Thursday, January 27, 2011
Tuesday, January 25, 2011
ഒരു ഗസ്സല്‍ പോലെ...

പതിയെ .പതിയെ പറന്നു വന്നു...
കിനാവേ മൊഴിഞ്ഞു നീയ്...
കാതരമാം നിന്‍ മോഹമൊന്നെന്‍ കാതില്‍..
നിന്‍ അനഘമാം ഇഷ്ട്ടം ചൊല്ലിയോ...നീ..
കൊലുസ്സിന്‍ കൊഞ്ചലുകള്‍
കരിവളതന്‍ മഞ്ചരികള്‍...
പതിയെ മോഴിഞ്ഞുവോ നിന്നിഷ്ട്ടം..
നീലനിലാവിന്‍ നിറകുടവും..
നിന്നില്‍ഒളിക്കും നിര്‍വൃതിയും ..
നിറഞ്ഞൊരീ മന്ദഹാസം...
കിനാവിലെ നരുമോഴിയും....
പതിയെ പതിയെ പറന്നുവന്നു...
പോക്കുവെയിലിന്‍ പൊന്‍തിരയില്‍ ..
സ്വര്‍ണ്ണ നൂലിന്‍ തന്ത്രിപോല്‍..
അതില്‍ അലയിളകും കൂന്തലില്‍...
കുടചൂടും കാര്‍മേഘവും..
കുയില്‍പാട്ടിന്‍ ഈരടിയും..
അണിഞ്ഞു ഒരുങ്ങി ഈ ത്രിസന്ധ്യയും..
പതിയെ പതിയെ...പറന്നുവോ നീയ്..
Saturday, January 22, 2011
ആസ്സുരതാളങ്ങള്‍.....

ഒരുപകല്‍ പാതി പടിവാതില്‍ ഇറങ്ങിപോകവേ..
ഇരുള്‍ വീണു നിറഞ്ഞ ആ ഇരുമ്പഴിക്കുള്ളില്‍...
ദൂരേക്ക് മിഴി പായിച്ചു ഒരു ശില കണക്കെ..
അവള്‍ സന്ധ്യ..
.
വേനല്‍ മഴ വിരുന്നു വന്നത് കണക്കെ ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...
വര്‍ണ്ണങ്ങള്‍ വറ്റിയ ആ കണ്ണുകള്‍ സ്വപനങ്ങള്‍ കാണുന്നത് മറന്നുപോയിരിക്കുന്നു.കിരാത രക്തം പുരണ്ട ആ മനസ്സും ശരീരവും,കിനാവുകള്‍ക്കും അകലെ ആയിരുന്നു,പ്രണയം നിറഞ്ഞ ആ മനസ്സ് പ്രിയതമന് നല്‍കിയപ്പോള്‍ ,എണ്ണം തിട്ടാ വെള്ളി കാശിനു എന്നെ വിറ്റു, വാങ്ങിയവര്‍ ഏറെയും എന്നെ പ്രണയിച്ചു,എന്‍റെ കിനാവുകളിന്‍ ന്മേല്‍ ആ നിമിഷ പ്രണയങ്ങള്‍ ബീജം വിതച്ചു കൊയ്തു..നെഞ്ചില്‍ എറിഞ്ഞ ചിതതന്‍ ചൂട്
ഒരു വേര്‍പാടിന്‍ നോവായി തീരുന്നു..
കരയാന്‍ മറന്ന രാവുകള്‍,കരയിക്കുന്നു എന്നെ നിന്‍റെ ഓര്‍മ്മകള്‍. കണ്ണുനീര്‍ വറ്റിവരണ്ട ആ കവിള്‍ത്തടം എന്നെ പ്രണയിച്ചവര്‍ക്ക് ചുംപനങ്ങള്‍ക്ക് ഉപ്പുരസം നല്‍കി,കാലങ്ങള്‍ കൊണ്ട് വേദനകള്‍ മൂടപെടും എന്ന് കാലം പറയവേ ,വേദനകള്‍, നോവുകള്‍ സ്വപ്നങ്ങളാല്‍ മൂടപെടുന്നില്ല്യ..ഭൂമിയിന്‍ മീതെ പെയ്തിറങ്ങുന്ന മഴകണക്കെ വേദനകള്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് മീതെ പെയ്തിറങ്ങി..
