Tuesday, January 4, 2011

ഇരുളിലേക്ക്.

ഇരുളില്‍ നടന്നു തുടങ്ങുമ്പോള്‍ ..
നീയ് ആയിരുന്നു എന്‍ മനസ്സില്‍
നിന്‍ നിര്‍ജ്ജീവമാം മുഖം മാത്രം ആയിരുന്നു മനസ്സില്‍
ഞാന്‍ ആഗ്രഹിച്ചു വീണ്ടും ഒരു നാള്‍ വരും,,
നമ്മളില്‍ പ്രേമം ജീവിച്ച ആ നാള്‍ വീണ്ടും വരാന്‍...
ഈ നിശതന്‍ യാത്രയില്‍ നിന്‍റെ സാമീപ്യം..
അന്ധകാരം വിഴുങ്ങുന്നോരാ വഴിയും..
ഈ അന്ധത മൂടിയോരെന്‍ കാഴ്‌ചയും
എന്നെ നിന്നിലേക്ക്‌ ,
എന്നെ നിന്നിലേക്ക്‌ നയിക്കുന്നുവോ.
കെടാതിരിയായി കത്തിഎരിന്ജു തീരുന്നുവോ
പ്രതീക്ഷകള്‍ എന്നിലും നിന്നിലും ...
ഒരു വാക്ക് പിന്‍വിളിയായി കാതോര്‍ത്തുവോ
നീയ്..
നിശബ്തത തകര്‍ത്തു കരഞ്ഞു ചീവീടുകള്‍..
കാലം കഴിഞ്ഞ സൂചന
കാലന്‍ കോഴികള്‍ കൂകി അറിയിക്കുന്നുവോ അകലെ...
നിന്നിലേക്ക്‌ എത്തുവാന്‍
നിന്നിലേക്ക്‌ എത്തുവാന്‍ ..
ഈ കറുത്ത ഇരുട്ടു എന്നില്‍ തടവറ പണിയുന്നു..
എന്നില്‍ അന്ധത നിറയ്ക്കുന്നു ചിരിക്കുന്നു..
ഈ ഇരുളിലേക്ക്..
ഈ ഇരുളിലേക്ക് ഞാന്‍ അലിഞ്ഞു ചേരുന്നു..
നിന്നില്‍ ഒരു പ്രകാശ ബിന്ദുവായി വന്നുചേരാന്‍
നീവാഴും സ്വര്‍ഗ്ഗം പൂകാന്‍..
ഈ ഇരുളിലേക്ക് ഞാന്‍ യാത്രയാകുന്നു..

No comments:

Post a Comment