Saturday, August 6, 2011

നഖപദങ്ങള്‍.....



ചന്ദനചീളുപോലതിന്‍ലോലമാംനിന്‍ അണിയന്‍ഗുലങ്ങള്‍..

ഹര്‍ഷമാം മഴനീര്‍തുള്ളികളെ നീതഴുകിയുണര്‍ത്തുംപോള്‍..


ആത്മഗതമെന്നോണമാമഴകണങ്ങള്‍ അതീഡിനമാം

കാറ്റിനോടുരഞ്ഞു നോവിക്കല്ലി അതികണ്ടമയൊരാ അംഗുലങ്ങളെ.


ഇതരേതരം മനോഹാര്യമാണോമല്‍വിരലുകള്‍...

അതികാന്തത്തോളം അമൂല്ല്യമാണനിക്കീ..

ഇന്ദുകമലദളങ്ങളുണര്‍ന്ന പോലെ...


ഇന്ദ്രാക്ഷിനിന്നുടെ ഇന്ദിവരങ്ങളോളം ചന്തമാം

നിന്നോമല്‍ നഖരന്ധ്രന്‍ങ്ങള്‍....


ഇത്തിനിപ്രേമമുദിച്ചുവോ ആര്‍ദ്രമാമെന്‍റെ മനതില്‍

തൃക്കണമൊരുനിമിഷമാമണിവിരലുകളോട്.


ദീപ്തിവര്‍ഷദൂരങ്ങളില്‍പോയീടിലും

ദീപ്തമാം ഇഷ്ടങ്ങള്‍ ദുഖിതം നമ്മളില്‍......


Friday, July 29, 2011

ഒരോര്‍മ്മപ്രണയം....


വരികനീ ബാല്യകാലസഖീ ഇന്നെന്റെ ഓര്‍മ്മകളോളംദൂരം

വരികനീ..


മഷിപ്പച്ചകള്‍ മായ്ചൊരാപ്രണയം...മാനംകാണാത്തൊരാ

മയില്‍പീലിതുണ്ടുകള്‍കൊപ്പം ദൂരം പുസ്തകതാളുകളിലൊളിച്ചു

പ്രണയിചൊരാഓര്‍മ്മയോളം വരിക നീ....


ഇന്നെന്റെ...എന്നിലെനിരാലംബനിദ്രകളില്‍....നഷ്ടസ്വപ്‌നങ്ങള്‍..

വ്യഥമോഹങ്ങള്‍..കൊടുംതിരയായ് ആര്‍ത്തലചീടുന്നു....


ചേമന്തിപൂവിന്‍ വാസന്തവും...പാചോറ്റിതന്‍ ഗ്രീഷ്മവുമായി....

നമ്മളില്‍പൂത്തൊരാ വസന്തങ്ങളിന്നുവിടെയാണ്‌...


വൃണിതമായൊരു ഋതുവായി

വാസന്തവും ഗ്രീഷ്മവുമെന്നിലണയുന്നു....


ഏറ്റകുറച്ചിലില്‍ ഏറ്റമാണ്ന്‍റെ പ്രണയമെന്നുനാണമായിനീ

ചൊല്ലിയനിനവാണ്ന്‍റെ പ്രണയം സഖീ....


ഭൂതകാലത്തിന്‍റെസഖിയാം ഓര്‍മ്മകളില്‍മറഞ്ഞു...

സ്മൃതിയില്‍ നീയ്‌ അകലങ്ങളില്‍പോയീടിലും


അജനാമം ഇടവഴികളിലെകാലടികളെന്നില്‍...

അജരമാം നിന്നുടെസ്മൃതിയുണര്‍ത്തീടുന്നു.


അകന്നുപോകുന്നൊരാ അകപടമയൊരായിഷ്ട്ടം

എന്നില്‍നിന്നും നിന്നിലെക്കെന്നവണ്ണം.


ഇതരമായൊരാ ചിന്തകളെന്നില്‍ ഇത്തിള്‍കൊടിപോലെ.

പടര്‍ന്നുകയറിമുറുകുന്നുവോ...


അകമലിവിന്‍ മിഴികള്‍നനക്കുന്നു...

ബാല്ല്യസഖീ നിന്‍റെ ആര്‍ദ്രമാം സൗമ്യമുഖം


ഓര്‍മ്മപ്രണയത്തിന്‍റെ ഏതരമായോരാ പ്രതീക്ഷകളെന്നില്‍..

വര്‍ണ്ണങ്ങള്‍വറ്റിയൊരാ കുങ്കുമപൂക്കള്‍പോലെ..


നിറമില്ലാ കണ്ണുനീര്‍കണങ്ങള്‍പോലെ..നോവുകളായി...

എന്നില്‍മാത്രമായി ഉറഞ്ഞുവോ.


എന്നില്‍ നിശയുടെനിശാഗന്ധികള്‍ പൂക്കുന്നിപ്പഴും..

പുലരുംവരെ ഒപ്പമതിന്‍മണമേല്‍ക്കാന്‍ നീവരുന്നില്ലെ.


മധുതൃണത്തോളം മധുരമായ്‌നിമിഷങ്ങള്‍..

മനക്കാമ്പിലിന്നും ഖേദമായിശേഷിക്കുന്നു


ഒരുമഷിപ്പച്ചയോളം പ്രണയം

നിനക്കായി ഞാന്‍കരുതുന്നുപ്പഴും


ഇന്നെന്റെഓര്‍മ്മയോളംദൂരം വരികനീ..

വന്നുനീ പകരു സ്മൃതിപഥങ്ങളില്‍...

എന്‍റെ കിനാവുകളില്‍...

ഏകനായെന്നെനീ കൊണ്ടുപോകു..


അകതാരിലിപ്പോഴും തരളമാംബാല്യം....

പ്രണയിക്കുന്നു നിന്നെ....ഒരോര്‍മ്മപ്രണയമായി...

.

Sunday, July 17, 2011

ഗന്ധര്‍വ്വപ്രണയനം....



അനന്തതയിലെവിടെയോ അയനമായി ചേരുന്നു

നിന്നുടെ നിരന്തരപ്രണയം എന്നില്‍....


കരുണമണികള്‍മയങ്ങി മിഴികളടഞ്ഞിടുന്നു എപ്പഴോ

നിന്‍മടിയിലെന്‍ മനംമയങ്ങീഞാന്‍ അലിയുംപോള്‍..


ആനന്ദത്താലി അയോദാരുവിന്‍ ചോട്ടില്‍

വാനിതിന്‍ ഭംഗിയോര്‍ത്തുനിന്‍ മോഹനമാറില്‍ ചേര്‍ന്നിടുംപോള്‍..


അഞ്ചനന്‍ നീ ഗന്ധര്‍വ്വഗ്രഹപീഡയാല്‍ ഉദഞ്ചിതമക്കിയോ

ഉന്മാദമോഹങ്ങളെന്നില്‍......


നിന്നിലെമോഹകാമശരങ്ങളെന്നുടെ ഇന്ദ്രിയങ്ങളെ

ഉണര്‍ത്തീടുന്നു.....


സരസനമുലഞ്ഞു അരവണിപോലെന്‍ അരഞ്ഞാണിന്‍

അരുണമണികള്‍ ഇളകിയനങ്ങീടവേ...


മനോമഥനന്‍ നീയെന്നുടെ മനോവൃതി അറിഞ്ഞുവോ..


ഒരു രാത്രിമഴതന്‍നേര്‍ത്തതുള്ളികള്‍ പോലെയാ നിന്‍റെ

പ്രണയം എന്നെ നനക്കുന്നു...