പെയ്തൊഴിഞ്ഞ ഭൂമിതന്‍ മാറില്‍ മഴവില്ല് കണക്കെ കാലം അവള്‍ക്കൊരു പേര് നല്‍കി വേശ്യ..
ഓര്‍മ്മകള്‍തന്‍ ഈ ഇരുട്ടിന്‍റെ തടവറയില്‍
ശരീരം കൈവിട്ട ഈ മനസ്സിന്‍റെ ഗതിയില്ലാ വേഗതയില്‍ ചലിക്കവേ..പാദങ്ങളില്‍ ചങ്ങല നല്‍കി പകലുകള്‍ അവള്‍ക്കു മറ്റൊരു പേരുനല്‍കി ഭ്രാന്തി..
കാലം അതേറ്റു ചൊല്ലി..ആ വേശ്യ ഒരു ഭ്രാന്തി ആയി.
കറുത്ത ഇരുമ്പിന്‍ ചങ്ങകള്‍ ഇന്നെന്റെ പാദങ്ങളെ പ്രണയിക്കുന്നു, പൊട്ടി ഒലിക്കുന്ന വ്രണങ്ങളില്‍ പച്ചമാംസത്തെ പ്രണയിക്കുന്ന കൊമ്പന്‍ ഈച്ചകള്‍..വേദന വാരിപുതച്ചു ഞാന്‍ ഉറങ്ങുമ്പോഴും നിന്‍റെ ഓര്‍മ്മകള്‍ ഒരു നനുത്ത കാറ്റായി തഴുകി തലോടി കടന്നു വന്നു ഈ അഴികള്‍ക്കുള്ളില്‍.ഒരു പകുതി പകല്‍ പടിവാതില്‍ ഇറങ്ങിപോകവേ..ഒരു കറുത്ത സന്ധ്യവിരുന്നു വന്നു...കൂട്ട് വന്നു മരണവും..
പാഴ്സ്മ്രിതികളിലെ മനസ്സും ശരീരവും മരണം വരിച്ചു..
ഒരു ആസ്സുര താളമായി തേങ്ങലുകള്‍...
Friday, January 21, 2011
ഒരു കവിതയില്‍ ഞാന്‍ ഉണ്ടായിരുന്നു...

എന്‍റെ നോവുകളില്‍ ,തേങ്ങലുകളില്‍ , എന്നും എന്നോടൊപ്പം നീയ് ഉണ്ടായിരുന്നു,,
ആ നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചുപോയി..
ഈറനിയുന്ന കണ്ണുകള്‍...ആ കണ്ണുനീര്‍ തുടക്കാന്‍..
പതിയെ എന്നരികില്‍ എത്തിയപ്പോള്‍..
നിന്നില്‍ ഒളിഞ്ഞു കിടക്കുന്ന ആ സ്നേഹം..
ചെഞ്ചുണ്ടുകള്‍ മൌനം പാലിക്കവേ..
ആ കണ്ണുകള്‍ ആ കഥ എന്നോട് പറഞ്ഞു..
മനസ്സ് ഒരു കടലായി അലറി കരയവേ..
കവിള്‍ത്തടം ഒരു നീര്‍ ചാലായി
നീണ്ട കൈവിരലുകളില്‍ കണ്ണുനീര്‍ നനയവേ..
ആ ഹ്രദയം മന്ത്രിക്കുന്നുണ്ടായിരുന്നു..
പൂകളും കാറ്റും പോലെ
സംഗീതവും ഗാനവും പോലെ..
