Wednesday, October 20, 2010


എന്‍റെ ബാല്യം അതെനിക്ക് പകര്‍ന്നു തന്ന വര്‍ണ്ണ മനോഹരമായ ഒരു കുട്ടിക്കാലം....ഓണം വന്നാല്‍വരച്ചു പൂവിടാനും .മഞ്ഞ കോടി ഉടുക്കാനും..പുലി കളിക്കാനും..തുമ്പി തുളളാനും ..തുള്ളല്‍ പട്ടു പാടാനും..
.എന്തമ്മേ കൊച്ചു തുമ്പി തുള്ളണ്ടിരിക്കണേ....പൂവ് പോരഞ്ഞോ...പൂകൊട പോരഞ്ഞോ...?
ആളു പോരഞ്ഞോ അലംകാരം പോരഞ്ഞോ...
ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും പോയി കടപ്പുറം തുമ്പി തുള്ളാന്‍...എങ്ങനെ ഓണപാട്ട് താളത്തില്‍ കൂട്ട് കരൊടുത്തു പാടാനും ...തുളളാനും...ഒക്കെ അനുവദിച്ച എന്‍റെ ബാല്യം..
പാഠ ബുക്കിലെ മയില്‍‌പീലിക്ക് .കുഞ്ഞുണ്ടാവുന്നത്‌ കാത്ത കാലം..അതിനെ ആകാശം കാണിക്കാതെ സൂഷികാനും ...ഒളിപ്പികാനും ഒക്കെ...
വൈകിട്ട് വയല്‍ വരമ്പിലൂടെ ഉള്ള മടക്ക യാത്രയില്‍ ...തോട്ടില്‍ കല്ലെറിഞ്ഞും...മാളത്തില്‍ ഓല പൊളി എട്ടു ഞണ്ടിനെ പിടിക്കാനും....മണത്തു കണ്ണിയെ പിടിക്കാന്‍ കുപ്പായം ഊരി വലയക്കിയതിന്റെ പേരില്‍ കിട്ടിയ തല്ലും..പിന്നെ മത്സരിച്ചു വെള്ളത്തില്‍ മൂത്രം ഒഴിക്കാനും അതുകണ്ട ഒരു വയസ്സന്‍ അപ്പച്ചന്‍ തല്ലാന്‍ ഓടിച്ചതും,,,ഒക്കെ ഇന്നലെ കളി എന്നപോലെ മനസ്സില്‍ ഓടികളിക്കുന്നു...
എന്ന് എന്ത് ബാല്യം കുട്ടികള്‍ക്ക്...
സ്കൂള്‍ ബസ്സ്‌ ...കമ്പ്യൂട്ടര്‍ ,,,വെള്ള കോഴികളെ പോലെ വളര്‍ത്തുന്നു...വലതാകുംപോള്‍ ഇറചിക്കായി ഇറക്കി വിടുന്നു....അവരോടു മാനത്തു കണ്ണ്ണി എന്താന്ന് ചോദിച്ചാല്‍ ബര്‍ഗര്‍ കൂടെ കിട്ടും എന്ന് പറയാതിരുന്നാല്‍ കൊള്ളാം...അല്ലെ പെപ്സി യില്‍ ഒഴിച്ച് കുടിക്കാം എന്നായിരിക്കാം മറുപടി...
എന്ന് ഈ മണലാരണ്യത്തില്‍ ഇരുന്നു ഒര്കുമ്പോള്‍ നമ്മുടെ കുട്ടികാലം അത് എന്ന് തരുന്ന ഇതു വലിയ സമ്പത്തിനെ കളും മൂല്ല്യം ഉള്ളതായി കാണുന്നു....ഇനിയൊരു മടക്കയാത്ര അത് ഒരിക്കലും സാധ്യമവില്ല്യ എന്നറിയാം ..എങ്കിലും മനസ് കൊണ്ടെകിലും ഒന്നും മടങ്ങി പോകാന്‍ ആഗ്രഹികാത്തവര്‍ ഉണ്ടോ..
എനിക്ക് ഒരിക്കലും ഒരു നഷ്ട്ട ബോധം ഈ ആയുസ്സില്‍ ഉണ്ടാവില്ല്യ ..അത്രത്തോളം ഞാന്‍ എന്റെ കുട്ടികാലം ഞാന്‍ ഉപയോഗിച്ച്...അത് കൊണ്ട് എപ്പോ കൂടുതല്‍ വിഷമോം തോന്നണു ....

