Friday, April 29, 2011

നിശാഗന്ധി പൂത്തപ്പോള്‍..

(നിലാവുള്ള രാത്രികളില്‍ നിശാഗന്ധി പൂക്കുകയും..അതിന്റെ അതിഭയങ്കര സുഗന്ധത്താല്‍ കന്യകമാരെ ആകര്‍ഷിക്കുകയും...ഗ്ന്ധര്‍വ്വന്‍ മാര്‍ വിഷനാഗങ്ങള്‍ ആയി..അവരെ വിഷം തീണ്ടി മരണത്തിന് കീഴ്പെടുത്തി ...അവരുടെ ലോകത്തേക്ക് കൊണ്ട് പോകും എന്ന ഒരു ഐതീഹ്യം നമ്മുടെ നാട്ടില്‍ ഉണ്ട്...അതിന്റെ ഒരു കാഴ്ച ആണ് ,,നിശാഗന്ധി പൂത്തപ്പോള്‍..)
ഈ കുളിര്‍ നിശയില്‍ പൂത്തൊരാ നിശാപുഷ്പം ഞാന്‍..
രാത്രിതന്‍ തോഴിയായൊരു നിശാഗന്ധി പൂവ് ഞാന്‍..
മദമെഴും സുഗന്ധംവിടര്‍ത്തി നിശയിതില്‍നിഗുടത പടര്‍ത്തി ഞാന്‍
മഞ്ഞിലിളം കാറ്റിലാടി കാമസുഗന്ധിയായി നിന്നു...
ഗന്ധര്‍വ കരാള സ്പര്‍ശനമേറ്റു നിര്‍വൃതിയിലാണ്ട് നിറയവേ..
വിഷസര്‍പ്പങ്ങള്‍ എന്നുടെ മണം നുകര്‍ന്നെത്തീടുന്നു ചുറ്റിലും..
കാറ്റുവന്നു വന്നു കൊണ്ടുതന്നൊര നിന്നെ മോഹിപ്പിക്കും എന്‍റെ സുഗന്ധം..
യവ്വനകന്യകയാം നിന്നില്‍ നിന്‍റെ സിരകളില്‍
ഗന്ധര്‍വ പ്രണയ സുഗന്ധത്തിന്‍ രേണുക്കള്‍ എരിഞ്ഞു പടര്‍ന്നീടവേ
കൂരിരുട്ടില്‍ എന്നിലെക്കടുക്കുന്ന നിന്നുടെ നഗ്നമാം
ഒരു താമരമുകുളമതിന്‍ ചേലത്തൊരാ നിന്‍റെ പാദങ്ങള്‍..
അരുതെ വരരുതെന്ന് ഓതിയ ഒരു നിശബ്ദ ശബ്ദം.
ഒരു പാതിരാപുഷ്പത്തിന്റെ മൌനമായി
ഈ രാവില്‍ അലിഞ്ഞുചേരുന്നു...
മതിമറന്നുനിന്നുവോ നീയിനിശയും
നിന്നിലെക്കാഴ്ന്നോരാ വിഷചുംബനങ്ങളും..
നിന്നിളം രക്തം രുചിച്ചോരാ വിഷനാഗങ്ങള്‍
ഫണംതാഴ്ത്തി ഇരുട്ടിലെക്കാഴുന്നു...
കിനാവുകള്‍ കണ്ടുനടോന്നരാ പാദങ്ങളില്‍
ചുടുരക്തത്തുള്ളികള്‍ കട്ടപിടിചീടുന്നു..
കരിവളകള്‍ ഞെരിഞ്ഞ്‌അമര്ന്നീടുന്നു.. പൊട്ടിച്ചിതറിയൊരാ
കൊലുസിന്‍ മണികിലുക്കങ്ങള്‍ നിലചീടുന്നു...
അണിവിരലുകള്‍ മണ്ണില്ഴ്ന്നിറങ്ങുന്നു മരണം നിന്നെവരിക്കുന്നു..
നിറഞ്ഞോര നിന്‍റെ യവ്വനം നീലിച്ചീടുന്നു..
കൂമ്പിഅടയുന്നു നിന്നുടെ മാന്‍പേട കണ്ണുകള്‍
കാഴ്ചമറയുന്നു എന്‍റെ കണ്ണുകള്‍ക്ക്‌ ....
നാളെവെളിച്ചത്തില്‍ കാണേണ്ട എനിക്കീ ശാരികതന്‍ നീലിച്ച മേനി..
വിരിഞ്ഞിടേണ്ട എനിക്കീ ഋതുക്കള്‍തന്‍ പുഷ്പമായി ...
മരണത്തിന്‍തോഴിയായൊരു രാത്രിപുഷ്പ്പമായി..
തുടിക്കും അശ്രുക്കള്‍ തുടക്കുവനാകാതെ
മദകരമായോരാ എന്‍ മണം മറക്കാനായ് ദളങ്ങള്‍
മറച്ചു ഞാന്‍ രാത്രി കണങ്ങള്‍കൊപ്പം യാത്രയാകുന്നു..