കുളിര്‍നിലാവ്ഒളികയ്യാല്‍ സഖിയാം കന്ദോടനങ്ങളെ

തഴുകിയുണര്‍ത്തിടുന്നതുപോലയാ നിമിഷം ...


മോഹനം...ലീലായിതം നിന്‍റെ കരസഞ്ചാരം


അതിചിരംചിത്തമാഗ്രഹിക്കുന്നു അതിസാമ്യമീനിമിഷങ്ങള്‍

ജീവിതാവധിവരെയും....


ഒരു ഗാന്ധര്‍വ്വരാഗത്തിനതിമധുരമിതെന്നോണം

ഹര്‍ഷം,മോഹനം ....നിന്‍റെ പ്രണയനം.


Friday, July 1, 2011

മൗനമായി .....



മൌനമായ്‌നീയ്‌ കണ്ണുകള്‍ പൊത്തികരഞ്ഞീടുമ്പോള്‍..

അടര്‍ന്നുവീണരാ അശ്രുകണങ്ങള്‍ നിന്‍ കവിള്‍ത്തടത്തില്‍

നിറങ്ങള്‍ വറ്റിവരണ്ടുണങ്ങിയ ഉപ്പ്കണങ്ങള്‍ ആയി മാറീടുന്നു..


മൃതിയിലാഴ്ന്നോരാ മൂകസ്വപ്നങ്ങളും..വ്യഥമോഹങ്ങളും..

ഇന്നൊരീ തുഴയില്ലാതോണിപോലെ ദിക്കറ്റ് ഒഴുകുന്നു എന്നിലും നിന്നിലും..

നിന്റെതാകുവാന്‍മാത്രം കൊതിചോരീ

എന്‍റെ ഈ കണ്‍തടങ്ങള്‍ നനച്ചു മൗനമായ്‌ നീ..

പിന്തിരിഞ്ഞുഎങ്ങോ നടന്നകന്നീടവെ...

നിന്‍ കാല്‍ചുവടുകളും അതിന്‍ നേര്‍ത്ത ശബ്ദവും..

എന്നില്‍ നിന്നും അകന്നുപോയീടവെ..

നഷ്ട്ട സ്നേഹവും..ദു:ഖവും.. നീര്‍കുമിള പോലെ

രൂപാന്തരപെടുന്നു...മരിചീടുന്നു...എന്നിലും നിന്നിലും..


ക്രൂരമാം വാക്കുകള്‍കൂട്ടി നീ ചൊല്ലിയോരാ മൊഴിയും..

അതിന്‍ വേദനയില്‍ ബന്ധിതമാം എന്‍ പാദങ്ങളാല്‍..

അപൂര്‍ണ്ണതയുടെ പടികള്‍ ഇറങ്ങിനിന്നു ഞാന്‍..

അപാരമാം ഇരുട്ടിലേക്ക് നടന്നുപോയൊരാ നിന്‍

നിഴലുകള്‍ കാണാനാവാതെ..അന്ധതയാര്‍ന്നു കണ്ണുകള്‍..


പിന്‍തുടര്‍ന്ന് എത്തിയൊരാ പിന്‍വിളികേള്‍ക്കാതെ....

നമ്മളില്‍..സൗഗന്ധികസ്വര്‍ണ്ണമായി തീര്‍ന്നോരാ...

കിനാവുകള്‍ ഉടച്ചു നീ നടന്നുകന്നീടവെ...

എന്‍റെ പ്രണയത്താല്‍ മാത്രം കോറിയിട്ടൊരാ വാക്കുകള്‍..

കണ്ണുനീരിന്‍ ഉപ്പ് കലര്‍ന്നൊര തിരകള്‍ വന്നു മായ്ച്ചു പോയി..


പ്രണയം മൗനമയി....എന്നിലും ...നിന്നിലും.


Tuesday, June 14, 2011

നീ ഒരു വേണുവായ് ...എന്നില്‍.



ഒരിളം കാറ്റിനോളം ലോലമായ് നിന്‍റെ നിന്‍റെ കരാംഗുലങ്ങള്‍

എന്‍റെ മുടിയിഴകള്‍ തഴുകവേ..

മധുസഖി നിന്മോഹന നയനങ്ങളില്‍ പൂത്തുവിടര്‍ന്നോരാ വെന്സുഗന്ധിയും..

നിന്‍ ചെറുതെച്ചി ചുണ്ടുകളില്‍ കണ്ടൊരാ മന്ദഹാസവും...

ഈ കണ്ണന്റെപ്രണയം ഒരുമാത്രയതിന്‍ സുഗന്ധമായി അലിഞ്ഞുചേരവെ..

ഒരിളംമുളം തണ്ടുപോല്‍ നിന്നിളം ചുണ്ടിലെന്‍ചുണ്ട് ചേര്‍ത്തോരീണ മൂളിടവേ..

ഹര്‍ഷപുളകിതയായ കാളിന്ദീകണക്കെന്നില്‍ നീയ്‌ ഒഴുകീടവേ...

സ്വര്‍ണ്ണസരമണിഞ്ഞോരാ നിന്‍ കമലദളമതിന്‍ ചേലൊത്തൊരാ...

പാദങ്ങളിലൊന്നിനുമേലോന്നായി ഒരു തിരയായിഇളകിടുന്നു...

ചന്ദനസുഗന്ധിയാം ഒരിളംകാറ്റിന്‍കൈകള്‍ കവര്‍ന്നു പോയി

നിന്‍ അതിലോലമാം പട്ടു മേനിയാട...

പാതിയടഞ്ഞുപോകുന്നോരാ മാന്‍പേടകണ്ണുകളില്‍

കണ്ടുഞാനൊരാലയവസന്തം ഒരു ഗ്രീഷത്തിലെയദുകുലത്തിലെന്നപോലെ..

പ്രിയസഖി നിന്‍ ചാരുമേനിയെന്നില്‍ ഒരുതാമരതണ്ടുപോല്‍ വാടീടുന്നു..

എന്‍ കരലാളനത്തിലെന്‍ മാറിലൊരു മലര്‍മാലയായിടവെ..

പ്രണയമായ് സ്വകര്യമായ്‌..നിന്നോടുഈ നിമിഷങ്ങള്‍

ഇളനിലാവുകണ്ട് കുളിര്‍നിലാമഴ പൊഴിചിടുന്നു..

പ്രണയം അതിലേറെ പ്രണയമായി നീയാം രാധയായി..

മമമോഹങ്ങള്‍ നമ്മളില്‍ ഒരു യമുനയായി ..ഒഴുകുകയായി..

മമസഖി നീയ്‌ അറിയുന്നുവോ ഈ കണ്ണന്‍റെ പ്രണയം ഒരുമഴയായി മധുവായി നിന്നില്‍ .


Sunday, June 5, 2011

ആദ്യ പ്രണയം..(ഇന്നും നിന്നെ ഓര്‍ത്തു..)



ഞാന്‍ കാണാത്ത എന്റെ ആദ്യ പ്രണയം..

ഞാന്‍ കാണാതെ കേള്‍ക്കാതെ അറിയാതെ ....അക്ഷരങ്ങളിലൂടെ മാത്രം പ്രണയിച്ചു..

അവളെ ഞാന്‍ എന്നില്‍ നീയ്‌ എന്ന് വിളിച്ചിരുന്നു..

കാരണം അവളുടെ പേര് അറിയില്ലാര്‍ന്നു,,

നീയ്‌ എന്ന വിളി നമ്മള്‍ തമ്മിലുള്ള ദൂരം അറിയാതെ.