ഞാനും നീയും...എന്ന്.
നോവുകള്‍ നമ്മുടെതാണ് എന്ന്...
ചൊല്ലാന്‍ മറന്ന ഒരു കവിത പോലെ..
പറയാന്‍ മറന്ന ഒരു കഥ പോലെ..
ഒരു പനിനീര്‍ പൂപോലെ..
അതിന്‍ സുഗന്ധം പോലെ..
നിന്‍റെ സ്നേഹം..
ഇന്ന് നിന്നെ ഞാന്‍ യാത്രയക്കുകയാണ്..
സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക്..
തിരികെ ഞാന്‍ നടന്നു തുടങ്ങുമ്പോള്‍..
നഷ്ട്ട പെടാന്‍ നഷ്ട്ട പെട്ടതിനെക്കാള്‍
ഒന്നും കാത്തുഇരിക്കാന്‍ ഇല്ലായിരുന്നു..
Friday, January 14, 2011
Wednesday, January 12, 2011
സ്നേഹങ്ങള്‍ കൂടിയാട്ടങ്ങള്‍.....

ഇഷ്ട്ടങ്ങള്‍ അടുത്തറിയാനും ,അത് പങ്കു വെക്കാനും മനുഷ്യ മനസിന്‍റെ കഴിവ്...
പ്രണയിക്കുന്ന കാലത്ത് ഹ്രദയങ്ങള്‍ക്ക്,ഹ്രദയം നല്‍കുന്ന സ്നേഹം കരുതല്‍.ഇവയൊന്നും ഒരു അളവ് കോലാല്‍ അളക്കാനോ,ഒരു നാഴിയാല്‍ പങ്കു വയ്ക്കാനോ ആര്‍ക്കും കഴിയില്ല്യ...
സ്നേഹത്തിനു വേറെ ഭാഷ തന്നെ ഉണ്ട് എന്ന് കണ്ടെത്തലുകള്‍ പറയുന്നു...
എന്താണാവോ ആ ഭാഷ എന്ന് എനിക്കോ നിങ്ങള്‍ക്കോ,,നിങ്ങളില്‍ പ്രേമിച്ചവര്‍ക്കോ പോലും അറിയില്ല്യ അതാണ് അല്ലെ സത്യം...
പക്ഷെ ആ ഭാഷയില്‍ ഉപയോഗിക്കുന്ന ചില സാധാരണ വാക്കുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്,
ചതി,വഞ്ചന,കപടം, പീഡനം എന്നൊക്കെ...
പ്രേമം പ്രേമത്തിനെ വഞ്ചിക്കുന്നു..ഹ്രദയം ഹ്രദയത്തെ വഞ്ചിക്കുന്നു..
പക്ഷെ ഇതൊന്നും പ്രേമത്തിന്‍റെ ഭാഷ അല്ലെ അല്ല..എന്ന വസ്തുത വ്യക്തമാണ്...
കണ്ടെത്തേണ്ടി ഇരിക്കന്നു ആ ഭാഷ...
വായിക്കുന്ന ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി എവിടെ പങ്കു വക്കണം ...
പ്രേമിക്കാന്‍ കച്ചകെട്ടി നിക്കറും എട്ടു ഇറങ്ങുന്ന വരോട്....ഒരിക്കലും ആരെയും ചതിക്കാനായി ,കളിപ്പിക്കാനായി സ്നേഹിക്കതിരിക്കുക ..
ഈ വാക്കുകള്‍ കടലില്‍ ചായം കലക്കണേ പോലെ ആണ് എന്ന് എനിക്കറിയാം...എങ്കില്‍ തന്നെയും നിങ്ങളോട് പങ്കുവക്കണം എന്ന് തോന്നി...
ഒരു പ്രേമച്ചതിയുടെ വേദന അറിഞ്ഞ ആര്‍ക്കും ഇതില്‍ അഭിപ്രായം പറയം..അവര്‍ക്കെ പറയാന്‍ പറ്റു,,അത് പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും...