Thursday, April 21, 2011

കാല്‍പ്പാടുകള്‍.


തിരക്കില്‍നിന്നും ഒഴിഞ്ഞു അല്പ്പം നടക്കാനായ് നടന്നുവന്ന വഴിയില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ മനസ് വല്ലാണ്ട് ആഗ്രഹിച്ചു...താനും.
വഴിയിലും അരികത്തും കാണുന്ന മുഖങ്ങളില്‍ എല്ലാം തന്നെ നിന്‍റെ ഭാവങ്ങള്‍ ആയിരുന്നു .അതൊക്കെ അത്രകണ്ട് വേദനജനകവും ആയിരുന്നു.ആ മുന്നിലേക്ക്‌ നീളുന്ന വഴിയില്‍ ഞാന്‍ ഏകന്‍ ആയിരുന്നു നടക്കാന്‍.ഭൂമിയില്‍ വന്നപോലെ തന്നെ..വേദന ഉണര്‍ത്തുന്ന മുഖങ്ങള്‍ ഇല്ല ,ഭാവങ്ങള്‍ ഇല്ല.തികച്ചും ശൂന്യമായ വഴി.തെളിച്ചമാര്‍ന്ന ആ
മണ്‍പാതയില്‍ കുറെ കാല്പാടുകള്‍ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു
എനിക്കുമുന്നേ നടന്നവരുടെതകാം.പാഴ്മണ്ണില്‍ പതിഞ്ഞൊര കാല്‍പ്പാടുള്‍ക്ക്നിറങ്ങള്‍ ഉണ്ടായിരുന്നു.സ്നേഹത്തിന്റെയോ.. സന്തോഷത്തിന്റെയോ,വിരഹത്തിന്റെയോ..സുഖദുഃഖങ്ങളുടെയോക്കയോ നിറങ്ങള്‍ ആയിരുന്നു..ആ കാല്‍പ്പാടുള്‍ക്ക് .പാഞ്ഞുവന്ന കാറ്റിന്റെ കയ്യിലെ പൂഴിമണ്ണിന്‍ പൊടി കണ്ണില്‍പറത്തി ഒരു കുസൃതി കാട്ടി കടന്നു പോയി.മുന്നിലുള്ള വഴി തെല്ലുനേരം മറഞ്ഞുവോ..?
എന്നേക്കുമായി മറഞ്ഞു പോയ നിന്നെപോലെ...കണ്ണടച്ച് തുറന്നപ്പോള്‍
ആ വഴി ഇരുണ്ട് പോയിരിക്കന്നു..എന്നിലെ കിനാക്കള്‍ പോലെ..
കണ്ണുകള്‍ തിരുമ്മി..പിന്നിട്ട കാതം തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കാല്‍പ്പാടുകള്‍ ആ പൂഴിമണ്ണില്‍ കാണ്മാനില്ല....സത്യം തിരിച്ചറിയാന്‍ തെല്ലു നേരം എടുത്തു...
ആത്മാക്കളുടെ കാലടികള്‍ മണ്ണില്‍ പതിയാറില്ല എന്ന സത്യം..!

