ഏറ്റവും പുരാതനമാണെന്ന കാരണത്താല്‍ നാം ഒരു മതവും സ്വീകരിക്കരുത്.
പഴക്കമുണ്ട് എന്നുള്ളത് അതിന്റെ സത്യാവസ്ഥക്ക് തെളിവാകില്ല..
ഏറ്റവും നവീനമാനെന്ന കാരണത്താല്‍ ഒരു മതവും സ്വീകരിക്കരുത്
മനുഷ്യവംശത്തിന്റെ ബഹുഭൂരിപക്ഷം വിശ്വസിക്കുന്നു എന്നുവച്ചു നാം ഒരു മതവും അംഗികരിക്കരുത്
ആ ഭൂരിപക്ഷം വിസ്വസികുന്നത് അജ്ഞാനത്തിന്‍റെ മതമായിരിക്കും .....
വലിയ മഹര്‍ഷിയില്‍നിന്നും വന്നതാണ് എന്നകാരണത്താല്‍ ഒരു മതവും സ്വീകാര്യം അല്ല..
അനേകം മഹാതമാക്കള്‍ തനി മത ഭ്രാന്തന്മാര്‍ ആയിട്ടു കാണുന്നുണ്ട്...
സുപ്രസിദ്ധനായ ഒരാളില്‍നിന്നും വന്നതാണെന്നുവച്ച് ഒരു മതവും അംഗികാരയോഗ്യമല്ല.
രാജാക്കന്മാരും ഭരണാധിപന്‍മാരും നിന്ന് വന്നുവെന്നുതു കൊണ്ട് ഒരു മതവും സ്വീകാര്യമല്ല.
ഇക്കൂട്ടര്‍ പലപ്പോഴും അധ്യാത്മ വിഷയത്തില്‍ പാപ്പര്‍പുള്ളികള്‍ ആണത്രേ...
അതിനാല്‍ ഒരു മതത്തെ അതിന്റെ സ്വന്ത നന്മകള്‍ നോക്കി വിശ്വസിക്കുക,നിങ്ങള്‍ നേരിട്ടു പരിശോധിക്കുക....പരീഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യം...അതിനെ ബുദ്ധനോ ,യേശുവിനോ,മുഹമ്മദിനോ,കൃഷ്ണനോ..
ഒരു മനുഷ്യനായി നിങ്ങള്‍ ജനിക്കുന്നു ..അങ്ങനെ തന്നെ മരിക്കാനും ശ്രമിക്കുക..
മരിക്കുമ്പോള്‍ ഒരുമതവും നിങ്ങളെ കുഴിച്ചുമൂടാനോ ,കത്തിക്കനോ ഉണ്ടാവാതിരിക്കാന്‍
ശ്രമിക്കുക.....അതാണ് യഥാര്‍ത്ഥ ജനന മരണ പ്രക്രിയ ....
രാമനോട് ....ഞാന്‍ യത്രയാകുന്നു......
