Sunday, June 14, 2009

പരമമായ ബ്രഹ്മവും.... സര്‍വ്വതിന്റെയും അത്മസത്തയും ലോകത്തിന്റെ ചിരന്തനവലംബവും ..... സുഷ്മത്തെക്കള്‍ സുഷ്മവും നിത്യവും അത് നീയ്‌ മാത്രമാകുന്നു നീയ്‌ അതുമാത്രം ആകുന്നു അനുബന്ധിതനുഭവങ്ങളുടെ ലോകത്തെ പ്രകാശനം ചെയ്യുന്നതും ...... ജാഗ്രധു -സ്വപ്ന -സുശുപ്തികളില്‍ ഉണര്‍ന്നു ഇരിക്കുന്നതും .... അത് നീയ്‌ മാത്രമാകുന്നു... ബ്രഹ്മവും ഞാനും ഒന്നാകുന്നുവെന്നു തീരുമാനിക്കുന്നവന്‍ സര്‍വ്വ ബന്ധങ്ങളില്‍നിന്നും വിമുക്തമാക്കപെടുന്നു ......
നിങ്ങള്‍ എവിടെയാണ്.......


തീര്‍ച്ചയായും ആരും തന്നെ നിസ്സാരങ്ങള്‍ ആയ ടെന്‍ഷനുകള്‍ ആഗ്രഹിക്കുന്നില്ല ..എല്ലാപേര്‍ക്കും അവശ്യം വലിയ വലിയ ടെന്‍ഷനുകള്‍ അണു ....നിങ്ങളുടെ സ്വന്തം പ്രശ്നങ്ങള്‍ അത്രയൊന്നും പോര എന്ന് തോന്നിയാല്‍ നിങ്ങള്‍ മനുഷ്യത്വത്തെ പറ്റിയും ,മനുഷ്യ രാശിയെ പറ്റിയും ഈ ലോകത്തെ പറ്റിയും അതിന്റെ ഭാവിയെ പറ്റിയും ഒക്കെ ചിന്തിക്കാന്‍ തുടങ്ങും സോഷ്യലിസം,കമ്മ്യൂണിസം തുടങ്ങി എല്ലാ ചവറുകളെ .പറ്റിയും ..ഈ ലോകം മുഴുവനും നിങ്ങളുടെ ഉപദേശത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നപോലെ നിങ്ങള്‍ അതെ പറ്റി ചിന്തിക്കാന്‍ തുടങ്ങും..നിങള്‍ ചിന്തിക്കുന്നതോ ഇസ്രായേലില്‍ എന്ത് സംഭവിക്കുന്നു..ആഫ്രിക്കയില്‍ എന്ത് ഉണ്ടാവാന്‍ പോണു എന്നൊക്കെ അണു............


പ്രേമം ഒരു രഹസ്യം....... പ്രേമം തീര്‍ച്ചയായും ഒരു രഹസ്യം അണു .പക്ഷെ സാധാരണ രഹസ്യം അല്ല്യ... ഒരു അസാധാരണ രഹസ്യം ആണ് .അതിന്റെ അസാധാരണത്വം അടങ്ങിയിരിക്കുന്നത് അതൊരു തുറന്ന രഹസ്യം ആയിരിക്കുന്നത്തിലാണ് .എല്ലാ പേര്‍ക്കും അതറിയാം ,എന്നാല്‍ ആരും അതറിയുന്നില്ല..അതുകൊണ്ട് ഞാന്‍ അതിനെ തുറന്ന രഹസ്യം എന്ന് വിളിക്കുന്നു....ഹ്രദയത്തിന്റെ ആഴത്തില്‍ അത് എല്ലാപേര്‍ക്കും അറിയാം...പക്ഷെ അത് തല കൊണ്ട് ആരും അറിയുന്നില്ല..അത് തികച്ചും വ്യത്യസ്തമായ ഒരു അറിയലാണ്...അത് വിജ്ഞാനമല്ല...നിങ്ങള്‍ക്ക് അതിനെക്കുറിച്ച്‌ പഠിക്കാന്‍ ആവില്ല....അനുഭവിക്കാനെ കഴിയു....ജീവിക്കല്‍ അറിയലാണ്..അത് നിങ്ങള്‍ക്ക് മത ഗ്രന്ഥങ്ങള്‍ തരുന്ന ചിലതല്ല..ആര്‍ക്കും അതറിയില്ല..തരാനും കഴിയില്ല....ഈ സമ്മാനം നിങ്ങള്‍ക്ക് നല്‍കുവാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയു....അത് നിങ്ങളുടെ ഉത്തരവാദിത്വം അണു ...നിങ്ങള്‍ക്കത് അറിയുവാന്‍ കഴിയും.....പക്ഷെ അതറിയാന്‍ ഉള്‍പ്രേരണ കൊണ്ട് ഉണ്ടാകുന്നതാണ്.....അതാണ് രഹസ്യം...........