Tuesday, April 19, 2011

വെളുത്ത പൂക്കള്‍ ..


തുള്ളി ഇറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കി ഈ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ മനസിന്റെ സഞ്ചാരം അസ്വസ്ഥത യാര്‍ന്നു ....കാലങ്ങള്‍ക്ക് മുന്നേയും പിന്നെയും സഞ്ചരിക്കാനുള്ള മനസിന്റെ കഴിവ് ഒരു വേള കൂടുതല്‍ വിഷമങ്ങള്‍ നല്‍കുന്നതായി തോന്നിതുടങ്ങിയിരിക്കന്നു.പുറകോട്ടു സഞ്ചരിക്കാനാവാത്ത ഒരു മനസ് ഉണ്ടായിരുന്നാല്‍ കടം മെടുക്കാംമായിരുന്നു..കടം കൊണ്ട ഈ മനുഷ്യ ജന്മം പോലെ..തകര്‍ത്തു പെയ്ത മഴ ഒടുവില്‍ ഈറന്‍ തുള്ളികള്‍ നല്‍കി വിടവാങ്ങവേ.മനസ്സില്‍ പെയ്യുന്ന ആ മഴയ്ക്ക് ഒരു അന്ത്യവും ഇല്ലാതിരിക്കുന്നു...തുള്ളികള്‍ തീര്‍ത്ത നീര്‍ ചാലുകള്‍ ദൂരേക്ക്‌ ഒഴുകിപോകുന്നു...നിയന്ത്രിക്കാനാവാത്ത ആ കുഞ്ഞു ഒഴുക്കില്‍ പെട്ട ഒരു കുഞ്ഞു ഇല മനസ്സ് ഒന്ന് പിടിച്ചു നില്‍ക്കാനായി ഒരു പാട് ബുദ്ധിമുട്ടുന്നുഉണ്ടായിരുന്നു.അനിയന്ത്രിതമായ ആ യാത്രയില്‍ മനസ്സ് നിറയെ നീയ് ആയിരുന്നു..കവിതാ.ഒരു പേപ്പറിലും കൊറിയിടാത്ത..ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..കരയില്‍ എഴുതിയ ഒരുകവിത ഒരു കുസൃതി തിര വന്നു മായ്ച്ച പോലെ എല്ലാം അവസാനിക്കുന്നു...പ്രണയം പ്രതീക്ഷകള്‍ മാത്രം ആയീടവെ..തമ്മില്‍ പറയാതെ നമ്മള്‍ അറിഞ്ഞരാ പ്രണയം,അരുതെന്ന് നമ്മളില്‍ ആര്‍ക്കാണ്‌ തോന്നിയെ..?പ്രതീക്ഷകളുടെ ഉദയാസ്തമയവും അവസാനിക്കിന്നു.കറുത്തപകലുകള്‍ കൂട്ടായി വന്നിരിക്കുന്നു...നമ്മുടെ പ്രണയത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ കറുത്തിരിക്കുന്നു...സ്മ്രിതികള്‍ കറുത്തിരിക്കുന്നു..,മൃതമയോരാ കിനാവുകള്‍ക്ക്പ്രണയം നല്കിയോരാ വെളുത്ത പുഷ്പങ്ങള്‍ക്ക്, നീയ് ചിതഒരുക്കുന്നു..ഓര്‍മ്മിക്കുവാന്‍ നമുക്കിടയില്‍ എന്തെകിലും ശേഷിക്കുന്നുണ്ടാകില്‍ അത് ഓര്‍മ്മകള്‍ മാത്രം ആയിരിക്കും..