ഞാന്‍ ഒരു ആണ്‍കുട്ടി ആയതു കൊണ്ട് ആണ്‍കുട്ടികള്‍ മാന്യന്മാര്‍ എന്ന് പറയില്ല്യ..വിഷം എവിടേം ഉണ്ട്..സ്വര്‍ഗത്തിലും നരകത്തിലും..എന്നിലും നിങ്ങളിലും ഉണ്ട്...
അത് ജനിതകം ആണ്...നമ്മളോടൊപ്പം അതും വളരുന്നു വലുതാകുന്നു....
തിരിച്ചറിയാന്‍ പറ്റാത്തത് പെണ്ണില്‍ മാത്രം ...
പണ്ട് ആരാണ്ട് പറഞ്ഞു കേട്ടു...
പെണ്ണിന്‍റെ മനസറിയുന്നതും..വെളുത്ത കാക്കയെ കണ്ടു പിടിക്കന്നതും ഒരുപോലെ നടക്കാത്ത കാര്യം ആണ് എന്ന്...എത്രമാത്രം സത്യം ആണന്നു കറുത്ത കാക്കയെ തേടി പോയാല്‍ ഒരു പക്ഷെ നമുക്കറിയാന്‍ പറ്റും..
എല്ലാ പേരും ഇതില്‍ പെടുന്നില്ല്യ നൂറില്‍ പത്തു നല്ലത് കാണാണ്ട്ഇരിക്കില്ല്യ അല്ലെ..?
എന്നാ അഭിപ്രയം എനിക്കും ഇല്ല്യ...
സ്നേഹം പെണ്‍കുട്ടികള്‍ക്ക് ചിലര്‍ക്ക് ഒരു നേരം പോക്കാണ്..സ്കൂളില്‍ കോളേജില്‍ ,വീട്ടില്‍ ഇരുന്നു മടുക്കുമ്പോള്‍ ,ഒക്കെ ഒരു നേരം പോക്ക്,,ചില ആണ്‍കുട്ടികള്‍ക്കും..
അവരുടെ മനസ്സ് ഒന്നിലും നിലനില്‍ക്കുന്നില്ല്യ..
അത് സദാ ചലിച്ചു കൊണ്ടേ ഇരിക്കും...
കുഞ്ഞു പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രിയം അമ്മയുടെ മുലപ്പാല്‍ ആണ്..അതാണ് അവരുടെ ഏറ്റവും വലിയ സന്തോഷം..
കാലങ്ങള്‍ കുറെ കഴിയുമ്പോള്‍ ആ സന്തോഷം മാറുന്നു അത് അവിടെ നിന്നും കളികൊപ്പുകളിലേക്ക് പോകുന്നു...അപ്പൊ മുന്നേ പ്രിയങ്കരം ആയിരുന്ന അമ്മയോട് പോലും വഴക്കുണ്ടാക്കുന്നു...ഇ കളികൊപ്പുകള്‍ക്കായി ...
പിന്നേം കാലങ്ങള്‍ പോയി കളികോപ്പുകള്‍ പോയി കഥ പുസ്തകങ്ങള്‍ അവന്നു...
അവിടുന്നും പോകുന്നു..ഡേ സ്കൂള്‍ , സ്കൂള്‍ ,കോളേജ്..പഠിത്തം ..അത് കഴിഞ്ഞാല്‍ ജോലി ,പിന്നെ ഒരു പങ്കാളി കുറേകാലം അതുമായി പോകുന്നു..പിന്നെ കുഞ്ഞാകുന്നു..പങ്കാളിയെ മടുക്കുന്നു...കുഞ്ഞിനോട് സ്നേഹം ,,പിന്നെ പണം അതിനായി ഓട്ടം..പിന്നെ കുഞ്ഞിന്റെ കല്യാണം ജീവിതം..വയസ്സാകുമ്പോള്‍ രാമായണം ആശുപത്രി,,,എങ്ങനെ നീണ്ടു പോകുന്നു മനുഷ്യ മനസ്സ്..പെണ്ണിന്‍റെ മനസുപോലെ...
