Sunday, April 22, 2012

സ്വപ്നം





ഒരു പകല്‍ മറഞ്ഞോരുഇരുളിനായി യാത്രചൊല്ലവേ
നേര്‍ത്ത് വന്നൊരാ നിശയുംനിശബ്ദമായോ....

നോവുകളെന്നില്‍ തിരയായി നുരഞ്ഞുപതഞീടവെ...
ഞാനുണര്‍ന്നീടുന്നു.....

പ്രേമം നിലനിന്നൊരാ നാളുകള്‍തന്‍ ഓര്‍മ്മകളെന്നില്‍
ഉരുകി ഒരുഹിമകണമയെന്റെ തലയിണകള്‍ നനചീടവേ

കനലെരിഞ്ഞുപുകയുന്നൊരാ ലോലമാംമനസ്സിന്‍റെ നോവുകള്‍
നിശബ്തതയിലെ എന്‍റെ തേങ്ങലുകള്‍ക്ക് വഴിമാറുന്നു..

മെല്ലെതുറന്ന ചില്ലുവാതില്‍ കടന്നുവരുന്നൊരാ
രാപക്ഷിതന്‍ നേര്ത്ത് ശബ്ദം..ഈ ഇരുളില്‍
ശൂന്യമാം ഒരു ഗദ്ഗദംപോലെ അലിഞ്ഞീടുന്നു

കണ്ണുനീര്‍വീണു നനഞ്ഞ തലയിണകളെനിക്കു കൂട്ടിനായി
വിരഹപ്രണയത്തിന്‍റെ ആ പഞ്ഞികെട്ടുകള്‍ പുണര്‍ന്നു
മധുരമാമൊരു സ്വപ്നത്തിനായി ഞാനെപ്പഴോമയങ്ങിപ്പോയി.....

പുലരിയില്‍പുറത്തെ തോര്‍ന്നിടാമഴയില്‍
നിമിഷകുമിളകള്‍ പോലെ ജനിച്ചുമരിചീടുന്നു മധുരമാം പ്രണയം

ജനലഴിയോളം വന്നൊരാകുളിര് കാറ്റിലും
ലോലമാം നിന്‍നൊമ്പരമുണര്‍ത്തുന്ന വേദനകളുണ്ടായിരുന്നു...


ഉഷസന്ധ്യതന്‍നീലാംബരികള്‍മറയുന്നു
അകലെസൂര്യന്‍ വീണ്ടും അലകടലിലണയുന്നു...

മന്ദഹാസമാം ആ മുഖമൊന്നു കാണുവാന്‍
ഇമകള്‍പൂട്ടി ഞാന്‍ ഉറങ്ങീടുന്നു....

ഒരു സ്വപ്നത്തിനായി.....


Sunday, April 15, 2012

ഒരു പൂവിന്‍റെ സ്വപ്നം ..


എന്റെ പുലര്‍കാലസ്വപനങ്ങളിലെല്ലാം
പൂവിട്ടൊരു പൂവാണ് നീയ്‌.....

പുതുമയുടെവര്‍ണ്ണങ്ങളിലെല്ലാം ഞാന്‍ ചാലിച്ചെഴുതിയ
ഒരു വര്‍ണ്ണപുഷ്പമാണ് നീയ്‌....

പുലര്‍മഞ്ഞു പുതപ്പിച്ചുവോ നിന്നെ
മഞ്ഞുകാലത്തിന്റെ മന്ത്രകോടി...സഖീ..

നിന്നെയുണര്‍ത്താന്‍ കിളികളുടെ ഉണര്‍ത്തുപാട്ടും
ഉറക്കുവാന്‍ അരുവികള്‍ഉണര്‍ത്തിയ താരാട്ടും

ഇളംകാറ്റിലെ നിന്റെ ലോലമാം നര്‍ത്തനഭംഗിയും കണ്ട്
ഇന്നെന്റെ മനമൊരു മഞ്ഞുതുള്ളിപോലെ കുളിരുന്നു...

അന്തിയോളംനിന്‍റെ ഈ വാടാവര്‍ണ്ണങ്ങള്‍ ആസ്വതിചീടുവാന്‍
ഇനിയൊരു പകലിനായ്‌ ഞാന്‍ പ്രാര്‍ത്ഥിചീടുന്നു...

നീറുമമ മനസ്സിനുനിറങ്ങള്‍ ചാര്‍ത്തുമെന്റെ മോഹപുഷ്പമേ
ഇനിയും എന്‍റെ പുലരിയിലെസ്വപ്നങ്ങളിലെല്ലാം നീയ്‌വിടര്‍ന്നീടില്ലേ...

ഒരുചെറു മഴയില്‍നനഞ്ഞു നിന്നു നീ
നിന്‍ മിഴിനീര്‍വാര്‍ത്തു ആര്‍ദ്രമായി നീയ്‌ കരയുന്നത്ഞാനറിയുന്നു

ഒരു മൃദുസ്നേഹത്തിന്‍റെലാളനക്കായി എപ്പഴോ നീമോഹിച്ചു
ആ മോഹമറിഞ്ഞെന്നപോലെ ഒരിളം കാറ്റുമേപ്പഴോ വന്നുപോയീടുന്നു

ലോലമായി നിന്നിളംദളങ്ങളെ ചുംബിച്ചുണര്‍ത്തീടുവാന്‍
അതിമോഹായി എന്‍റെ മനമുണര്‍നേടുന്നു...

എഴുതുവാന്‍ ഒരുകവിതയായി നീയെന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍
നിന്‍റെ വര്‍ണ്ണങ്ങളില്‍ വരികള്‍തേടുന്നു ഞാനിപ്പഴും

ഓര്‍ക്കുവാനെനിക്കൊരു മധുരകൌമാരമുണ്ടെങ്കിലും
ഓമനിക്കുവാന്‍ നീമാത്രമാകുന്നുപ്പഴും

വേര്‍പെട്ടപ്പോള്‍ നമ്മളിലെവേദനകളെല്ലാം
ഇന്നുമെന്റെ ഹ്രദയമുറിവായിതീരുന്നു

ഇനിയും എന്‍റെപുലരിയിലെ സ്വപ്നങ്ങളിലെല്ലാം
പൂവിടാനൊരു പൂവാണ് നീയ്‌