അകലത്തില്‍ നിര്‍ത്തി അവളെ സ്നേഹിക്കാന്‍ കഴിഞ്ഞു..

ഒരു പക്ഷെ അടുത്തിരുന്നു എങ്കില്‍...ആ സ്നേഹം ഞാന്‍ മടുത്തെനെ.. മനസിനെ മാരവിപ്പിച്ചേനെ..

മുടങ്ങാതെ വരുന്ന വെളുത്ത പേപ്പറില്‍ വളരെ മനോഹരമല്ലാത്ത അക്ഷരങ്ങില്‍

എല്ലാ എഴുത്തുകളിലും ഒരേയൊരു വാക്ക്,,,

"ഇന്നു എന്നെ ഓര്‍ത്തോ...?"

ആ നാളുകളില്‍ നിന്നെ ഒര്കാത്ത ഒരു പകലും ഇരവും എനിക്കില്ലായിരുന്നു...

ഇഷ്ട്ടം കൊണ്ടാണോ..? ജിജ്ഞാസ കൊണ്ടാണോ..? അറിയില്ല..എന്റെ സ്നേഹം വളര്‍ന്നു കൊണ്ടേയിരുന്നു..

എന്നിലുള്ളത് അത് നിന്നെ അറിയിക്കാനും കഴിയില്ലാര്‍ന്നു. കാരണം നീയ്‌ വെളുത്ത കടലാസും നാലു വാക്കുകളും മാത്രം ആയിരുന്നല്ലോ...

കാലം ബാക്കിയക്കിയത് എണ്ണിതിട്ടപെടുത്താന്‍ കഴിയാത്ത കുറെ കടലാസ് കഷ്ണങ്ങള്‍.

കിനാക്കള്‍ കറുപ്പിച്ച... മോഹങ്ങള്‍ കറപിടിപിച്ച കുറെ കടലാസു കഷ്ണങ്ങള്‍..

ഇന്നു എന്റെ കയ്യില്‍ ബാക്കിയായി.. നീയ്‌ മറഞ്ഞു.. പിന്നെ നീയ്‌ ജീവിതത്തിലേക് കുറിച്ചിട്ട മൂന്ന് വാക്കുകള്‍...അലയായി ..അലകടല്‍ ആയി...

കാലത്തിന്റെ ഗതി വേഗങ്ങള്‍ക്കും.മനസിന്റെ മോഹതല്പരങ്ങള്‍ക്കും ഒരിക്കലും കറുപ്പിക്കുവനകതെ..ഒരു ഒരു വെളുത്തപുഷ്പം പോലെ എന്റെ സ്നേഹം..

ഇന്നും നിന്നെ ഓര്‍ക്കുന്നു..

നിന്‍റെ ഓര്‍മക്കായി ഇതു കുറിക്കുന്നു...

Monday, May 30, 2011

നിശാഗന്ധികള്‍..(ചെറു കഥ)


അയാള്‍ ആദ്യമായി ഈ നഗരത്തില്‍.തന്‍റെ റിസേര്‍ച്ചിന്റെ ഭാഗമായി എത്തിപെട്ടു.
രാത്രി ഏറെ വൈകിയതുകാരണം ഒരു ഹോട്ടല്‍ റൂം എടുക്കാന്‍ അയാള്‍ തീരുമാനിച്ചു.
നഗരത്തില്‍തന്നെ ഒരു ഹോട്ടല്‍ റൂം എടുത്തു പേരിനു താഴെ അഞ്ചു നക്ഷത്രങ്ങള്‍ ഉള്ള ഒരു ഹോട്ടല്‍
ശീതികരിച്ച ആ മുറിയില്‍ വിലകൂടിയ റൂം ഫ്രെഷേര്‍ മണം...മനസിനെ വല്ലാത്ത അസ്വസ്ഥതഉണ്ടാക്കി.
ഒരു ബിയര്‍ ഓര്‍ഡര്‍ കൊടുത്തു കുളിക്കാന്‍ കയറി.കുളി ഒക്കെ കഴിഞ്ഞു ഫ്രഷ്‌ ആയി വന്നു...
വല്ലാത്ത ഏകാന്തത വീട്ടില്‍ നിന്നും ഇറങ്ങിയേച്ചു രണ്ടു നാള്‍ കഴിഞ്ഞു.,.റൂമിന്റെ ചില്ലുവാതില്‍ തുറന്നു ബാല്‍ക്കനിയിലേക്ക് ഇറങ്ങി.വളരെ നല്ല കാഴ്ച..അങ്ങ് ദൂരെ മിന്നാമിന്നികൂട്ടങ്ങള്‍ ചിതറി പറക്കുന്നത് പോലെ വാഹനങ്ങള്‍ പായുന്നു..നക്ഷത്രങ്ങള്‍ അസ്സംബ്ലിക്ക് നില്‍ക്കണകുട്ടികള്‍ പോലെ ബഹുനില കെട്ടിടങ്ങളിലെ ലൈറ്റ്കള്‍ വരിആയി തെളിഞ്ഞുനില്‍ക്കുന്നു.നല്ലതണുത്ത കാറ്റു വീശുന്നു.കയ്യിലെ ബിയര്‍ ഗ്ലാസ്‌ ചുണ്ടോടു ചേര്‍ത്ത് ഒരു നീണ്ട സിപ്പ് എടുത്തു.ആ തണുത്ത ആ ലഹരി സിരകളില്‍ അങ്ങ് പടര്‍ന്നു പോകുന്നത് അറിയാം..വീശിയടിച്ച ഇളംകാറ്റിന് നിശാഗന്ധി പുഷ്പങ്ങളുടെ മണം ഉണ്ടായിരുന്നോ..? തോന്നല്‍ മാത്രം..ഈ മഹാനഗരത്തില്‍ എവിടെയാനിശാഗന്ധി.വായിലെ സിഗാര്‍ പുക അന്തരീക്ഷത്തിലേക്ക് പറത്തിവിട്ടു...സിഗാരിന്റെ രൂക്ഷഗന്ധം..നിശാഗന്ധി മണം എങ്ങോമറഞ്ഞു.വീട്ടിലെ മുറ്റത്തില്‍ ഇറങ്ങി നിന്നാല്‍..ആ കാറ്റിലെ പൂകളുടെയും..പൂത്ത നെല്ലിന്‍പൂക്കളുടെയും മണം..
മനസ്സില്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. ഉള്ളിലെ ബിയര്‍ തുള്ളികള്‍ അവരുടെ ജോലിതുടങ്ങി..തലയ്ക്കു ഒരു ഉന്മാദം, നിശാഗന്ധിയും മണവും മനസ്സിനെ വല്ലാതെ ഭ്രാന്ത്പിടിപ്പിക്കുന്നു.എഴുന്നേറ്റ് റൂം സര്‍വീസ് ഫോണ്‍ എടുത്തു സീറോ ഡയല്‍ ചെയ്തു..അങ്ങേതലക്കല്‍ കല്പ്പിച്ചാലും പ്രഭോ എന്നകണക്കെ ഒരു സ്വരം..റൂംബോയി വരാന്‍ പറഞ്ഞു.നിമിഷങ്ങള്‍ കഴിഞ്ഞു റൂം ബെല്‍ മുഴങ്ങി ചുണ്ടിലെ സിഗാര്‍ ആഷ് ട്രെയില്‍ ഇട്ടേച്ചു ഡോര്‍ തുറന്നു. ചിരിച്ച മുഖവുമായി ഒരു മുഖം.."എന്ത് വേണം സര്‍ "
ഞാന്‍ പറഞ്ഞു "എനിക്കൊരു നിശാഗന്ധി പൂവ് വേണം.." ഷോക്ക് അടിച്ചകണക്കെ ഉള്ള ആ നില്‍പ്പ് കണ്ടിട്ട് മനസ്സില്‍ ചിരിവന്നു.ഷോക്കില്‍ നിന്നു ഉണര്‍ന്ന അവന്‍ ഉടനെ പറഞ്ഞു "സര്‍ ഇതു പഞ്ചനക്ഷത്ര ഹോട്ടല്‍ ആണ്.എന്ത് വേണേലും കിട്ടും.."എത്രെയും പറഞ്ഞു അവന്‍ ഒരു ചിരിയോടെ തിരിഞ്ഞു നടന്നു...ഞാന്‍ റൂം അടച്ചു .നിമിഷങ്ങള്‍ കടന്നു പോയി. ഒന്ന് മയങ്ങിപോയി, ബെല്‍ ശബ്ദം കേട്ടു എണീറ്റ് പോയി ഡോര്‍ തുറന്നു..റൂംബോയി നിശാഗന്ധിയും ഉണ്ട്...ഒരു പത്തു രൂപ അവനു കൊടുത്തു മനസിന്‍റെ ഒരു സന്തോഷത്തിനു.അവന്‍ അതുംവാങ്ങിഒരു ചിരിഎനിക്ക് ടിപ്പു ആയി മടക്കിതന്നു താഴേക്കുപോയി...
ഞാന്‍ നിശാഗാന്ധിയും ആയി കട്ടിലില്‍ വന്നിരുന്നു..മത് പിടിപ്പിക്കുന്ന ആ മണം എന്‍റെ ജീവിതത്തിനൊരു സൌരഭ്യം ഉണ്ടന്ന് മനസിലാക്കി...ആ തുവെള്ള നിറം കണ്ടപ്പോള്‍ ജീവിതത്തിനു
ഒരു നിറം ഉണ്ടന്ന് തോന്നി...പിന്നെ എപ്പഴോ ..ആ നിറങ്ങള്‍..സൌരഭ്യം,സുഖങ്ങള്‍ ..സന്തോഷങ്ങള്‍ അതിന്‍റെ ഒക്കെ കൂടെ യാത്ര..എപ്പഴോ മയങ്ങി,
ശബ്ദം കേട്ട് കണ്ണ് തുറന്നു.തന്‍റെ നിശാഗന്ധി തന്നോട് സംസാരിക്കുന്നു...
"അതെ ചേട്ടാ ഞാന്‍ പോകുവാ കേട്ടോ ,ടേബിള്‍പുറത്തിരുന്ന ആയിരം രൂപ ഞാന്‍ എടുത്തു..
പോക്കറ്റില്‍ നിന്നും അമ്പതു രൂപ അത് ബസ്സ്‌ ചാര്‍ജ് ആണ്..മറ്റേതു എന്‍റെ ചാര്‍ജ്,പിന്നെ എന്‍റെ മൊബൈല്‍ നമ്പര്‍ ആ ടേബിള്‍ പുറത്തു എഴുതി വച്ചിടുണ്ട് കേട്ട..ഇനിയും എവിടെ വന്നാല്‍ വിളിക്കണേ..."
നിശാഗന്ധി പുറത്തു കടന്നു ഡോര്‍ അടച്ചു..എണീക്കാന്‍ വയ്യ ശരീരം ആകെ നല്ലേ വേദന ..
പതിയെ എണീറ്റ്‌ ലാപ്‌ ടോപ്‌ ഓണ്‍ ആക്കി ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്‍ പോയി..
ടൈപ്പ് ചെയ്തു...നിശയില്‍ വിരിയുന്ന പുഷ്പങ്ങള്‍... റിസേര്‍ച്ചും ആയി മുന്നോട്ട്...