മനസ്സറിയാലും ,സ്നേഹവും, ഹ്രദയവും ഒക്കെ എന്നെ സ്നേഹിക്കുന്നവരുടെ ഇടയില്‍ നിന്നും പോയി മറഞ്ഞു...
എന്ന് സ്നേഹം ശരീരത്തിന്‍റെ,,സൗന്ദര്യം ഇവയുടെ കൂടെ ഒക്കെ ആണ്..അത് പബ്ബിലും ,ഡാന്‍സ് ബാറിലും ഒക്കെ ധാരാളമായി കാണാന്‍ തുടങ്ങിയിരിക്കുന്നു...
പച്ചയായ മനുഷ്യന്‍ ഇല്ല്യ
സ്നേഹം ഇല്ല്യ...കൂടിയാട്ടം മാത്രം..
ആട്ടം കഴിയുമ്പോള്‍ അലംകാരം അഴിച്ചു വച്ച് യാത്ര പോകുന്നു..സ്നേഹത്തിന്റെ ഭാഷയില്‍ പാട്ടും പാടി
Monday, January 10, 2011
ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ.

രാത്രി മുഴുവന്‍ പ്രിയതമനോട് കുശലം പറഞ്ഞു,അവന്‍റെതണുത്ത നിലാവാലുള്ള ആ കൈകളില്‍ കിടന്നു മയങ്ങി പോയി ഞാന്‍..
രാത്രിയുടെ അവസാന യാമത്തില്‍ എപ്പോഴോ..
അവളുടെ സുന്ദരമായ ആ മയക്കം കണ്ടു...
ആ നിദ്രയുടെ സൌന്ദര്യം ആ ശാന്തത കണ്ടിട്ടെന്നോണം ...നിദ്രയെ ഭംഗം വരുത്താതെ ..
ഒരു യാത്ര പറയാതെ അവന്‍ മടങ്ങി....
സൂര്യന്‍റെ നേര്‍ത്ത ചൂടേറ്റു അവള്‍ ഉണര്‍ന്നപ്പോള്‍..നേരം നന്നേ പുലര്‍ന്നിരുന്നു ...
മനസ്സില്‍ ഇച്ചിരി പരിഭവം തോന്നതിരുന്നില്ല്യ ചന്ദ്രനോട്...തന്‍റെ ഇഷ്ട്ട ദേവനോട്...
കഴിഞ്ഞ രാത്രിയുടെ അനുഭവങ്ങള്‍ ഒരു നാണത്തോടെ അവള്‍ ഓര്‍ത്തു...
മനസ്സില്‍ നാണം കൊണ്ട് ഒന്ന് ചിരിച്ചു ആരും കാണാതെ...
എത്രതന്നെ ആ കൈകളില്‍ തലചായ്ച്ചു കിടന്നാലും തീരാത്ത മോഹമാണ് മനസ്സില്‍...
അതില്‍ ഏറെ അനുഭവങ്ങള്‍...
അമാവാസി ദിനങ്ങളില്‍ ഒറ്റയ്ക്ക് ആക്കി പോകുമ്പോള്‍ മനസ്സില്‍ വല്ലാതെ വിഷമം തോന്നാറുണ്ട്..പിന്നെ കാണുമ്പോള്‍ ഏറെ ഇഷ്ട്ടം തോന്നും..പറയാനും പങ്കുവക്കാനും ഒത്തിരി ഏറെ കാര്യങ്ങള്‍ ഉണ്ടാവും..