Sunday, April 17, 2011

കണങ്ങള്‍...


ഒരു മഴക്കായി...

എന്‍റെ കിനാക്കള്‍ നട്ടുവളര്‍ത്തിയ മലര്‍വനിയില്‍
തളിരിട്ട പ്രണയം എന്ന പുഷ്പം.....
ഒരു നഖ:ക്ഷതതാല്‍ കാലവും നീയും ചീന്തിയെടുക്കവേ....
ഒരായിരം കിനാക്കളുടെ നിറഞ്ഞ വസന്തമായി ഒരു പുനര്‍ജ്ജനിക്കായ്‌
ഈ തരുഭൂവില്‍ ഒരു ജലകണത്തിനായി....ഒരു മഴക്കായി..


ഒരു പ്രണയ ലിഖിതം.

നിനക്കായ്‌ വിരലുകളും തൂലികയും ചലിച്ചു തുടങ്ങിയപ്പോള്‍...
ഈ താളുകളില്‍ കോറിയിട്ട വരികളില്‍ നമ്മുടെ കിനാവുകള്‍ നിറഞ്ഞു
നിന്നിരുന്നു... അതൊരു പ്രണയ ലിഖിതമായി....
കവിതകള്‍ക്കായി മനസും തൂലികയും ഒരേ വഴിയിലെ യാത്രക്കാരായി..
വാക്കുകള്‍ ചേര്‍ത്ത് വായിക്കാന്‍ കഴിയാത്തൊരു കവിതയായി ...
നിന്‍റെ പ്രണയം....


നീര്‍കുമിളകള്‍ ...

നഗ്നമാം നിന്‍റെ മേനിയില്‍ ആലിംഗനമഴിഞ്ഞോരാ അന്ഗുലങ്ങളില്‍..
രക്തവര്‍ണ്ണം തീണ്ടിടവേ...
കണ്ടു നിറഞ്ഞോര സ്വപ്നങ്ങള്‍ക്ക് മീതെ കാര്‍മേഘം കറുത്ത മറ പണിയവേ.....
പെയ്തുഒഴിഞ്ഞൊരാ മഴയില്‍ നീയും നിന്‍റെ സ്മൃതിയും
ഒരു നീര്‍കുമിളയായി മണ്ണില്‍ വീണു ഉടയവേ....
എന്നില്‍ നിന്‍റെ പ്രണയം മരിചീടുന്നു....

ഒരു താരാട്ട്‌...
കണ്ണേ നീയുറങ്ങൂ...ഉണ്ണിക്ക്താരാട്ടു പാടുവാന്‍..
ഈ നീല നിലാവും..നിശയും മാത്രം...
തുമ്പപൂമേനി തട്ടിഞാന്‍ താരാട്ടു പാടവെ..
കൌതുകം നിറഞ്ഞൊര കണ്ണുകള്‍ പൂട്ടി ഉറങ്ങു ഉറങ്ങ്‌..
എന്‍ കയ്യിലെ നിലാവും കണ്ണിലെ കിനാവും നീയെ ഉണ്ണി...
കണ്ണേ നീയ് ഉറങ്ങു ഉറങ്ങു....

Friday, April 15, 2011

എന്‍റെ പൂവ്..


