മഴപെയ്തു തോര്‍ന്നോരീ ഈറന്‍
വഴികളില്‍
അണയാ കരിംതിരി കത്തുന്നൊരീ ഇരുളിന്‍
അറകളില്‍
അകലത്തിലന്തി മായുന്നൊരാ
അലകടല്‍ കരയിലും ഞാന്‍..
അരികത്തായി വന്നു തൊട്ടകലുന്ന
തിരകള്‍ക്ക് ഒപ്പവും ഞാന്‍.. .
തിരകള്‍ തോറും നുരഞ്ഞു
പൊന്തുന്നോരീ..
വെന്‍പത ചുരുള്‍ പോലെ പ്രണയo.
വീണ്ടും എന്നെ
മാടിവിളിക്കുന്നു മണല്‍പരപ്പും...
അകലെ ആകാശത്തിലെ ഒറ്റ
നക്ഷത്രവും ..
ഒരിക്കലെന്‍റെ ജീവിത വര്‍ണ്ണങ്ങളില്‍
എനിക്കേറെ..
പ്രിയമാര്‍ന്ന നിറമാണ് നീ.
വര്‍ണ്ണങ്ങള്‍വറ്റിയ ആ
കണ്ണുകള്‍ ഇന്നെന്റെ..
മരണത്തിന്‍ മണമുള്ള
ഇതളായിവിരിയുന്നു...
മണ്ണിലഭയം തിരഞ്ഞു ഞാന്‍
മരണത്തിലേക്ക് എത്തിനോക്കുന്നു.
വാടികരിഞ്ഞിട്ടും
പൊഴിയാപുഷ്പങ്ങള്‍ പോലെ വീണ്ടും ഓര്‍മ്മകള്‍..
അടര്‍ന്നു പോകാതെ പടര്‍ന്നുകയറും
ഇത്തിള്‍കൊടി പോലെ..
മധുരമാം സ്വപ്നങ്ങള്‍
..എന്നില്‍.
മരിച്ചുകഴിഞ്ഞൊരാ മനസ്സിന്‍
ചിതയില്‍
ഒരുമലര്‍ പോകുന്നു....ഞാന്‍.