കാണുന്നതും തോന്നുന്നതും ഒക്കെ ഓര്‍ത്തുവക്കും
പുലരുവോളം ആ കൈകളില്‍ കിടന്നു കിന്നാരം ചൊല്ലുവാനായി,
മനസിന്‍റെ വിഷമം,സന്തോഷം പരിഭവവം പങ്കിടാന്‍ എന്നും പ്രസന്ന വദനനായി ആ മുഖം ഏറെ അടുത്തായിരുന്നു...
എല്ലാം മറന്നു ഞാന്‍ മയങ്ങി പോകാറുണ്ട് ഞാന്‍ ആ കൈകളില്‍ നിന്നോട് കൂടെ..
ഒരുവാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ആ സ്നേഹം എന്നും എനിക്ക് ഏറെ വിലപെട്ടതയിരുന്നു...
കൊടും വേനലില്‍ ചൂടേറ്റു തളരുമ്പോള്‍ ആ നിലാവും,അതിന്‍റെ നനുത്ത തണുപ്പും എന്നും എനിക്ക് പ്രിയംകരം ആയിരുന്നു...
ഒരു രാത്രിയുടെ സമയ ദൈര്‍ഘ്യം ഏറെ കുറവായിരുന്നു നമ്മുടെ സ്നേഹത്തിനു..
ഇപ്പോഴും എന്നില്‍ നിന്നും ഏറെ അകലെ ആണെങ്കിലും,നിലാവാം ആ നീണ്ട കൈകളാല്‍ എന്നും എന്നെ ആശ്വസിപ്പിച്ചിരുന്നു..
ആ നേര്‍ത്ത തലോടല്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു..
ഒരായിരം ജന്മങ്ങള്‍ ഞാന്‍ എങ്ങനെ സ്വപ്നം കാണാറുണ്ടായിരുന്നു നിന്നോട് കൂടെ...
രാപ്പാടി കളുടെ പാട്ടും,,നദികളുടെ കളകളആരവവും കേട്ടു ആ മാറില്‍ കിടന്നു മയങ്ങുമ്പോള്‍, കാതുകളില്‍ ചുണ്ട് ചേര്‍ത്ത് ഒരായിരം കുസൃതികള്‍ പറയാറുണ്ടായിരുന്നു എന്നോട്...
ഒത്തിരി ഒത്തിരി മധുര സ്വപ്‌നങ്ങള്‍ ചൊല്ലിതരാറുണ്ട് എന്‍റെ കാതില്‍....
കുസൃതി നിറഞ്ഞ ആ കണ്ണുകള്‍ ,വിടര്‍ന്നു മനോഹരമായ ആ പുഞ്ചിരി എന്നും എന്‍റെ ഇഷ്ട്ടങ്ങളില്‍ ഒന്നാമതായിരുന്നു...
നദികള്‍ എന്‍റെ മാറിലെ ആഭരണങ്ങള്‍ ആണന്നു നീയ് പറയാറുണ്ടായിരുന്നു...
വസന്തകാലത്ത് വിരിഞ്ഞ പുഷ്പങ്ങള്‍ കണ്ടു ഞാന്‍ ഒരു നവവധു ആണന്നു എന്നെ കളി വാചകം ചൊല്ലി അറിയിക്കാറുണ്ടയിരുന്നു ...
എന്നും ഞാന്‍ നിന്‍റെ നവവധു ആയിരുന്നു...
കുളിച്ചൊരുങ്ങി അടയാഭാരണങ്ങളും സുഗന്ധ പുഷ്പങ്ങളും ചൂടി നിന്‍റെ വരവിനായ് കാത്തിരിക്കും..
പകല്‍ മറഞ്ഞു നിന്‍റെ വരവും കാത്തിരിക്കും ഞാന്‍.. നിന്നെ മാത്രം കാത്തിരിക്കുന്ന നിന്‍റെ പെണ്ണായി ഞാന്‍ ഈ ഭൂമി...
ഇനിയും എനിക്ക് എങ്ങനെ ജീവിക്കണം നിന്‍റെ കൂടെ..
എനിക്ക് വേണം നിന്‍റെ സ്നേഹം ..