ഞാന്‍ നട്ടു നനച്ചോരചെടിതന്‍ മാറില്‍ നിറവായ നിര്‍മ്മലമാം മുകുളമെ
ഈറനാം മണ്ണിന്‍ മടിയില്‍ തളിരിട്ടൊരു വസന്തമേ...
അന്നൊരുപുലരിയില്‍ ഒരു പൂര്‍ണ്ണ പുഷ്പമായി നീയ് വിരിഞ്ഞു
നയനമോഹനമായ് ...ഇളം സുഗന്ധം പൊഴിച്ചും...
വര്‍ണ്ണം വാരിവിതറിയോര ഇതളുകള്‍
ഇളംകാറ്റില്‍ ഇളകിയാടുന്നതും നോക്കി ഞാന്‍ നിന്നില്ലേ...
സൗരഭ്യം പൂത്തുവിടര്‍ന്നൊര പുഷ്പമതിന്‍ ഗന്ധം
കേട്ടുവന്നോരാ കാറ്റിനെ പാരായം ചൊല്ലിഞ്ഞാനയചില്ലേ.
കരിവണ്ടുകള്‍ കക്കാന്‍വന്നൊരാ നറുതേന്‍കണം ഞാന്‍ കാത്തില്ലേ..
പൂമ്പാറ്റകള്‍ കേട്ടുവന്നൊര പൂംപൊടിയും ഞാന്‍ കാത്തില്ലേ..
കൊടുംകാറ്റില്‍ആടാതെ പൊടിവെയിലെക്കാതെ ഞാനേറ്റമായനിന്നില്ലേ..
ഒരു പുലരിയില്‍ ഞെട്ടറ്റു നഖ;ക്ഷതമേറ്റൊര ഇളംതണ്ട് കണ്ടെന്റെ
കണ്ണും കരഞ്ഞു പോയി ....എന്‍റെ കണ്ണും കരഞ്ഞു പോയി ....
എരിയുന്നൊര നിന്‍റെ ഓര്‍മ്മകള്‍ എന്നെ ഏകാനക്കിയോ ..
നീയില്ലാത്തോരീ ഈ പ്രഭാതം എനിക്കെത്ര അനാഥം..
അകലങ്ങളിലേക്ക്പ്പഴോ നീയ്‌ അകന്നുപോയിടവേ
പ്രേമത്തിന്റെ ഒരു നുള്ളി തേന്‍കണം പോലും നല്‍കാതെ
ഓര്‍മ്മിക്കുവാന്‍ ഒരു നുള്ള് പൂമ്പൊടിപകരാതെ മറഞ്ഞില്ലേ നീയ്
കണ്ണുപൊത്തി കരയാനെനിക്കൊരു പകല്‍ മാത്രം ശേഷിതമായി...
ഓരോ പൂവിലും നിന്നെ ഞാന്‍ കാണുന്നു
ആശിച്ചുപോകുന്നു അതുനീയ് ആയിരുന്നെങ്കിലെന്ന്...
നിന്നിലേക്ക്‌എത്തുവാന്‍ ഇനി എത്രനാള്‍ എത്ര ദൂരം ...
എന്‍റെ നിതാംതമാം ഓര്‍മ്മകള്‍ എന്നോട് മൊഴിയുന്നു...
വിരിയുന്ന എല്ലാപൂവിലും നീയുണ്ട് ...
കാണുന്ന എല്ലാപൂവിലും നീയുണ്ട്...എന്നിലും നീയുണ്ട്.
ഓരോര്‍മ്മയായി ....എന്‍റെ പൂവായി...എന്‍റെ പൂവായി..

Sunday, April 3, 2011

കാഴ്ചക്കാരന്റെ കഥ.


