Friday, February 28, 2014

പ്രണയിനി..


പോകാംപ്രണയിനി നമുക്കാവന്മരചോട്ടിന്‍ തണലില്‍        
ഇത്തിരിനേരം ഇരിക്കാം
ഒത്തിരിയേറെ ചൊല്ലുവാനുണ്ട് എനിക്ക്...
നിന്‍റെ പ്രണയംതന്ന വിരഹത്തെഓര്‍ത്ത്.
മുന്‍ജന്മകാമിനീ ഈ നശ്വരജീവിതത്തിലും
നീയെനിക്കു പ്രണയിനിയായി വന്നീടുകില്‍
പുലര്‍മഞ്ഞു പ്രണയിച്ച പുല്‍നാമ്പുകളെ കുറിച്ച്
നിന്നോട് ഞാന്‍പറയാം
പുലര്കാറ്റ് ഏറ്റു നര്‍ത്തനംകൊള്ളുന്ന
ഈപൊന്‍കതിര്‍മണികളെ കുറിച്ച്ഞാന്‍പറയാം
പോകാംപ്രണയിനി നമുക്കാവന്മരചോട്ടിന്‍
തണലില്‍ ഇത്തിരിനേരം ഇരിക്കാം
ഒത്തിരിയേറെ ചൊല്ലുവാനുണ്ട് എനിക്ക്..

പൂനിലാവിനെ പ്രണയിച്ചു ഞാന്‍
ഇരുള്‍വന്നുമറച്ചുപൊയീ...
മാരിവില്ലിന്‍ വര്‍ണങ്ങളെ പ്രണയിച്ചു ഞാന്‍..’
കൊടുംകാറ്റുവന്നു കൊണ്ടുപോയി..
വഴിയില്‍നീയ് ഉപേഷിച്ച എന്‍റെ പ്രണയപുഷ്പം
ഇളവെയില്‍ കരിഞ്ഞുപോയി..
നീലംബാരത്തിലെ ഋഷചക്രങ്ങളെ മോഹിച്ചു ഞാന്‍
ധൂമപാളികള്‍ വന്നു മായ്ച്ചുകളഞ്ഞു...
കണ്ണുനീര്‍തുള്ളികള്‍വന്നു നിറഞ്ഞൊരീഎന്‍കവിള്‍ത്തടം
രാത്രിമഴവന്നു നനച്ചുകളഞ്ഞു..
ഈ മഴയില്‍ ജനിച്ചുമരിച്ച നീര്‍കുമിളകള്‍പോലെ
നമ്മുടെ പ്രണയനിമിഷവും...
പോകാംപ്രണയിനി നമുക്കാവന്മരചോട്ടിന്‍
തണലില്‍ ഇത്തിരിനേരം ഇരിക്കാം
ഒത്തിരിയേറെ ചൊല്ലുവാനുണ്ട് എനിക്ക്...
നിന്‍റെ പ്രണയംതന്ന വിരഹത്തെഓര്‍ത്ത്.

ഏറെക്ഷണികമാണ് നമുക്കീമോഹനിമിഷങ്ങള്‍
നിന്മടിതട്ടില്‍തലചായ്ച്ചു ഓര്‍ക്കുവാന്‍ഇനിയുമില്ല
എന്നിലൊരു ഉന്മാദയവ്വനം...

ഏകാന്തരലോല നയനങ്ങള്‍തന്‍ ഇമയനക്കി നീ
ഏകീയനെന്നോടു പരില്ലസിക്കവേ...
ഉത്തരീയംഉതിര്‍ന്നു വീണെന്റെ സുന്ദരകാഴ്ചകള്‍മങ്ങവേ
കണ്ണൊന്നടച്ചുതുറന്നപ്പോള്‍ കാണവതില്ല നീയെന്നസ്വപ്നം

ശേഷിക്കുന്നു ഞാനേകനായി ഈ വന്മരചോട്ടില്‍..വരിക നീ..
വരിക നീ സഖി ഈ മരതണലില്‍ ഇത്തിരിനേരം
 ഒത്തിരിയേറെ ചൊല്ലുവാനുണ്ട് എനിക്ക്...അന്തിയോളം..