Thursday, May 26, 2011

നീ എന്‍റെ പ്രണയത്തിനൊരു ശാന്തതീരം...


കടല്‍അറിയാതെ തിരയൊന്നിനെ പ്രണയിച്ചു ഞാന്‍...
കരയറിയാതെ എന്‍ പ്രണയം ഞാനാതരിമണല്‍ തറയില്‍ കോറിയിട്ടു
.മറ്റാരും കാണാതെ ഇരിക്കുവാനെന്നവണ്ണം നിന്റെ കുസൃതികൈകളാല്‍ മായ്ച്ചു കളഞ്ഞുവോ..?ഒന്നിനു പുറകെ മറ്റൊന്നായി വന്നു പോകുന്ന നിന്റെ സഖി മാരുടെ കൂട്ടത്തില്‍ നിന്നും നിന്റെ മുഖംഎനിക്കറിയാന്‍ കഴിയിന്നില്ല്യ...
എന്റെ കാല്‍വിരലുകളില്‍തൊട്ടു ഒളിച്ചു കടന്നുപോകുന്ന നിന്‍റെ സ്പര്‍ശനം എനിക്കറിയാന്‍ കഴിയുന്നു..
ആ നേര്‍ത്തതണുപ്പില്‍നിന്നും നിന്‍റെ പ്രണയം എനിക്കറിയാന്‍ കഴിയുന്നു...
പോക്കുവെയിലിന്‍ പൊന്‍ പട്ടണിഞ്ഞു ഒരു നവവധുവിനെപോലെ എന്നിലേക്ക്‌ ഓടിവരുന്നതും.പൌര്‍ണ്ണമിരാവുകളില്‍ .നിലാവിന്‍ വെന്‍പട്ടുചാര്‍ത്തി
ഒരു മണിയറവധുവിനെപോലെ നാണിച്ചു..ഒരിളംകാറ്റിനോടത്
ഓടിഎന്‍ അരികില്‍എത്തിയതും..നിന്നിലേക്ക്‌ നീണ്ടഎന്റെ കൈവിരലുകളില്‍..എന്റെ മനോഇഷ്ട്ടം അറിഞ്ഞെന്നവണ്ണം..
ഉപ്പുനീര്‍ തുള്ളികള്‍ നനച്ചു ഓടിമറഞ്ഞില്ലേ നീയ്....
പ്രണയാര്‍ദ്രമായി എന്നിലേക്ക്‌ ഒഴുകിയെതുന്നതും...
ഇന്നുനിന്നിലെ എന്റെ പ്രണയം പ്രതീക്ഷകളുടെ രൂപമില്ലകിനാവുകള്‍ പോലെ നിറയുന്നു...എനിക്കുനിന്നില്‍ നേര്‍ത്തഉപ്പുനീര്‍തുള്ളികളാല്‍ അലിഞ്ഞു ചേരുവാനായി.നിന്‍റെ കരലാളനം ഏറ്റൊര തീരത്തില്‍...നീയ് മുത്തമിട്ടൊര മണ്ണിന്‍ മണികൂട്ടങ്ങള്‍ഒരുപിടിവാരിയെന്‍ നെഞ്ചോട്‌ചേര്‍ത്ത് ഞാന്‍...
ഒരു വന്‍തിരയായി വന്നെന്‍റെ പ്രണയം കവര്‍ന്നെടുക്കു
എന്‍റെ പ്രണയത്തിനൊരു ശാന്തതീര സ്മ്രിതികള്‍ നല്കുനീയ്.
ഒരുതിരയായ് ഈ തീരത്ത്നിന്നോടൊരു ജന്മതിനായ്,ഉപ്പുനീര്‍തുള്ളിയായി നിന്നോട് അലിഞ്ഞു ചേരുവനായ്....
എന്നിലെ പ്രണയത്തിനെ നീയ് എടുക്കു...