ജീവിതം ഞാന്‍ പലപ്പോഴും നിങ്ങളിലൂടെ ഞാന്‍ നോക്കി കാണാറുണ്ട്അതുകൊണ്ടുതന്നെ ഞാന്‍ നല്ലൊരു കാഴ്ച്ചക്കാരന്‍ ആകാന്‍ എനിക്ക്‌ കഴിഞ്ഞു...... ജീവിതം എന്ന മഹാവസ്തുത കടന്നു പോകുന്ന എല്ലാ വഴികളിലും ഞാന്‍ ഉണ്ട്.... പക്ഷേ എന്നെ ആരും കാണുന്നില്ല്യ...... സ്നേഹത്തിന്‍റെ ,സന്തോഷത്തിന്‍റെ,സുഖദുഖത്തിന്റെ കൂടെ സഞ്ചരിക്കുന്നു എന്ന് വേണ്ട ജീവിതത്തിന്‍റെഎല്ലാ പ്രധാനന വഴികളിലും ഞാന്‍ ഉണ്ട്,,,, ഞാന്‍ കണ്ട ഒരു ജീവിതം..ഇന്നത്തെ ഒരു ജീവിതം....എവിടെ നിങ്ങള്‍ക്കായി ഞാന്‍ പറയുന്നു.... ഒരുജീവിതം..എവിടെ ഒന്നിലേറെ ജീവിതങ്ങള്‍ ഉണ്ട് .. പക്ഷെ നിങ്ങളോട് പറയുവാനായി ഒരു ജീവിതം...
അത് സന്തോഷവാന്‍...തന്റെ സ്വപ്നങ്ങള്‍..കിനാക്കള്‍..ഇവയോടൊപ്പം സഞ്ചരിക്കുന്നു ഏകനായ്...അതിനോടൊപ്പം ഞാനും സഞ്ചരിച്ചു..... ആ യാത്ര വളരെ മനോഹരമായിരുന്നു... ആകാശത്തിലെ വര്‍ണ്ണമനോഹരമായ ഒരു മഴവില്ലുപോലെ..കുറെ നിറങ്ങള്‍... അവ സ്വപ്നങ്ങളും,,കിനാക്കളും ആയി.. ആ യാത്രയില്‍...കടന്നു വന്ന വസന്തകാലം അതിനെ സുഗന്ധനിതാനം ആക്കി ഗ്രീഷ്മം അതിനു കുളിര്‍മ്മ നല്‍കി....ആകാശത്തിലെ പക്ഷികള്‍ പോലെ സ്വതന്ത്രമായിരുന്നു ആ മനസ്സ്....അത്പറവകളെ പോലെ യതെഷ്ട്ടം പറന്നു നടന്നു....ആ വഴി ഏകാന്തമായിരുന്നു.... ഒരു പുലരിയില്‍ എപ്പഴോ ആ യാത്രയില്‍ ഒരു ഏകാകി കൂടെ ..... അവന്‍ കണ്ടുനടന്നിരുന്ന ആ സ്വപനങ്ങളിലെ ഒരു സൗന്ദര്യം അവനോടു കൂടെ യാത്രയായി... അത് ആ മഴവില്ലിന് കൂടുതല്‍ നിറങ്ങള്‍ നല്കിയോ...? ആ വസന്തത്തിനു സുഗന്ധം ഏറിയോ...? ആ വഴികളില്‍ വസന്തം അവര്‍ക്കായിപൂമൂടി...... അതെ ഗ്രീഷ്മത്തിന്റെ കുളിര്‍മ്മയും...