വിട്ടു കൊടുക്കില്ല്യ ആര്‍ക്കും നിന്നെ ..
അറിയുന്നു നിന്നെ ഞാന്‍
നീയ് അറിയുന്നതിനേക്കാള്‍ ഏറെ നിന്നെ...
വിളിച്ചു പറയണം അത് എനിക്ക് ഈ പ്രപഞ്ചത്തോട്...
ഈ ഭൂമി നിന്നെ സ്നേഹിക്കുന്നു നിലാവേ എന്ന്..
Tuesday, January 4, 2011
ഇരുളിലേക്ക്.
ഇരുളില്‍ നടന്നു തുടങ്ങുമ്പോള്‍ ..
നീയ് ആയിരുന്നു എന്‍ മനസ്സില്‍
നിന്‍ നിര്‍ജ്ജീവമാം മുഖം മാത്രം ആയിരുന്നു മനസ്സില്‍
ഞാന്‍ ആഗ്രഹിച്ചു വീണ്ടും ഒരു നാള്‍ വരും,,
നമ്മളില്‍ പ്രേമം ജീവിച്ച ആ നാള്‍ വീണ്ടും വരാന്‍...
ഈ നിശതന്‍ യാത്രയില്‍ നിന്‍റെ സാമീപ്യം..
അന്ധകാരം വിഴുങ്ങുന്നോരാ വഴിയും..
ഈ അന്ധത മൂടിയോരെന്‍ കാഴ്‌ചയും
എന്നെ നിന്നിലേക്ക് ,
എന്നെ നിന്നിലേക്ക് നയിക്കുന്നുവോ.
കെടാതിരിയായി കത്തിഎരിന്ജു തീരുന്നുവോ
പ്രതീക്ഷകള്‍ എന്നിലും നിന്നിലും ...
ഒരു വാക്ക് പിന്‍വിളിയായി കാതോര്‍ത്തുവോ
നീയ്..
നിശബ്തത തകര്‍ത്തു കരഞ്ഞു ചീവീടുകള്‍..
കാലം കഴിഞ്ഞ സൂചന
കാലന്‍ കോഴികള്‍ കൂകി അറിയിക്കുന്നുവോ അകലെ...
നിന്നിലേക്ക് എത്തുവാന്‍
നിന്നിലേക്ക് എത്തുവാന്‍ ..
ഈ കറുത്ത ഇരുട്ടു എന്നില്‍ തടവറ പണിയുന്നു..
എന്നില്‍ അന്ധത നിറയ്ക്കുന്നു ചിരിക്കുന്നു..
ഈ ഇരുളിലേക്ക്..
ഈ ഇരുളിലേക്ക് ഞാന്‍ അലിഞ്ഞു ചേരുന്നു..
നിന്നില്‍ ഒരു പ്രകാശ ബിന്ദുവായി വന്നുചേരാന്‍
നീവാഴും സ്വര്‍ഗ്ഗം പൂകാന്‍..
ഈ ഇരുളിലേക്ക് ഞാന്‍ യാത്രയാകുന്നു..
Monday, January 3, 2011
ഭ്രാന്തന്‍ മനസ്സ്...
അഴികള്‍ക്കപ്പുറം എരിഞ്ഞടങ്ങുന്ന..
വെയിലും പകലും..
അഴികള്‍ക്കുള്ളില്‍ അറിഞ്ഞു തുടങ്ങുന്നു..
ജീവിതവും സ്വപ്നവും..
അഴിയുന്ന ബന്ധങ്ങള്‍ ബന്ധനങ്ങള്‍...
അഴിഞ്ഞോരീ ബന്ധം
സ്നേഹ തീവ്രതയില്‍...
കണ്ടുകെട്ടി സ്വപ്‌നങ്ങള്‍
തടവറയില്‍ ജീവിതത്തിന്‍
ഇരുട്ടിന്‍ പ്രകാശം
തഴുകുന്നു ചുംബിക്കുന്നു..