Tuesday, May 17, 2011

ജീവോന്മാദം




ഓര്‍ക്കുവാന്‍ നമ്മളില്‍ ശേഷിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാകവേ..
എന്നില്‍നിന്നും നിന്നിലേക്ക്‌ കാന്‍വതില്ല തെല്ലുദൂരം
നമ്മളിലെഅകലം കൂടവേ..മുന്നിലെ മണ്പാതകള്‍ പിരിയുന്നു...
നമ്മള്‍ നടന്ന വഴികള്‍ തീരുന്നു..
നമ്മള്‍ പങ്കിട്ടനിമിഷങ്ങള്‍ തീരുന്നു...
നമ്മളിലെ സ്വപ്‌നങ്ങള്‍ തീരുന്നു...
നമ്മളിലെ നമ്മള്‍ തീര്‍ന്നിടവേ..
നീയ്നിനക്കായ്‌ മാത്രംമാറീടുന്നു..
തമ്മില്‍ കാണാത്തസന്ധ്യകള്‍ ശേഷിക്കുന്നു നമ്മളില്‍
തമ്മില്‍ കണ്ടൊരാ പുലരികള്‍ ഓര്‍മ്മകള്‍
ഇന്നെനിക്കൊരു കട്ടി ഇരുട്ടാണ്‌...
രാത്രികള്‍ എന്നുടെ നിദ്രയും കവരുന്നു..
നിദ്രകളില്‍ നിന്നുടെ മദം നിറയുന്നു...
പടരുന്നു കാമാന്ധത കണ്ണിലും കരളിലും ...
കരളുകീറികരഞ്ഞു നിന്നുടെ കണ്ണുകള്‍ വറ്റുന്നു..
വൃണിതമായോരാ നിന്‍ ഹ്രദയം പൊട്ടിയൊലിചീടുന്നു .
ഇനിയൊരു തീരത്ത്കാണേണ്ട നമ്മള്‍ ..
ഇനിയോരോണം കൂടേണ്ട നമ്മള്‍...
ഓര്‍മ്മകള്‍ ബാക്കിവച്ചൊരാ പ്രണയം
ഓര്‍മ്മിക്കുവാന്‍ ഏറെ ഉള്ലോരാ പ്രണയം..
ധര്‍ഭയിട്ടോര വിരലുകളിലെ വറ്റുകള്‍പോലെ
മോക്ഷ നിമിഷം തെടുന്നോരാ പ്രണയം..

Friday, May 6, 2011

പുത്തന്‍ കുപ്പായം...(ചെറു കഥ)


എന്ന് എന്റെ പിറന്നാള്‍ ആണ്...ഞാന്‍ വളരെ സന്തോഷവാനായി.എന്ന് അമ്മ വീട്ടില്‍ പായസം വെക്കും...അമ്മ ഇന്നലെ പുതിയ കുപ്പായം മേടിച്ചു ..എന്ന് കുളിച്ചു അതൊക്കെ ഇട്ടു രാവിലെ തന്നെ സ്കൂളില്‍ പോകണം.രാവിലെ എണീറ്റ്‌ അമ്മ മുട്ടായി തന്നു.പായസം മുറ്റത്ത്‌ ചാണകം മെഴുകിയ തറയില്‍ അടുപ്പുകൂട്ടി കലത്തില്‍ അതില്‍ ഇരിക്കുന്നു.കുളിച്ചു വന്നു പ്രാര്‍ത്ഥിച്ചു അമ്പലത്തിലെ ചന്ദനം അമ്മ തൊടീച്ചു ..പായസം കഴിച്ചു...പുത്തന്‍കുപ്പായോം ഇട്ടു സ്കൂളില്‍ ..രണ്ടാം ക്ലാസ്സുരന്റെ അടക്കാനാവാത്ത സന്തോഷം..കൂട്ട് കരോട് പറഞ്ഞു " ഇന്നു എന്റെ പിറന്നാള്‍ ആണ്... ഇതു കണ്ടോ എന്‍റെപുതിയ കുപ്പായം അമ്മ മേടിച്ചു തന്നതാ" സന്തോഷം ..കൂട്ടുകാര്‍ ചുറ്റിനും കൂടി,,തൊട്ടു നോക്കി. "നല്ല ചന്തം "കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു.കുഞ്ഞുമനസ്സിലെ ആ സന്തോഷം ആ കണ്ണുകളില്‍ തിളങ്ങി..കൂട്ടത്തില്‍ മറ്റൊരുവന്‍ .വിളിച്ചു പറഞ്ഞു .."ദേ ഇതു അപ്പുറത്തെ ക്ലാസ്സിലെ രാജേഷിന്റെ കുപ്പായം ആണ്" എല്ലാപേരും ചിരിച്ചു..ഇളംകണ്ണുകള്‍ കുറുകിയോ..? നീര്‍ത്തുള്ളികള്‍ നിറഞ്ഞുവോ ..?.നിഷ്കളങ്കതയുടെ ആ നീര്‍ തുള്ളികള്‍ക്ക് ഏറെ നേരം ആ കുഞ്ഞു കണ്ണുകളില്‍ നിറഞ്ഞു നില്ക്കാന്‍ കഴിഞ്ഞില്ല ധാരയായി താഴേക്ക്‌ വീണു..
ആ രാജേഷിന്റെ വീട്ടില്‍ ആണ് അമ്മ ജോലിക്ക് പോകുന്നെ...അപ്പൊ ...?
മനസ്സില്‍ തന്റെ ദാരിദ്ര്യം ഓര്‍ത്തു....എന്നും കഴിക്കുന്ന ഉച്ചയൂണും , അത്താഴവും രാജേഷിന്റെ വീട്ടില്‍ ഉള്ളതെന്ന് ഇവര്‍ക്ക് അറിയില്ലാലോ...മനസ് ചിരിച്ചു...ഞാനും ചിരിച്ചു...കരയാന്‍ പഠിച്ചൊര ആ കുഞ്ഞുമനസ്സ് വീണ്ടും കരയാന്‍ മടിച്ചു....

Wednesday, May 4, 2011

തിരകള്‍ ഇന്നൊരു ശാന്തമായ പ്രണയനിഴലില്‍....


തിരവന്നു പോകുന്നൊര തീരങ്ങളില്‍ നീയെനിക്കായി കോറിയിട്ടോരാ വാക്കുകള്‍
തിരകള്‍ വന്നുമായ്ച്ചു പോയൊര പ്രണയശീര്‍ഷകങ്ങള്‍
മഴ ഏറ്റുനമ്മള്‍ നടന്നൊരാ വഴികള്‍ ഒരു വേനലില്‍ മഴത്തുള്ളികള്‍
ഗ്രീഷ്മം ഉറങ്ജോരാ പകലുകള്‍ പ്രണയം ശൂന്യം
വേനലില്‍വെയിലിന്‍ നിഴലുകള്‍ പ്രണയം ശൂന്യം...
ശാന്തമാം തീരങ്ങളെ തഴുകിവരുന്നോര തിരകള്‍ക്ക്
നിന്‍റെ ചുടുച്ചുംബനങ്ങളിലെ ഉപ്പുരസം
ഒരു തിരയായി തീരത്ത് ജനിച്ചോരാ പ്രണയം
നിന്‍റെ പദങ്ങളെ മുത്തമിട്ടു തിരിച്ചുപോകുന്നോരാ ഉപ്പുനീര്‍ തുള്ളികള്‍
വാചാലമായി കരയോട് പറഞ്ഞത് എന്താണു...?
തീരത്തെ തിര പ്രണയിച്ചിരുന്നു എന്നോ...?
തിരകള്‍ അറിയാതെ പോയൊരാ തീരത്തിന്‍റെ വിരഹത്തെ കുറിച്ചോ...?
എന്‍ മിഴികള്‍ നനചോരാ നിന്നിലെ പ്രണയം എന്നിലെ നഷ്ട്ടം..
സൂര്യകിരണത്താല്‍ സുന്ദരിയൊരു കാമുകിയെ ഇന്നീതീരവും ഞാനും കാണുന്നു..
എന്നില്‍ നിന്നും ഒരുമാത്ര അകലെയയോരാ തിരകളും
ഞാനും കാതോര്‍ക്കുന്നു ഒരു പിന്‍വിളിക്കായി...
നിന്‍റെ ഒരു നേര്‍ത്ത തേങ്ങലിനായി.....