വസതതിന്റെ സുഗന്ധവും... മഴവില്ലിന്റെ നിറങ്ങളും ഒക്കെ ഏറെ കൂടിയിരിക്കുന്നു.... ആ തോളോട്തോള്‍ ഉരുമ്മിയുള്ള യാത്രയില്‍.... ആ പ്രണയത്തില്‍...ഈ പ്രകൃതി തന്നെ നോക്കി നിന്ന്...പിന്നെ ഞാനും... ആ ഇരുപറവകളും തെളിഞ്ഞു നീലിമയാര്‍ന്ന ആ നീലാകാശത്തില്‍....ഒരുമിച്ചു പറക്കാന്‍ തുടങ്ങി...നിലാവുള്ള രാത്രികളില്‍ കാണുന്ന ചന്ദ്രനും താരകളുംപോലെ അത് തിളങ്ങി നിന്നു.... ആ ഇരുമന്ദഹാസം ആകാശത്തിലെ പൗര്‍ണ്ണമിപോലെ.... ഒരുവേള ഈ കാഴ്ച്ചക്കാരന് അസൂയ വന്നുവോ...? ഉവ്വോ...? പ്രേമം ഒരു സൗന്ദര്യം ആണെന്ന് എനിക്കും തോന്നിത്തുടങ്ങിയ നാളുകള്‍ ആയിരുന്നു അത് ഭൂമിയില്‍ ദൈവത്തിന്‍റെ അത്ഭുതകരമായപ്രതിഭാസം ആണ് മനുഷ്യന്‍...ആ മനുഷ്യനില്‍ നിലകൊള്ളുന്ന മനോഹരവിസ്മയം ആണ് പ്രണയം... രണ്ടു മനസ്സുകളില്‍ കോറിയിടുന്ന ആ അദ്രശ്യവിസ്മയത്തിന്‍റെ അന്പെഴും വാക്കാണ് പ്രണയം..... ഒരായിരം താരകം ഒരുമിച്ചു വിടര്‍ന്നപോലെ മനോഹരം.... ഹ്രദയം ഹ്രദയത്തില്‍ ചേക്കേറുന്നു...അതിനെ തിരിച്ചറിയുന്നു... അതിന്റെ വശ്യതയില്‍ വിരിയുന്ന..ഒരു കൊച്ചു സുഗന്ധി ആയിമാറുന്നു... വാക്കുകള്‍ക്കും..വര്‍ണ്ണനകള്‍ക്കും അതീതമായിരുന്നു ആ പ്രണയം... പ്രണയിക്കാത്തഎനിക്കത് വര്‍ണ്ണിക്കാന്‍കഴിയുന്നില്ല്യാ... തെളിമയാര്‍ന്ന ഒരുമഞ്ഞിന്‍കണം പോലെ ഞാനത്നോക്കിനിന്നു....