Thursday, February 13, 2014

മകള്‍..


ജീവിതാന്ത്യം കഴിയുന്നു..
പിതൃസ്വപനങ്ങള്‍ എന്നില്‍മറയുന്നു... ഇരുള്‍വന്നു മറയുന്നു..
രക്തബന്ധം മുറിച്ചു അകന്നുപോയൊരെന്‍ പ്രിയമകളെ..
കടന്നുവരുന്നൊരാ ഇളംതെന്നലിലും
മരണത്തിന്‍ മണംമാത്രം മാകുന്നു..
ജീവിതയുദ്ധഭൂമിയില്‍ പോരടിച്ചുo
ജയിച്ചും പരാജയിച്ചും നിലംപതിച്ചു
മരണഭയത്താല്‍ ഇരവുകളില്‍..
കൃഷ്ണമണികള്‍ തിളങ്ങുന്നു
കണ്ണടയുന്നനേരത്തും എന്നിലെ അന്തിമ
സ്വപ്നമാണ് നീ മകളെ...
പെറ്റുവീണപ്പഴെ മണിതൊട്ടിലില്‍നിന്നു
മനസ്സില്‍ ഒപ്പിയതാണ് ഇപ്പഴും നിന്‍റെ മുഖംമെനിക്കു
കണ്ണൊന്നുടച്ചാല്‍ ഓമനത്തിങ്കള്‍കിടാവേ
നിന്‍റെ പൂമുഖമാണ് എന്റെ സ്വപനങ്ങള്‍...
അമ്മിഞ്ഞമുണ്ട് ഉറങ്ങുന്ന നിന്‍റെ വരണ്ട
ചുണ്ടുകള്‍ തുടക്കുവാന്‍വന്നില്ല ഈ അച്ഛന്‍...
നിന്റെ കുഞ്ഞുമണിച്ചുണ്ടുകളില്‍ ഒരച്ഛന്റെ
പ്രിയമുത്തം നല്കാന്‍ കഴിഞ്ഞില്ല...ഈ അച്ഛന്..
നിന്നെ ഒന്ന്കൂടെ കാണുവാന്‍
ആ മണിവിരല്‍ പിടിച്ചു നടത്തുവാന്‍..
ഈ ആതുരഹൃദയത്തിലിട്ടൊന്നുറക്കുവാന്‍..
നിന്‍റെ പിറന്നാള്‍സദ്യയുണ്ണന്‍വന്നില്ല ഈ അച്ഛന്‍..
മകളെ പാപിയാണ് അച്ഛന്‍...
ഓര്‍മ്മ്കള്‍ക്കുള്ളില്‍.. മനോജ്ജമോഹമാണ് ജീവിതം
ഓമനേ ദുഷ്ടനാണ്‌ നിന്‍റെ ഈ അച്ഛന്‍..
നീ വെറുക്കുക നിന്‍റെ കുഞ്ഞുമനസ്സില്‍...
മറക്കുക ...നിന്‍റെയച്ചനെ...
എന്‍റെ മനോവേദന... എന്നിലെ മോഹമാണ്
നിന്നെയൊന്നു കാണുവാന്‍..
എല്ലാംപറയുവാന്‍ നിന്‍റെ കുഞ്ഞിളംപാദങ്ങള്‍തൊട്ട്
മാപ്പുപറയുവാന്‍...
എല്ലാംപറഞ്ഞു ഒരു മടക്കയത്രക്കായി...

ഈ യച്ചനോട് കാലവും പാപവും കനിയുമോ..

പ്രിയസഖി...

മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയം മറക്കാൻ.

മറവിതൻ മലർമെത്തയിൽ മയങ്ങുവാൻ വെമ്പുന്നൊരാ
മനസ്സിന്റെ മനോവ്യഥ നീയറിയുന്നുവോ...

