്രം ബാക്കിനില്‍ക്കവേ ..
അകലുന്ന സന്ധ്യയെ നോക്കി
വിരഹം കുറിക്കുന്നൊരു കവിതയാകുന്നു
എന്‍റെ കവിതേ നിന്‍റെ യാത്രാമൊഴി...


Saturday, December 11, 2010

എന്‍റെ ശവപെട്ടി ചുമക്കുന്നവരോട്


എന്‍റെ ശവപെട്ടി ചുമക്കുന്നവരോട് ഉച്ചത്തില്‍ അല്ലാതെ
ഒരു രഹസ്യം പറയാനുണ്ട്‌...
എന്‍റെ ഹ്രദയത്തിന്റെ സ്ഥാനത്ത് ഒരു പൂവ് ഉണ്ടായിരിക്കും..
ന്ജിഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം.....
മണ്ണ് മൂടുന്നതിനു മുന്‍പ് ഹ്രദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം..
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.. രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിനു തൊട്ടു മുന്‍പിലുള്ള നിമിഷം
എനിക്ക് ഈ സത്യം പറയാന്‍ സമയം ഇല്ല...
ഒഴിച്ച് തന്ന വെള്ളത്തിലൂടെ അത് മൃതിയിലേക്കു ലയിച്ചു പോകും.
ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെ പൊകൂ ....
ഇല്ലങ്കില്‍ ഈ ശവപെട്ടി മൂടാതെ പൊകൂ
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്‌...
ഇനി എന്‍റെ ചങ്ങാതികള്‍ മരിച്ചവരാണ്‌........

എന്‍റെ പ്രചോദനം, പ്രിയ കവി അയ്യപ്പന്‍ എന്ന മഹാതമാവിന്റെ ഓര്‍മ്മക്കായി...

Thursday, December 9, 2010

ഓര്‍മ്മകള്‍

ഈ ഹ്രദയത്തില്‍ എരിയുന്ന ചിത ആരുടെതാണ്...
ഹ്രദയ ചില്ല് ജാലകത്തില്‍ സൂഷിച്ച നിന്നുടെതാണോ...
സഖീ നിന്‍ ചിതയില്‍ കണ്ണുനീര്‍ വീഴ്ത്തി കെടുത്തിയോരെന്‍ കഥ..
എരിയുന്ന ചിതയും പേറി നടന്നോരെന്‍ കഥയിതാ
നിനക്ക് മുന്നില്‍ ആടുന്നു ഞാന്‍..
ആട്ടവിളക്കില്ലാതെ ..തായമ്പക ഇല്ലാതെ...
ഭയന്ന കത്തിവേഷങ്ങള്‍ ഇല്ലാതെ..
ഏകനായ് ആടുന്നു ...
കാര്‍ന്നു തിന്നു എന്‍ സ്വപ്നങ്ങള്‍
കാര്‍മുഘിലും വേനലും...നീയും...
ശീതീകരിചില്ലാ എന്നെ ഒരു ഗ്രീഷ്മവും..
തഴുകിയില്ല ഒരു കാറ്റും...
കൊടുംകാറ്റിന്റെ.വേഗതയാണ് സഖീ...
നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍...
വേദനയാണ് സഖീ നിന്‍ നോവുകള്‍ എന്നില്‍...
എത്രമേല്‍ നീയെന്നെ സ്നേഹിച്ചുവോ...
അത്രമേല്‍ മരിക്കുന്നു ഞാന്‍ ഇന്നു...

നിശയും സഖിയും...


ഹ്രദയമുറിവുകളില്‍ ചലിച്ചു എഴുതിത്തുടങ്ങിയപ്പോള്‍ ..
ജീവിത സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍
എന്നില്‍ നിന്നും അകന്നു പോകുന്നതായി തോന്നിയോ..
കോറിയിട്ട വരകളിലൂടെ ഓര്‍മ്മകളും പേറി നടന്നു തുടങ്ങിയപ്പോള്‍...
ഈ സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും
എന്നില്‍ നിന്നും പിരിയുന്നവയല്ല എന്നറിഞ്ഞു തുടങ്ങുന്നു..
അലകള്‍ക്കു പുറകെ അലകള്‍ പോലെ
സ്വപ്‌നങ്ങള്‍... ഓര്‍മ്മകള്‍ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..
നിനക്ക് വേണ്ടി എഴുതി തുടങ്ങിയപ്പോള്‍ ഒക്കെയും
നിന്‍റെ സാമീപ്യം ഞാന്‍ അറിയുന്നണ്ടായിരുന്നു...
ഇന്നു ഈ നിശയില്‍ നിലാവ് നിലവിളക്ക് കൊളുത്തി
താരകള്‍ കണ്ണിനു കാര്‍ത്തിക ഒരുക്കി...
എന്നോടൊപ്പം നിനക്കായ് കാത്തിരിക്കുന്നു.
ഒരു നന്ദ്യാര്‍വട്ടത്തിന്റെ സാമീപ്യത്തില്‍
എന്‍റെ സ്നേഹം പറഞ്ഞു ഞാന്‍,,,.
ഒരു സന്ധ്യയോടത്ത് കിന്നാരം പറഞ്ഞു നമ്മള്‍
പുഴയോട് പരിഭവം പറഞ്ഞു നമ്മള്‍..
പ്രേമം വാചാലമായി നമ്മളില്‍...
സ്നേഹിച്ചു നമ്മള്‍...
അറിഞ്ഞു നമ്മള്‍..പരിഭവിച്ചു നമ്മള്‍...
ഓര്‍ത്തു ചൊല്ലുവാന്‍ ഇല്ല ഓര്‍മ്മകള്‍ എന്നില്‍..
ഇല്ല വരികള്‍ ഒന്നും തന്നെ എഴുതുവാന്‍...
തുന്നിചെര്‍കാത്ത ഹ്രദയവും..
പതിയില്‍ നിര്‍ത്തിയ വരികളും...
നിനക്ക് സന്തോഷം തരുന്നവയാണോ...?