Monday, June 8, 2009

മനുഷ്യന്‍......  

നമ്മളില്‍ അധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ് ,കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലും ആയി , വര്‍ത്തമാനത്തിന്റെ സമയതിത തലത്തെ നാം വളരെ വിരളമായെ തൊട്ടു നോക്കാരുള്ള .. പെട്ടന്ന് ഉണ്ടാക്കുന്ന ചില അപകട സന്ധികളില്‍ പ്രണയിക്കുന്നവരും ആയിട്ടുള്ള കണ്ടുമുട്ടലില്‍ അല്ലെങ്കില്‍ .. എന്നിങ്ങനെ വളരെ ചുരുക്കം ആളുകള്‍ മാത്രം സമയത്തിന്റെയും ,മനസിന്റെയും ,അതിന്റെ ആഗ്രഹങ്ങളുടെയും ,ലോകത്ത് നിന്നും പുറത്തു കടക്കുകയും സമയതീതമായ ലോകത്ത് ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു...അങ്ങനെ ചെയ്യുന്നതില്‍ കുറച്ചുപേര്‍ മാത്രമേ അവരുടെ അനുഭൂതിയെ പന്കുവക്കുവാന്‍ വന്നിട്ടുള്ളു ....അവരെല്ലാം അവരുടെ സമകലീനരാല്‍ സമനില തെറ്റിയവര്‍ എന്നോ,ഭ്രാന്തര്‍ എന്നോ, വിളിക്കപെട്ടവര്‍ അണു....മരണശേഷം അവര്‍ തത്വ ചിന്തകര്‍ എന്ന് വിളിക്കപെടുന്നു .....വര്‍ഷങ്ങള്‍ ചെന്ന ശേഷം അവര്‍ ഇതിഹാസങ്ങള്‍ ആയി മാറുന്നു...മാംസവും രക്തവും ഉള്ള മനുഷ്യരായിട്ടല്ല .......വേറെന്തോ ആയി..... ....
നിമിഷങ്ങള്‍....  


ഒറ്റയ്ക്ക് ഇരിക്കും പോഴോക്കെയും നിന്നെ കുറിച്ച് ഓര്‍ക്കുന്നു ......... ഒത്തുചേരല്‍ കൊതിച്ച നമ്മള്‍ വഴി പിരിഞ്ഞ നിമിഷങ്ങള്‍ ..... വന്നുപോകുന്ന നിമിഷങ്ങള്‍..... നിമിഷങ്ങള്‍ തീര്‍ത്തൊരു ജീവിത യാത്രയില്‍ ,,വീണ്ടും ഞാന്‍ ഒറ്റയ്ക്ക് മാത്രമായി അവശേഷിക്കുന്നു.....ഇനിയുമൊരു നിമിഷത്തില്‍ നീയ്‌ എന്റെതകുംമെന്ന സ്വപനങ്ങള്‍ വെറുതെ കാണുന്നു... കാണുന്നതൊക്കെയും സത്യമായി തീരിന്നില്ല....

Sunday, June 7, 2009

എന്‍റെ പ്രണയം... 

നിന്‍റെ ഹ്രദയ മാന്ത്രിക ആകാശത്തിലെ നക്ഷത്ര കണിക പോലെ എന്‍റെ മനസിലും മോഹത്തിന്റെ തരികള്‍ പ്പൊട്ടി മുളച്ചിരിക്കുന്നു..എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും ഇല്ല്യ ...ആദ്യം നമ്മള്‍ കണ്ടപ്പോള്‍ പ്രണയി ചിരുന്നില്ല .. വെറും സുഹ്രത്തുക്കള്‍ മത്രം.. .പിന്നീട് വസന്തത്തില്‍ പൂക്കള്‍ വിരിയുകയും ...ഗ്രീഷ്മത്തില്‍ ഇലകള്‍ കൊഴിയുകയും ചെയ്തപ്പോള്‍ നമ്മുടെ മനസിലും മാറ്റങ്ങള്‍ വന്നു....എന്‍റെ മനസ്സില്‍ ഞാന്‍ അറിയാതെ നീയ്‌ ഒരു മനോഹര വിസ്മയമായി നിറഞ്ഞു നില്‍ക്കുന്നു..എന്‍റെ മനസിനെ മോഹിപ്പിക്കുന്ന ഒരു നിഗൂടതയാണ് നീയ്‌....തുടര്‍നെഴുതുവാന്‍ കഴിയുന്നില്ല്യ ....തീവണ്ടിയിലെ ഗാര്‍ഡിന്റെ റൂമില്‍ കയറി ഞാന്‍ പച്ചകൊടി കാണിച്ചു പോയി....ഇനി തീവണ്ടി പോവുകയേ നിര്‍വാഹം ഉള്ള്.... എന്‍റെ മനസ്സില്‍ നിന്‍റെ സ്ഥാനം കുറച്ചുനാള്‍ പിനങ്ങിഎരുന്നപ്പോള്‍ മനസിലായി.....എന്‍റെ സ്വപനങ്ങള്‍ അത് ഒരു ആത്മകഥ പോലെയാണ്... അതിന്റെ ആഴം എഴുതിയ എനിക്കെ അറിയൂ ലൈബ്രറിയില്‍ പോയി വായിക്കുന്ന നിനക്ക് ഒരു ടൈം പാസ്‌ ആണ്.....അത്രമാത്രം....