കഴച്ചക്കാരന്റെ മനസിലെ ഒരു അറിവ് പോലെ... രാത്രിയുടെ അവസാനയമത്തില്‍ ആകാശത്തിലെ കറുത്ത മേഘച്ചുരുള്മാറ്റി കറുത്ത പുഷ്പങ്ങള്കോര്‍ത്ത്‌കെട്ടിയ മലര്‍മാലകളുംആയി.... കറുപ്പിന്‍റെ കന്യകമാര്‍ ഭൂമിയിലേക്കു ഇറങ്ങിവരുന്നു.. അവര്‍ നിങ്ങളെ ആ മലര്‍മലകള്‍അണിയിക്കുന്നു... നിങ്ങളുടെ മനസിലും കറുപ്പ്പകര്‍ന്നു കടന്നു പോകുന്നു... അപ്പോള്‍ സ്നേഹം സ്നേഹത്തെ അറിയാതെ പോകുന്നു... അവര്‍ അതറിയാതെ പോകുന്നു..പ്രേമം അരുതെന്ന് ആരോപറഞ്ഞപോലെ അവര്‍ അകന്നുനടന്നു..ആ തോളുകള്‍ക്കിടയിലെ അകലം കൂടിവന്നു... അവര്‍ പറന്നു നടന്നിരുന്ന നീലാകാശം കറുത്ത കാര്‍മേഘങ്ങളെകൊണ്ട് മൂടി.... ആ പാതയിലെ പുഷപങ്ങള്‍ കരിഞ്ഞുപറന്നു.... നിറം മറഞ്ഞൊര മഴവില്ല് താഴെവീണുടഞ്ഞു പോകയോ..? അവരുടെ മുന്നിലെ വഴിയുംരണ്ടായി പിരിയുന്നു...
ഇരുള്‍ മൂടിയ വഴിയിലേക്ക് ഒരാള്‍ വഴിമാറിനടക്കവേ.. വിട്ടുപോയി ഇതാ അന്ഗുലങ്ങല്തന്‍ ബന്ധനം..
കാഴ്ചക്കാരന്‍ തോറ്റതും അവിടെ ആയിരുന്നു... കണ്ടുപിടിക്കാനയില്ല്യാ...ആരിലാണ് കറുപ്പ്കലര്‍ന്നതെന്ന്. പക്ഷേ അവന്‍റെയാത്രയില്‍ ഒറ്റയ്ക്ക്ആയിരുന്നില്ല്യ.. അവന്‍ സംസാരിക്കന്നുണ്ടായിരുന്നു... അവനോടൊപ്പംഉണ്ടായിരുന്ന സ്വപ്നങ്ങളോട്..കണ്ടുമറന്നതന്റെ നിറമാര്‍ന്ന കിനക്കളോട്...ആയാത്രയില്‍ തന്റെ ദിനചര്യകള്‍അവന്‍മറന്നു..അതിനോട് സല്ലപിക്കാന്‍ മറന്നില്ല..അപ്പോഴും അവനവള്‍വിലപെട്ടതയിരുന്നു..കിനാക്കളും. അത് അവനെ ഏറെ പ്രാക്രതം ആക്കിയിരുന്നു...അവന്‍റെ സ്വപനങ്ങളോട്ഉള്ള അവന്‍റെ സംസാരം കാഴ്ചക്കാരില്‍ച്ചിരി ഉണ്ടാക്കി...അവര്‍ അവനെ ഭ്രാന്തന്‍എന്ന് വിളിച്ചു..ആ വഴിയില്‍ കാഴ്ചക്കാരുടെ എണ്ണംകൂടി ചിരിയുടെയും പരിഹാസതിന്റെയും ശബ്ദവും കൂടി...പുറംകണ്ണുകളാല്‍അവന്‍ ഇതൊന്നും കാണുന്നേയില്ല...എല്ലാം കാണാന്‍ കാഴ്ചക്കാരന്‍ മാത്രം.. കൂരിരുട്ടിലും പാതകള്നടന്നു ഉഴറുംപോഴുംആ സുന്ദരവദനം ആയിരുന്നു മനസ്സില്‍... മധമെഴും നിന്‍റെ സൗന്ദര്യത്താലെന്നെ നീ വരിച്ചുവോ..
കറുപ്പാര്‍ന്നൊര മനസാലെന്നെ നീ ഹനിച്ചുവോ...പ്രണയമേ
. ആ മനസ്സില്‍ കനലില്‍വീണരിഞ്ഞ കിനാവുകള്‍തന്‍ ചാരം കാറ്റില്‍പറത്തി ഒരു കൊടുംകാറ്റുംകടന്നു പോയി... ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ ഉടഞ്ഞ ഒരു മണ്‍കലം അവനില്‍ നിലകൊള്ളുകയായിരുന്നു..... ആ യാത്രയുടെ അവസാനം ആര്‍ത്തലക്കുന്ന കടലിന്‍റെ മടിത്തട്ടിലെക്കായിരുന്നു.. എല്ലാ നദികളുടെയും അവസാനം എന്നപോലെ അവനും അവിടെ എത്തിപെട്ടു. അവനിലേക്ക് ചീറിയലച്ചു എത്തുന്ന തിരമാലകള്‍ക്ക് അവന്റെ കിനാക്കളുടെ ഒരു നിറം ഉണ്ടാര്‍ന്നുവോ..തിരിച്ചറിയാനാവാതെ അവന്‍ നോക്കി നിന്നു മറ്റൊരു കാഴ്ചക്കാരനെപോലെ..നഗ്നമായ ആ കടലിലേക്ക്‌ നടന്നടുക്കുംപോള്‍ ഒരു പിന്‍വിളിക്കായി അവന്‍തിരിഞ്ഞു നോക്കിയോ..? ഞാനും? ആ തിരമാലകള്‍ക്ക്‌ഒപ്പം മുങ്ങിതാരുംപോള്‍ ഒരു കൈ കൊടുത്തു സഹായിക്കാനവാതെ.....
വെറും ഒരു കാഴ്ചക്കാരന്‍ മാത്രം ആയി ഞാന്‍...