Monday, May 2, 2011

കുരുവികള്‍...


അച്ഛനും ഒന്നിച്ചു വീടിന്റെ മുറ്റത്തെ ഒരു ബഞ്ചില്‍ പത്രം വായിച്ചു ഇരിക്കുവര്‍ന്നു അയാള്‍...

അച്ഛന്‍ ഏറെ പ്രായം ആയി ഇടകൊക്കെ എങ്ങനെ പുറത്തു പോയി ഇരിക്കും..

അത് ആ അച്ഛനുംഅത് ഒരു വലിയ ആശ്വാസം ആയിരുന്നു..

.ഇരുണ്ട മുറിയില്‍ നിന്നും അല്‍പ്പം കാറ്റും വെളിച്ചവും കൊള്ളാന്‍...പക്ഷെ അതിനു എപ്പോഴെന്കിലും തന്റെ മകന് സമയം കിട്ടണം...

തനിയെ എണീറ്റ്‌ ഇവിടം വരെ വരന്‍ ഒത്തിരി ബുദ്ധിമുട്ടാണ്...

ഒത്തിരി തിരക്കുള്ള മകന്‍,,,പത്രത്തില്‍ മുഴുകി ഇരിക്കുവന്നവന്‍..

ആ ബെഞ്ചില്‍ ഒരു വശം അയാളും ഇരിക്കുന്ന..

.അതാ ...അവിടെ കുറെ കുഞ്ഞു ചെടികള്‍ക്ക് ഇടയിലായി കുറെ കുഞ്ഞു കിളികള്‍......കുഞ്ഞു മോന്റെ മുട്ടായി പൊതീടെ മീതെ പറന്നു കളിക്കന്നു...മനസ്സില്‍ ഒരായിരം ഓര്‍മകള്‍ ഓടിവന്നു.....അയാള്‍ പതിയെ മകനോട്‌ ചോദിച്ചു..."മോനെ എന്താ അവിടെ...?"

പത്രത്തില്‍ നിന്നും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാ കുരുവികള്‍ ആണ്..."അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...കുറച്ചു മാറി കുറെ കുരുവികള്‍ പറന്നു കളിക്കുണ്ടായിരുന്നു...അയാള്‍ അങ്ങോട്ട്‌ നോക്കി ഇരുന്നു...

മകനോട്‌ ചോദിച്ചു...."മോനെ എന്താ അവിടെ...?"

പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ്..."ഇച്ചിരി ദേഷ്യത്തില്‍ ആണ് പറഞ്ഞെ...അയാള്‍ വീണ്ടും പത്രത്തിലേക്ക്...വായന തുടര്‍ന്നു...പഴയ സ്ഥലത്ത് എപ്പോ കുരുവികളുടെ എണ്ണം കൂടി...അവയുടെ ശബ്ദം കൂടി....

അയാള്‍ അവിടേക്ക് നോക്കി...വീണ്ടും മകനോട്‌ ചോദിച്ചു.."മോനെ എന്താ അവിടെ...?

"പത്രത്തില്‍ വീണ്ടും മുഖം ഉയര്‍ത്തി അച്ഛന്‍ പറഞ്ഞ ഭാഗത്തേക്ക്‌ നോക്കി..."അത് അച്ഛാഅതും കുരുവികള്‍ ആണ് കു.രു..വി.കള്‍....എത്ര തവണ പറയണം..ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ...മനുഷ്യനെ മേനകെടുത്താന്‍...ശല്ല്യം.".വളരെ ഉച്ചത്തില്‍ അയാള്‍ അലറിവിളിച്ചു..

.പാവം ആ മനുഷ്യന്‍ ഞെട്ടി വിറച്ചു പോയി....പതിയെ എണീറ്റ്‌ നടന്നു തുടങ്ങി...

മകന്‍ ആക്രോശിച്ചുകൊണ്ട്..."എവിടെ പോവാ...? എവിടേലും ഉരുണ്ടു വീണു പണി ഉണ്ടാക്കണ്ടാ..എവിടെ ഇരിക്ക്.."

അയാള്‍ തിരിഞ്ഞു മകനെ നോക്കി...പതിയെ കൈ കൊണ്ട് എപ്പോ വരം എന്ന് ആഗ്യം കാണിച്ച്...നടന്നു വീടിന്‍റെ ഉള്ളിലേക്ക്...അയാള്‍ വായന തുടര്‍ന്നു...കുറച്ചു സമയം കഴിഞ്ഞപ്പോള്‍...കയ്യില്‍ പഴകി കേടുവന്ന ഒരു ഡയറി ആയി വന്നു ആ ബഞ്ചില്‍ ഇരുന്നു..പതിയെ അതിന്റെ താളുകള്‍ മറിച്ച് കൊണ്ടിരുന്നു...അയാള്‍ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.....തുറന്ന ഡയറി അയാള്‍ മകന്റെ നേര്‍ക്ക്‌ നീട്ടി.. അവന്റെ കൈകള്‍ പിടിച്ചു വച്ച് കൊടുത്തു.. എന്നിട്ട്...പറഞ്ഞു..."വായിച്ചേ..."

അയാള്‍ അത് വാങ്ങി അതില്‍ കണ്ണോടിച്ചു...."ഉറക്കെ വായിക്കെ..."

അച്ഛന്‍ പറഞ്ഞു...അയാള്‍ വായിച്ചു തുടങ്ങി...."എന്ന് എന്‍റെ മകന്റെ മൂന്നാം പിറന്നാള്‍ ആണ്..ഞങ്ങള്‍ ...പാര്‍ക്കില്‍ പോയി...അവിടെ ഒരു കിളിയെ കണ്ടു ..ഉടനെ അവന്‍ ചോദിച്ചു ..എന്താ അച്ഛാ അത്...? ഞാന്‍ പറഞ്ഞു മോനെ അത് കുരുവി ആണ്. ...

അവന്‍ വീണ്ടും ചോദിച്ചു ഒരു കുസൃതിയോടെ..".എന്താ അച്ഛാ അത്...?"...അവനെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു കൊണ്ട് അയാള്‍ പറഞ്ഞു.."മോനെ അത് കുരുവി ആണ്..".അവന്‍ ഒരു ഇരുപതു പ്രാവശ്യം ഒരേ ചോദ്യം തന്നെ ചോദിച്ചു...ആ ഇരുപതു പ്രാവശ്യം ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് മനസ്സില്‍ ഒരു ദേഷ്യവും തോന്നാതെ അവന്‍റെ കുഞ്ഞു മനസ്സ് വിഷമിപ്പിക്കാതെ .. ഒരേ ഉത്തരം പറഞ്ഞു...."അത് കുരുവി ആണ് മോനെ.".

രണ്ടു തുള്ളികന്നുനീര്‍ ആ ഡയറിയില്‍ വീഴുന്നത് അയാള്‍ കണ്ടു...അത് തന്റെ കണ്ണില്‍ നിന്നും ആയിരുന്നു....