അരികിൽ ഓമൽതൊടികളിലും
തോളുരുമ്മിനടന്നൊരാ മണ്വഴികളിലും
                   ഓർമ്മകൾ വീണ്ടും ഒരു മനോസഞ്ചാരിയാകുന്നു

പോക്കുവെയിലെന്തോകണ്ടു നാണിച്ചു തലകുമ്പിട്ടുനിന്നു
നിന്‍റെ മുഖശ്രീകണ്ടു സ്വയംമറന്നുനിന്നു...

ഈറന്‍ നെറ്റിത്തടത്തിലെ ചന്ദനമലിയുന്ന നേരം.
മനോന്ജ്ജമാദകസ്വപ്‌നങ്ങള്‍ കണ്ടു നിന്‍ കൃഷ്ണമണികള്‍..

മന്ദാരപുഷ്പങ്ങള്‍ രഹസ്യമായിതന്നൊരാ ചെന്‍ചൊടികളില്‍
പുഞ്ചിരിവിടരുന്നനേരം നാണിച്ചു നീ നിന്‍വദനം കുനിച്ചുനിന്നു

കൈവിരലാല്‍കോരി അചുംബിത ചെമ്പനീര്‍ചുണ്ടുകളില്‍ചുംബിക്കുമ്പോള്‍
എന്‍ പുറമാറില്‍നഖക്ഷതങ്ങളാല്‍ ഒരായിരംവരികള്‍കുറിച്ച്
അചിരദ്യുതി ആയിമാറി നീ എന്നില്‍

ആ സ്വപ്നനിമിഷങ്ങളില്‍ എന്നാത്മതന്ത്രികളില്‍
ഒരു ഗന്ധര്‍വ്വഗാനമായി മാറിഞാന്‍...
ഉതിര്‍ന്നഴിഞ്ഞുലുഞ്ഞു വീണ ഉടയാടകള്‍ക്കുള്ളില്‍
കൂമ്പിയടഞ്ഞ ചെന്താമരകണക്കെ കണ്മയങ്ങി നിന്നു

കനകസൂത്രങ്ങളഴിച്ചു കന്യമണി നീ കര്‍മ്മോദ്യുതയായി
എന്‍ പ്രണയിനി നീയൊരു രതിശില്പമായി

മറക്കുവാൻമറവിയോടു ഒരു മാത്ര ചൊല്ലിഞാൻ
നിന്നോട്പറയാത്ത പ്രണയംമറക്കാൻ.
മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയംമറക്കാൻ.

അത്യന്തഗതമാം നിന്നോടുള്ള ആത്മപ്രണയത്തിന്റെ
അത്യുഷ്ണമാം ജ്വാലയില്‍ ഞാന്‍ എരിഞ്ഞിടവേ

വേദനകള്‍മറയാതെ രോദനംകൊള്ളും ജീവിത൦
ഒരുകൂരിരുള്‍ മറയിലായിമറഞ്ഞീടുന്നു..

മായാത്തഓര്‍മ്മകളെന്നില്‍ മറവിക്കുവഴിമാറാതെ
ഇരവിലെ നിഗൂഡനിശബ്ദതയില്‍നിന്നു...

താരകസമൃദ്ധമായൊരു നീലാകാശമനോഹാരിതയില്‍മയങ്ങി
ഈ മണല്‍തരികളെപുണര്‍ന്നു ഞാന്‍ശയിക്കവേ

മന്ദം മന്ദം നാണിച്ചുവന്നെന്‍റെ പാദവിരലുകള്‍ചുംബിച്ചു
ശീതളസുഖംപകര്‍ന്നു കടന്നൊരാവെന്‍പതച്ചുരുകള്‍നല്‍കുന്നു
നിന്റെമധുരമാം കരലാളനസ്പര്‍ശനസുഖം...

അകലെനിലാവിന്‍ നീലവെളിച്ചത്തില്‍ ആത്മാവായി കണ്ടുഞാന്‍
നിന്നെയും..എന്നോട്അരുളാത്ത നിന്‍പ്രണയത്തെയും
മറക്കുവാൻ മറവിയോടു ഒരു മാത്രചൊല്ലി ഞാൻ
നിന്നോട് പറയാത്ത പ്രണയംമറക്കാൻ.