Saturday, December 2, 2017


നീ തന്ന പൂക്കൾ..
എഴുതുവാൻ നീ നൽകിയ
പുതിയ പൂവിനു നിറം ചുവപ്പായിരുന്നു..
നീയാം പൂവിന്റെ ഇഷ്ടദളങ്ങൾ 
പ്രണയരഹസ്യങ്ങളായി ..
കൺപരപ്പിൽ പൂക്കുന്ന
അന്തിമലരുകൾക്ക് കരൾ-
വെന്ത ചുവപ്പായി ..
കാറ്റു തലോടുമ്പോൾ
മുകുളങ്ങൾ വിരിയുന്നതും,
ദളങ്ങൾ കുളിരുകോരുന്നതും..
പ്രണയതെന്നലിൽ
രതി വാസനിക്കുന്നതും,
കുളിർവറ്റി ചുംബിക്കുന്നതും ..
ഋതുക്കളോടു രമിക്കുന്നതും,
ശലഭങ്ങളോട് കിന്നരിക്കുന്നതും,
രാമഴത്തു നനയുന്നതും ,
സന്ധ്യയുടെ ചെന്നിണമ്മൂറ്റി
രസിക്കുന്നതും, നീയറിയാതെ
പകരുന്ന ആനന്ദസന്താപങ്ങളാണ് ...
പുലരിതണുപ്പിനോടൊപ്പം,
വിടപറയാതെ പാതിയടർന്നു വീഴും
നിന്റെ ചിരിപ്പൂക്കൾ ...
വാടാത്തൊരോർമ്മകൾക്കൊപ്പം,
വിരഹം കുറിക്കുന്ന വരികളാകുന്നു
മൃതിവരം തന്ന വാടിയപ്പൂക്കൾ...