ഇന്നലെരാവില്‍ വിരിഞ്ഞ നിശാഗന്ധിപൂക്കളോട് ഞാന്‍ നിന്‍റെ സൗന്ദര്യത്തെകുറിച്ച് പറഞ്ഞു..
അവര്‍ ലജ്ജിച്ചു തലതാഴ്ത്തി നിന്നു,പിന്നീട് എപ്പഴോ നിന്‍റെ സൌരഭ്യത്തെകുറിച്ച് ഞാന്‍ പറഞ്ഞു,
അവര്‍ എന്നോട് പിണങ്ങിതിരിഞ്ഞു നിന്നു.ഈ തൂവെള്ളപൂക്കളോടെന്നപോലെതന്നെ നിന്നോടും എനിക്ക് പിണങ്ങി ഇരിക്കുവാന്‍ കഴിയുനില്ല,അകന്നു ഇരിക്കുംപോഴോക്കെയും ഞാന്‍ നിന്നെ കുറിച്ച് ഈ നിശാപുഷ്പ്പങ്ങളോട് പറഞ്ഞിരുന്നു. എന്‍റെ പ്രണയത്തെകുറിച്ച്.......അങ്ങനെ
മറക്കാന്‍ എനിക്കു കഴിയുന്നില്ല,അത്രയേറെ മനോവേദനയാണ്.അകലാന്‍ എനിക്കാവില്ല.അത്രയേറെ നിന്നിലേക്ക് ഞാന്‍ അടുത്തുപോയി...
ഇന്നു പുലരിയില്‍ വാടികരിഞ്ഞുനില്‍ക്കണ ഈ നിലാപുഷ്പങ്ങളെ കണ്ടപ്പോള്‍ അറിയാതെ ഒരുമാത്രയെന്റെ കണ്ണുകള്‍ നിറഞ്ഞുപോയി..അടര്‍ന്നുപോകുന്ന ഈ എന്‍റെ പ്രണയത്തിനെകുറിച്ച് ഓര്‍ക്കുമ്പോള്‍...ഓര്‍മ്മകള്‍ വേദനയാകുന്നു..
ഒരിക്കലും മറക്കാന്‍ കഴിയാതെ ഞാനിന്നും ജീവിക്കുന്നു..
നിന്നെ എനിക്ക് ഒത്തിരിയേറെ ഇഷ്ട്ടമാണ്...ഈ ഗന്ധികള്‍പോലെ നീയും സുന്ദരിയാണ്...
നിന്നെ ഇപ്പഴും ഞാന്‍ സ്നേഹിക്കുന്നു...


No comments:
Post a Comment