താളുകള്‍ മടക്കി...അയാള്‍ അച്ഛനെ നോക്കി...അയാള്‍ അച്ഛനെ കെട്ടിപിടിച്ചു..കരഞ്ഞു..ആ കണ്ണുനീര്‍ ഹ്രദയത്തില്‍ നിന്നും ആയിരുന്നു....


(പ്രചോദനം ഒരു ഇംഗ്ലിഷ് ചെറു കഥ...)

Friday, April 29, 2011

നിശാഗന്ധി പൂത്തപ്പോള്‍..

(നിലാവുള്ള രാത്രികളില്‍ നിശാഗന്ധി പൂക്കുകയും..അതിന്റെ അതിഭയങ്കര സുഗന്ധത്താല്‍ കന്യകമാരെ ആകര്‍ഷിക്കുകയും...ഗ്ന്ധര്‍വ്വന്‍ മാര്‍ വിഷനാഗങ്ങള്‍ ആയി..അവരെ വിഷം തീണ്ടി മരണത്തിന് കീഴ്പെടുത്തി ...അവരുടെ ലോകത്തേക്ക് കൊണ്ട് പോകും എന്ന ഒരു ഐതീഹ്യം നമ്മുടെ നാട്ടില്‍ ഉണ്ട്...അതിന്റെ ഒരു കാഴ്ച ആണ് ,,നിശാഗന്ധി പൂത്തപ്പോള്‍..)
ഈ കുളിര്‍ നിശയില്‍ പൂത്തൊരാ നിശാപുഷ്പം ഞാന്‍..
രാത്രിതന്‍ തോഴിയായൊരു നിശാഗന്ധി പൂവ് ഞാന്‍..
മദമെഴും സുഗന്ധംവിടര്‍ത്തി നിശയിതില്‍നിഗുടത പടര്‍ത്തി ഞാന്‍
മഞ്ഞിലിളം കാറ്റിലാടി കാമസുഗന്ധിയായി നിന്നു...
ഗന്ധര്‍വ കരാള സ്പര്‍ശനമേറ്റു നിര്‍വൃതിയിലാണ്ട് നിറയവേ..
വിഷസര്‍പ്പങ്ങള്‍ എന്നുടെ മണം നുകര്‍ന്നെത്തീടുന്നു ചുറ്റിലും..
കാറ്റുവന്നു വന്നു കൊണ്ടുതന്നൊര നിന്നെ മോഹിപ്പിക്കും എന്‍റെ സുഗന്ധം..
യവ്വനകന്യകയാം നിന്നില്‍ നിന്‍റെ സിരകളില്‍
ഗന്ധര്‍വ പ്രണയ സുഗന്ധത്തിന്‍ രേണുക്കള്‍ എരിഞ്ഞു പടര്‍ന്നീടവേ
കൂരിരുട്ടില്‍ എന്നിലെക്കടുക്കുന്ന നിന്നുടെ നഗ്നമാം
ഒരു താമരമുകുളമതിന്‍ ചേലത്തൊരാ നിന്‍റെ പാദങ്ങള്‍..
അരുതെ വരരുതെന്ന് ഓതിയ ഒരു നിശബ്ദ ശബ്ദം.
ഒരു പാതിരാപുഷ്പത്തിന്റെ മൌനമായി
ഈ രാവില്‍ അലിഞ്ഞുചേരുന്നു...
മതിമറന്നുനിന്നുവോ നീയിനിശയും
നിന്നിലെക്കാഴ്ന്നോരാ വിഷചുംബനങ്ങളും..
നിന്നിളം രക്തം രുചിച്ചോരാ വിഷനാഗങ്ങള്‍
ഫണംതാഴ്ത്തി ഇരുട്ടിലെക്കാഴുന്നു...
കിനാവുകള്‍ കണ്ടുനടോന്നരാ പാദങ്ങളില്‍
ചുടുരക്തത്തുള്ളികള്‍ കട്ടപിടിചീടുന്നു..
കരിവളകള്‍ ഞെരിഞ്ഞ്‌അമര്ന്നീടുന്നു.. പൊട്ടിച്ചിതറിയൊരാ
കൊലുസിന്‍ മണികിലുക്കങ്ങള്‍ നിലചീടുന്നു...
അണിവിരലുകള്‍ മണ്ണില്ഴ്ന്നിറങ്ങുന്നു മരണം നിന്നെവരിക്കുന്നു..
നിറഞ്ഞോര നിന്‍റെ യവ്വനം നീലിച്ചീടുന്നു..
കൂമ്പിഅടയുന്നു നിന്നുടെ മാന്‍പേട കണ്ണുകള്‍
കാഴ്ചമറയുന്നു എന്‍റെ കണ്ണുകള്‍ക്ക്‌ ....
നാളെവെളിച്ചത്തില്‍ കാണേണ്ട എനിക്കീ ശാരികതന്‍ നീലിച്ച മേനി..
വിരിഞ്ഞിടേണ്ട എനിക്കീ ഋതുക്കള്‍തന്‍ പുഷ്പമായി ...
മരണത്തിന്‍തോഴിയായൊരു രാത്രിപുഷ്പ്പമായി..
തുടിക്കും അശ്രുക്കള്‍ തുടക്കുവനാകാതെ
മദകരമായോരാ എന്‍ മണം മറക്കാനായ് ദളങ്ങള്‍
മറച്ചു ഞാന്‍ രാത്രി കണങ്ങള്‍കൊപ്പം യാത്രയാകുന്നു..

Thursday, April 21, 2011

കാല്‍പ്പാടുകള്‍.


തിരക്കില്‍നിന്നും ഒഴിഞ്ഞു അല്പ്പം നടക്കാനായ് നടന്നുവന്ന വഴിയില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ മനസ് വല്ലാണ്ട് ആഗ്രഹിച്ചു...താനും.
വഴിയിലും അരികത്തും കാണുന്ന മുഖങ്ങളില്‍ എല്ലാം തന്നെ നിന്‍റെ ഭാവങ്ങള്‍ ആയിരുന്നു .അതൊക്കെ അത്രകണ്ട് വേദനജനകവും ആയിരുന്നു.ആ മുന്നിലേക്ക്‌ നീളുന്ന വഴിയില്‍ ഞാന്‍ ഏകന്‍ ആയിരുന്നു നടക്കാന്‍.ഭൂമിയില്‍ വന്നപോലെ തന്നെ..വേദന ഉണര്‍ത്തുന്ന മുഖങ്ങള്‍ ഇല്ല ,ഭാവങ്ങള്‍ ഇല്ല.തികച്ചും ശൂന്യമായ വഴി.തെളിച്ചമാര്‍ന്ന ആ
മണ്‍പാതയില്‍ കുറെ കാല്പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
എനിക്കുമുന്നേ നടന്നവരുടെതകാം.പാഴ്മണ്ണില്‍ പതിഞ്ഞൊര കാല്‍പ്പാടുള്‍ക്ക്നിറങ്ങള്‍ ഉണ്ടായിരുന്നു.സ്നേഹത്തിന്റെയോ.. സന്തോഷത്തിന്റെയോ,വിരഹത്തിന്റെയോ..സുഖദുഃഖങ്ങളുടെയോക്കയോ നിറങ്ങള്‍ ആയിരുന്നു..ആ കാല്‍പ്പാടുള്‍ക്ക് .പാഞ്ഞുവന്ന കാറ്റിന്റെ കയ്യിലെ പൂഴിമണ്ണിന്‍ പൊടി കണ്ണില്‍പറത്തി ഒരു കുസൃതി കാട്ടി കടന്നു പോയി.മുന്നിലുള്ള വഴി തെല്ലുനേരം മറഞ്ഞുവോ..?
എന്നേക്കുമായി മറഞ്ഞു പോയ നിന്നെപോലെ...കണ്ണടച്ച് തുറന്നപ്പോള്‍
ആ വഴി ഇരുണ്ട് പോയിരിക്കന്നു..എന്നിലെ കിനാക്കള്‍ പോലെ..
കണ്ണുകള്‍ തിരുമ്മി..പിന്നിട്ട കാതം തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാല്‍പ്പാടുകള്‍ ആ പൂഴിമണ്ണില്‍ കാണ്മാനില്ല....സത്യം തിരിച്ചറിയാന്‍ തെല്ലു നേരം എടുത്തു...
ആത്മാക്കളുടെ കാലടികള്‍ മണ്ണില്‍ പതിയാറില്ല എന്ന സത്യം..!