Sunday, December 5, 2010

പാരിജാതങ്ങള്‍ ...


ഇന്നും നിന്നെ ഞാന്‍ ഓര്‍ക്കുന്നു...
നിശയില്‍ വിരിഞ്ഞ പാരിജാതം പോലെ...
എന്നു എന്‍ കണ്ണുനീര്‍ തുള്ളി വീഴുന്നു...
അത് ഏറ്റു വാങ്ങുന്നു ഈ നഗ്ന ഭൂമി..
അടര്‍ന്നു വീഴുന്നു ഇതളുകള്‍ എന്‍ സ്വപ്‌നങ്ങള്‍ പോലെ..
പടരുന്നു സുഗന്ധം നിന്നില്‍ എന്‍ സ്നേഹം പോലെ..
തഴുകുന്നു ഈ നിലാവ് എന്നില്‍ നിന്‍ കരങ്ങള്‍ പോലെ..
അറിയുന്നു ഞാന്‍ ഈ മണ്ണിന്‍ മണം..
കണ്ണുനീര്‍ വീണു നനഞ്ഞ മണ്ണിന്‍ മണം ..
നീണ്ടു നനുത്ത നിന്‍ മുടിയില്‍ വരണ്ടു ഉണങ്ങിയ..
ആ വെളുത്ത പിച്ചിതന്‍ സുഗന്ധം..
ഇന്നു ഈ ശവപറമ്പില്‍ കരിഞ്ഞ ശവത്തിന്‍
ഗന്ധം പോലെ..
എന്നില്‍ വെറുപ്പ്‌ കലര്‍ത്തുന്നു ഗന്ധം ...
സ്നേഹവും സ്വപ്നവും കരിയുന്ന ഈ പറമ്പില്‍
ഇനിയും കരിഞ്ഞു തീരാതെ...
കനലുകള്‍ കഥ പറയുന്ന ഒരു ഹ്രദയവുമായി..
ഇനിയൊരു ജീവിത യാത്രയില്‍..
പങ്കുവെക്കുവാനില്ല്യ നമുക്കൊരു ജീവിതം...
പാതി വഴിയില്‍ ബാല്യം ഉപേഷിച്ച് ഞാന്‍...
അതിന്‍റെ പാതിയില്‍ യ്വവനം ഉപേഷിക്കുന്നു ഞാന്‍..
ഇനിയൊരു പാതിയില്‍ ഇല്ല ഒന്നുമേ ഉപേഷിക്കാനും കൂട്ടാനും...
യാത്ര പറയുന്ന നിന്‍റെ വിറയാര്‍ന്ന ചുണ്ടുകള്‍ ..
നടന്നകലുന്ന നിന്‍റെ കാല്‍പാദങ്ങള്‍...
പിന്‍ തുടരാന്‍ കഴിയാതെ ബന്ധങ്ങള്‍ ബന്ധിച്ച
ബന്ധനത്തില്‍ ഏകനായി നിലക്കവേ..
എന്നിലേക്ക്‌ മടങ്ങി എത്തുവാന്‍ കഴിയാത്ത അത്രെയും ദൂരം...
നീയും കാലവും സഞ്ചരിച്ചുവോ...?

Wednesday, December 1, 2010

രാവുകളും ഞാനും...


