Tuesday, June 26, 2012

എന്‍റെ കിനാവുകളില്‍ നീ....

പകല്‍ മയക്കത്തിലെപ്പഴോ ഞാന്‍ കണ്ടൊരു കിനാവില്‍ 
നിന്‍റെ വേദനനിറഞ്ഞ മുഖമായിരുന്നു,നിന്നുടെ മൂകനൊമ്പരം എന്‍റെ കാതുകളില്‍ നേര്‍ത്ത തേങ്ങലുകളായി...ഉണര്‍ന്നെണീറ്റപ്പഴോ എന്‍റെ തലയണകള്‍ നനവാര്‍ന്നിരുന്നു,അവയുടെ കണ്ണുനീരിന്റെ ഗന്ധം ഞാനറിഞ്ഞു,മറക്കാനാവാത്ത ഒരു വിദൂരവിരഹ യാത്രയില്‍ നീയ്‌ പകര്‍ന്നുതന്ന സ്നേഹം..
അന്നു നീയ്‌ മറഞ്ഞുപോയപ്പോള്‍..തകര്‍ന്നുപോയത് വര്‍ണ്ണങ്ങളാല്‍ ഞാന്‍ പണിത നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു.....
മധുരമായി ആ നയനങ്ങളില്‍ ചുംബിച്ചപ്പോള്‍ ....
ആര്‍ദ്രമായി ഒരു വിരഹത്തിന്റെ നേര്‍ത്തൊരു വേദനയാല്‍ ..നെഞ്ചോടു ചേര്‍ന്ന് ഇരുന്നപ്പോള്‍,എന്‍റെ സ്വപനങ്ങള്‍ക്കന്നു അതിരുകള്‍ ഇല്ലായിരുന്നു.
എന്ന് വേദനയുടെ ഈ വലയങ്ങള്‍ക്കുള്ളില്‍ ഇരിക്കുമ്പോള്‍ ....ആ മധുരമാം ഓര്‍മ്മകള്‍ എല്ലാംതന്നെ
വര്‍ണ്ണങ്ങള്‍വറ്റിയൊരാ കിനാവുകള്‍ ആയി മാറുന്നു...

എന്‍റെ കിനാവുകളില്‍ നീ ഇപ്പോഴും...

Friday, June 22, 2012

ഈ നിശാഗന്ധികള്‍പോലെ നീയും സുന്ദരിയാണ്





ഇന്നലെരാവില്‍ വിരിഞ്ഞ നിശാഗന്ധിപൂക്കളോട് ഞാന്‍ നിന്‍റെ സൗന്ദര്യത്തെകുറിച്ച് പറഞ്ഞു..
അവര്‍ ലജ്ജിച്ചു തലതാഴ്ത്തി നിന്നു,പിന്നീട് എപ്പഴോ നിന്‍റെ സൌരഭ്യത്തെകുറിച്ച് ഞാന്‍ പറഞ്ഞു,
അവര്‍ എന്നോട് പിണങ്ങിതിരിഞ്ഞു നിന്നു.ഈ തൂവെള്ളപൂക്കളോടെന്നപോലെതന്നെ നിന്നോടും എനിക്ക് പിണങ്ങി ഇരിക്കുവാന്‍ കഴിയുനില്ല,അകന്നു ഇരിക്കുംപോഴോക്കെയും ഞാന്‍ നിന്നെ കുറിച്ച് ഈ നിശാപുഷ്പ്പങ്ങളോട് പറഞ്ഞിരുന്നു. എന്‍റെ പ്രണയത്തെകുറിച്ച്.......അങ്ങനെ ആ വിരഹം ഞാന്‍ മറക്കാന്‍ ശ്രമിച്ചിരുന്നു..
മറക്കാന്‍ എനിക്കു കഴിയുന്നില്ല,അത്രയേറെ മനോവേദനയാണ്.അകലാന്‍ എനിക്കാവില്ല.അത്രയേറെ നിന്നിലേക്ക്‌ ഞാന്‍ അടുത്തുപോയി...
ഇന്നു പുലരിയില്‍ വാടികരിഞ്ഞുനില്‍ക്കണ ഈ നിലാപുഷ്പങ്ങളെ കണ്ടപ്പോള്‍ അറിയാതെ ഒരുമാത്രയെന്റെ കണ്ണുകള്‍ നിറഞ്ഞുപോയി..അടര്‍ന്നുപോകുന്ന ഈ എന്‍റെ പ്രണയത്തിനെകുറിച്ച് ഓര്‍ക്കുമ്പോള്‍...ഓര്‍മ്മകള്‍ വേദനയാകുന്നു..
ഒരിക്കലും മറക്കാന്‍ കഴിയാതെ ഞാനിന്നും ജീവിക്കുന്നു..
നിന്നെ എനിക്ക് ഒത്തിരിയേറെ ഇഷ്ട്ടമാണ്...ഈ ഗന്ധികള്‍പോലെ നീയും സുന്ദരിയാണ്...
നിന്നെ ഇപ്പഴും ഞാന്‍ സ്നേഹിക്കുന്നു...