തുവാല .....



എന്‍റെ ഹ്രദയം ഒരു വെളുത്ത തുവാലയാണെന്നു ഒരുനാള്‍ അവള്‍ എന്‍റെ കാതില്‍ മന്ത്രിച്ചു...അവളുടെ രൂപം ഒരു ബ്ലോട്ടിംഗ് പേപ്പര്‍ പോലെ ഞാന്‍ ആ തുവാലയില്‍ പതിചെടുത്തു ഏറെ നാള്‍ ഓമനിച്ചു അക്ഷരങ്ങള്‍ കവിതകള്‍ ആയപ്പോള്‍ ഋതുക്കള്‍ കടന്നു പോയോപ്പോള്‍ .വെളുത്ത തുവാലയില്‍ രക്തം കിനിഞ്ഞു ...തുവാല ചുവപ്പ് നിറമായി അപ്പോള്‍ അവള്‍ എന്‍റെ കാതില്‍ വീണ്ടും മന്ത്രിച്ചു ..നമ്മള്‍ എന്തിനു മുഷിഞ്ഞ തുണികള്‍ സുഷിക്കുന്നു ..... അതും രക്തം പുരണ്ട ഒരു കീറ പഴംതുണി ..... ഞാന്‍ അത് അവള്‍ക്കുവേണ്ടി എന്നന്നേക്കുമായി ദൂരേക്ക് വലിച്ചെറിഞ്ഞു ...ഒപ്പം നഷ്ടമായത് എന്‍റെ തുടിക്കുന്ന ഹ്രദയം ആയിരുന്നു..... ഞാന്‍ ആ സത്യം വൈകി തിരിച്ചറിഞ്ഞപ്പോള്‍ ..അവള്‍ മറ്റൊരാളുടെ കാതില്‍ ..അയാളുടെ ഹ്രദയം ഒരു വെളുത്ത തൂവാലയനെന്നു മന്ത്രിച്ചു തുടങ്ങിയിരികുന്നു.....
ഉപ്പുരസം ..... 


നിന്‍റെ കണ്ണുനീരിനു ആരാണ് ഉപ്പു രസം നല്‍കിയത് ... നിന്‍റെ നഷ്ട്ടസ്വപനങള്‍ക്ക് ആരാണ് രക്തവര്‍ണം നല്‍കിയത്? നിന്‍റെ ചിറകുകള്‍ക്ക് തുവല്‍ പൊഴിഞ്ഞുവോ? അവ പിന്നെയും പറക്കമുറ്റാത്ത കുഞ്ഞുങള്‍ ആയി തീര്‍ന്നുവോ? ആര്‍ത്തു ഇരമ്പി വരുന്ന കടലിനോടും നഗ്ന ഭൂമിയെ നനക്കുവാന്‍ വരുന്ന മഴയോടും ,,,,വിളിച്ചു ചോദിക്കുന്നു ഞാന്‍ നിന്‍റെ കണ്ണുനീരിനു ആരാണ് ഉപ്പുരസം നല്‍കിയത്.......മഴയോ,കാറ്റോ ഞാനോ ...?
When i ask why the poor have no food,
they call me a
    COMMUNIST

If you are capable of trembling with indignation each time that an injustice is committed in the world we are comrades....
Don't close your eyes against orphans......



 aid the orphans...
 cause your mind.....
 grant your fraction.....
spread your vision for a mission...

 orphan
I can't talk about the Osho..i can't talk about his books....because i never try to understand him.... i can't.......but i am trying to know the person through books.....






MEMORIES...play a very confusing ROLE...They make you LUAGH when you remember the time you CRIED....But make you cry when you remember the time you laughed..
The people whom we like very much....God will always keep them away from us...So that we miss them every moment and think about them every second.....
i love walking in the rain...so no one will know..i am crying...