ശലഭങ്ങള്‍ തന്ന നിറം
പൂക്കള്‍ തന്ന സുഗന്ധം
മഴകള്‍ തന്ന കണങ്ങള്‍.
നിലാവ് തന്ന വെട്ടം..
മഞ്ഞു പകര്‍ന്ന തണുപ്പും...
തേന്‍ പകര്‍ന്ന മധുരം...
നക്ഷത്രങ്ങള്‍ പകര്‍ന്ന ശോഭയും...
രാവു പകര്‍ന്ന കറുപ്പും..
ഇളം കാറ്റിന്‍റെ തലോടലും...
നിന്‍റെ ഓര്‍മ്മകളും....
പകര്‍ന്നു തന്ന ജീവിതം...
പുസ്തക താളിലെ മയില്‍പീലിയെ സ്നേഹിച്ച നാം..
അന്യോന്യം മനസറിഞ്ഞ നാം..
അറിയാതെ പോയത് എന്താണു..
ജീവിതമോ..സ്വപ്നമോ...
എവിടെ കോറിയിട്ട വരികളില്‍...
കണ്ണുനീര്‍ വീണ തൂലിക ചലിക്കുമ്പോള്‍...
മനസറിയുന്ന നോവില്‍...
യാത്ര പറയുന്ന നിന്‍റെ ചുണ്ടുകള്‍...
ഈറനണിയുന്ന എന്‍റെ കണ്ണുകള്‍...
ഇനി ഒരിക്കലും നിന്നെ തിരയാതിരിക്കാന്‍...
ഞാന്‍ ഈ പകലുകളെ യാത്രയാക്കുന്നു...
രാവുകളെ തേടുന്നു....

നിന്‍റെ കഥ..


മകരം മഞ്ഞില്‍ കുതിര്‍ന്നു നിക്കുന്നു..
ഈ പുലരിയില്‍ ഒരിളം കാറ്റിന്‍റെ നനുത്ത തണുപ്പില്‍
ഞാന്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു .
മനസ്സില്‍ ഇതളിട്ട നിന്നോടുള്ള സ്നേഹം
അതിന്‍റെ വളര്‍ച്ചയില്‍ അന്യോന്ന്യം പങ്കിട്ട നിമിഷങ്ങള്‍
പരസ്പരം കൈമാറിയ അനുഭവങ്ങള്‍.അറിയലുകള്‍
ഇപ്പോള്‍ ഈ നിമിഷം വേദന നല്‍കി കടന്നു പോകുമ്പോള്‍
ഇതൊരിക്കലും ഞാന്‍ പ്രതീഷിച്ചവ ആയിരുന്നില്ല്യ ....
പ്രതീഷകള്‍ മാത്രം ആണല്ലോ ജീവിതം ....
എങ്കിലും സ്നേഹിച്ചു തുടങ്ങിയ നാളുകളില്‍..
മനസിന്‍റെ അകത്തളങ്ങളില്‍ ഇരമ്പിഅലച്ച
ധ്വനികളില്‍ ഇരുളടഞ്ഞു കിടന്നിരുന്ന ആ നിമിഷങ്ങള്‍
അതിലൂടെ കടന്നു പോയപ്പോള്‍ ഉണ്ടായ താളചലനങ്ങള്‍ ....
മനസിനെ കറുപ്പ് നിറം നല്‍കി കടന്നു പോയപോള്‍ ..
കണ്ടുനിന്നവര്‍ ഭ്രാന്തം മനസിനെ ഇരുമ്പ് അഴിക്കുള്ളില്‍ അടച്ചു ചിരിച്ചു ...
അപ്പോള്‍ ഞാനും ചിരിച്ചു..കാരണം മനസ്സില്‍ ഞാന്‍ കണ്ടത് നിന്നെ മാത്രം ആയിരുന്നു...
അവര്‍ക്ക് കാണാന്‍ കഴിയാത്തതും അതായിരുന്നു...
ഇന്നു ഞാന്‍ രണ്ടും കാണാന്‍ തുടങ്ങിയിരിക്കുന്നു...
നീയ് പകര്‍ന്നു തന്ന നിമിഷങ്ങള്‍...
അതില്‍ ചാലിച്ച ജീവിതം....
വരച്ചു ചേര്‍ക്കാന്‍ കഴിയാതെ പോയ വര്‍ണ്ണങ്ങള്‍...
നീയ് യാത്ര പറഞ്ഞു പോയപ്പോള്‍...
സന്ധ്യക്ക്‌ വഴിമാറിയ നിശയില്‍ ...
ഒരു മിന്നാമിനുങ്ങിനെ തിരയുന്നു...
ആ വെളിച്ചത്തില്‍ എനിക്ക് എന്‍റെ ജീവിതം കണ്ടു പിടിക്കണം..
ഒന്നും തിരികെ നേടാനല്ല....ഇനിയും എനിക്ക് നിന്നെ കുറിച്ച് എഴുതണം...
പറയണം ഒരു കഥ ഋതുവിനോട്..
നിന്‍റെ കഥ...