മുറുകുന്നു വ്രണങ്ങളില്‍
ചങ്ങലതന്‍ വട്ടം
വിരഹം വേദന കാര്‍ന്നു തിന്നുന്നു
മതിഷ്കവും സ്വപ്നവും..
അണയാത്ത കനലുകള്‍
എരിയുന്ന അഗ്നിപുഷ്പങ്ങള്‍
പടരുന്നു തീഷ്ണത നഗ്നമാം മേനിയില്‍..
മുറുകുന്നു ചങ്ങലകള്‍
വ്രണങ്ങളില്‍...
ഭ്രാന്തന്‍ മനസ് പറയുന്നു സ്നേഹം
ഭ്രാന്തന്‍ മനസ്സ് കാണുന്നു നിന്നെ
ഭ്രാന്തന്‍ മനസ്സ് അറിയുന്നു നിന്‍റെ മൌനം ...
മൃത തുല്യമാം ശരീരം
കഴിയുന്നുവോ ഒരുമരണം
ഒരുവിളിപ്പാടകലെ.
Sunday, January 2, 2011
ഒരു യാത്ര മൊഴിയും.. അതിന്‍റെ വിരഹവും...
മാഞ്ഞു പോകുന്ന ഈ സന്ധ്യയെ നോക്കി നില്‍ക്കുമ്പോള്‍...
ഇരുളിന്‍റെ ആഴത്തിലേക്ക് യാത്ര പോകുന്ന പ്രകാശകണങ്ങള്‍..
എന്നെ തഴുകി യാത്ര പറയുമ്പോള്‍...
ഒരു യാത്ര മൊഴിയും
അതിന്‍റെ വിരഹവും കടന്നു വരുന്നു..
പുലര്‍മഞ്ഞു വീണു കുതിര്‍ന്നു നില്‍ക്കുന്ന
ഈ കുഞ്ഞു പുല്ചെടികളെ
തഴുകി കടന്നു പോകുന്ന നിന്‍റെ പാദങ്ങള്‍..
പിന്തുടര്‍ന്ന് വന്ന പിന്‍വിളിയെ
കര്‍ക്കിടകകാറ്റ് കവര്‍ന്നപ്പോള്‍..
ഒരു യാത്രാമൊഴിയും..
അതിന്‍റെ വിരഹവും കടന്നു വരുന്നു...
നാണം മറച്ചു കൂമ്പിട്ടു ഇരുന്ന..
നിന്‍റെ മുഖശ്രീ കണ്ടു..
നെയ്യാര്‍ ചൊല്ലിയ കവിതയും..
ഇന്നവള്‍ ചൊല്ലുന്ന വിരഹവും ..
ഏകനയി തിരിഞ്ഞു നടന്നു തുടങ്ങിയപ്പോള്‍..
ഏറെ ചിന്തിക്കനയത്
നിന്നുടെ സാമീപ്യം മാത്രമായിരുന്നു...
ഒരു കുഞ്ഞു കാറ്റില്‍ ഇളകിയാടുന്ന..
നിന്‍റെ കറുത്ത കാര്‍കൂന്തല്‍..
കണ്ണുനീര്‍ വറ്റി വരണ്ട നിന്‍റെ കണ്ണുകളില്‍
രക്തവര്‍ണ്ണം കണ്ടുവോ.
ഒരുമിച്ചു നടന്നൊരീ നെയ്യാറിന്‍ തീരം..
പാദം നനച്ചു ഇരുന്നോരീ തീരം..
വിരഹിണിയം നെയ്യാറിന്‍ മാറില്‍
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ തീര്‍ത്ത
നീര്‍കുമിളകള്‍ ...
അവയിലും പ്രതിഭലിക്കുന്ന ...
ഒരു യാത്ര മൊഴിയും..
അതിന്‍റെ വിരഹവും....
Subscribe to:
Posts (Atom)