Tuesday, April 19, 2011

വെളുത്ത പൂക്കള്‍ ..


തുള്ളി ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി ഈ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ മനസിന്റെ സഞ്ചാരം അസ്വസ്ഥത യാര്‍ന്നു ....കാലങ്ങള്‍ക്ക് മുന്നേയും പിന്നെയും സഞ്ചരിക്കാനുള്ള മനസിന്റെ കഴിവ് ഒരു വേള കൂടുതല്‍ വിഷമങ്ങള്‍ നല്‍കുന്നതായി തോന്നിതുടങ്ങിയിരിക്കന്നു.പുറകോട്ടു സഞ്ചരിക്കാനാവാത്ത ഒരു മനസ് ഉണ്ടായിരുന്നാല്‍ കടം മെടുക്കാംമായിരുന്നു..കടം കൊണ്ട ഈ മനുഷ്യ ജന്മം പോലെ..തകര്‍ത്തു പെയ്ത മഴ ഒടുവില്‍ ഈറന്‍ തുള്ളികള്‍ നല്‍കി വിടവാങ്ങവേ.മനസ്സില്‍ പെയ്യുന്ന ആ മഴയ്ക്ക് ഒരു അന്ത്യവും ഇല്ലാതിരിക്കുന്നു...തുള്ളികള്‍ തീര്‍ത്ത നീര്‍ ചാലുകള്‍ ദൂരേക്ക്‌ ഒഴുകിപോകുന്നു...നിയന്ത്രിക്കാനാവാത്ത ആ കുഞ്ഞു ഒഴുക്കില്‍ പെട്ട ഒരു കുഞ്ഞു ഇല മനസ്സ് ഒന്ന് പിടിച്ചു നില്‍ക്കാനായി ഒരു പാട് ബുദ്ധിമുട്ടുന്നുഉണ്ടായിരുന്നു.അനിയന്ത്രിതമായ ആ യാത്രയില്‍ മനസ്സ് നിറയെ നീയ് ആയിരുന്നു..കവിതാ.ഒരു പേപ്പറിലും കൊറിയിടാത്ത..ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..കരയില്‍ എഴുതിയ ഒരുകവിത ഒരു കുസൃതി തിര വന്നു മായ്ച്ച പോലെ എല്ലാം അവസാനിക്കുന്നു...പ്രണയം പ്രതീക്ഷകള്‍ മാത്രം ആയീടവെ..തമ്മില്‍ പറയാതെ നമ്മള്‍ അറിഞ്ഞരാ പ്രണയം,അരുതെന്ന് നമ്മളില്‍ ആര്‍ക്കാണ്‌ തോന്നിയെ..?പ്രതീക്ഷകളുടെ ഉദയാസ്തമയവും അവസാനിക്കിന്നു.കറുത്തപകലുകള്‍ കൂട്ടായി വന്നിരിക്കുന്നു...നമ്മുടെ പ്രണയത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ കറുത്തിരിക്കുന്നു...സ്മ്രിതികള്‍ കറുത്തിരിക്കുന്നു..,മൃതമയോരാ കിനാവുകള്‍ക്ക്പ്രണയം നല്കിയോരാ വെളുത്ത പുഷ്പങ്ങള്‍ക്ക്, നീയ് ചിതഒരുക്കുന്നു..ഓര്‍മ്മിക്കുവാന്‍ നമുക്കിടയില്‍ എന്തെകിലും ശേഷിക്കുന്നുണ്ടാകില്‍ അത് ഓര്‍മ്മകള്‍ മാത്രം ആയിരിക്കും..

Sunday, April 17, 2011

കണങ്ങള്‍...


ഒരു മഴക്കായി...

എന്‍റെ കിനാക്കള്‍ നട്ടുവളര്‍ത്തിയ മലര്‍വനിയില്‍
തളിരിട്ട പ്രണയം എന്ന പുഷ്പം.....
ഒരു നഖ:ക്ഷതതാല്‍ കാലവും നീയും ചീന്തിയെടുക്കവേ....
ഒരായിരം കിനാക്കളുടെ നിറഞ്ഞ വസന്തമായി ഒരു പുനര്‍ജ്ജനിക്കായ്‌
ഈ തരുഭൂവില്‍ ഒരു ജലകണത്തിനായി....ഒരു മഴക്കായി..


ഒരു പ്രണയ ലിഖിതം.

നിനക്കായ്‌ വിരലുകളും തൂലികയും ചലിച്ചു തുടങ്ങിയപ്പോള്‍...
ഈ താളുകളില്‍ കോറിയിട്ട വരികളില്‍ നമ്മുടെ കിനാവുകള്‍ നിറഞ്ഞു
നിന്നിരുന്നു... അതൊരു പ്രണയ ലിഖിതമായി....
കവിതകള്‍ക്കായി മനസും തൂലികയും ഒരേ വഴിയിലെ യാത്രക്കാരായി..
വാക്കുകള്‍ ചേര്‍ത്ത് വായിക്കാന്‍ കഴിയാത്തൊരു കവിതയായി ...
നിന്‍റെ പ്രണയം....


നീര്‍കുമിളകള്‍ ...

നഗ്നമാം നിന്‍റെ മേനിയില്‍ ആലിംഗനമഴിഞ്ഞോരാ അന്ഗുലങ്ങളില്‍..
രക്തവര്‍ണ്ണം തീണ്ടിടവേ...
കണ്ടു നിറഞ്ഞോര സ്വപ്നങ്ങള്‍ക്ക് മീതെ കാര്‍മേഘം കറുത്ത മറ പണിയവേ.....
പെയ്തുഒഴിഞ്ഞൊരാ മഴയില്‍ നീയും നിന്‍റെ സ്മൃതിയും
ഒരു നീര്‍കുമിളയായി മണ്ണില്‍ വീണു ഉടയവേ....
എന്നില്‍ നിന്‍റെ പ്രണയം മരിചീടുന്നു....

ഒരു താരാട്ട്‌...
കണ്ണേ നീയുറങ്ങൂ...ഉണ്ണിക്ക്താരാട്ടു പാടുവാന്‍..
ഈ നീല നിലാവും..നിശയും മാത്രം...
തുമ്പപൂമേനി തട്ടിഞാന്‍ താരാട്ടു പാടവെ..
കൌതുകം നിറഞ്ഞൊര കണ്ണുകള്‍ പൂട്ടി ഉറങ്ങു ഉറങ്ങ്‌..
എന്‍ കയ്യിലെ നിലാവും കണ്ണിലെ കിനാവും നീയെ ഉണ്ണി...
കണ്ണേ നീയ് ഉറങ്ങു ഉറങ്ങു....