Tuesday, October 19, 2010

എന്‍റെ അത്തഅമ്മ....

.

എനിക്ക് ജീവിതത്തില്‍ രണ്ടു അമ്മമാര്‍ ഉണ്ട്..അമ്മയും അത്ത അമ്മയും...
എവിടെ അത്ത അമ്മയുടെ സ്വാധീനം എന്‍റെ ജീവിതത്തില്‍ അതിനെ കുറിച്ചാണ് ഞാന്‍ എഴുതുന്നെ.....
ആ അമ്മയെ കുറിച്ച് ഞാന്‍ പറയാന്‍ തുടങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരു പാട്ട്ആണ്...പഴയ പാട്ട്
പാട്ട് പാടി ഉറക്കം ഞാന്‍ താമര പൂം പൈതലേ ..
ഇ പാട്ട് പാടി ആണ് അത്ത അമ്മ എന്നെ ഉറകുന്നത്...ആ പാട്ടിനും എന്‍റെ ജീവിതത്തിനും ഒരുപാടു ബന്ധം ഉള്ളതായി എനിക്ക് എപ്പോള്‍ തോന്നണു....അപ്പോള്‍ അത്ത അമ്മ എന്നെ വിട്ടു പോയി....വളരെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് എന്‍റെ അച്ഛനെ നഷ്ട്ടമായി ..അന്ന് എനിക്ക് ജനിച്ചിട്ട്‌ ഏതാണ്ട് ഇരുപതു ദിവസം ആയി കാണും...അന്ന് അച്ഛന്‍ അമ്മ പിരിഞ്ഞു...പില്‍കാലത്ത് ഞാന്‍ അച്ഛനെ ആദ്യമായി മോര്‍ച്ചറിയില്‍ വച്ച് കണ്ടു...അച്ഛനെ ആദ്യമായി മൃത ശരീരം ആയി കണ്ടു...അതും ഞാന്‍ ചെയ്ത ഏതോ ഒരു പുണ്യന്തിന്റെ ഫലം ആയിരിക്കും...
പിന്നെ ജീവിതത്തിന്റെ കഷ്ട്ട നാളുകള്‍ ആയിരുന്നു അമ്മക്ക്...ആരും ഇല്ല... .അമ്മയുടെ വയസ്സ് അന്ന് ഇരുപതു ....ആ വയസ്സില്‍ ഒറ്റയ്കായ ഒരു പെണ്‍കുട്ടിയും ഇരുപതു ദിവസം പ്രായം ആയ കുഞ്ഞും ...മുന്നില്‍ നീണ്ട വഴിയും...ഇപ്പോഴത്തെ എന്‍റെ അറിവ് വച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയും..നിങ്ങള്‍കും ...
അമ്മ പറയാറുണ്ടായിരുന്നു ആ നാളുകള്‍ മരിക്കുന്നതിനെ കുരിചാര്‍ന്നു ചിന്ത..പിന്നെ എന്നെ എന്‍റെ ഭാവി ഏതൊക്കെ ഓര്‍ത്തു ഒരുനാള്‍ ആത്മ ഹത്യ ചെയ്യാന്‍ വന്ന ഒരു കായലിന്റെ കുറുകെ ഉള്ള പാലത്തില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് അമ്മ തിരിച്ചു നടന്നു...
പിന്നെ എന്നെ വളര്‍ത്താനും വലുതാക്കാനും യുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു അമ്മ...ആ യാത്രകിടയില്‍ ആണ് അകന്ന ബന്ധത്തില്‍ ഉള്ള അത്ത അമ്മ നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നത് ..വയസ്സ് കൂടിയതിനാല്‍ കല്യാണം കഴിക്കാതെ ജീവിച്ച അത്ത അമ്മ ബന്ധുക്കള്‍ ആരും ഇല്ലാത്ത അത്ത അമ്മ ..രാത്രി ഉറങ്ങാന്‍ ഇടമില്ലാത്ത അത്ത അമ്മ ,,,അങ്ങനെ നമ്മുടെ ഇടയില്‍ എത്തിപെട്ടു..അത് അമ്മയ്ക്കും എനിക്കും ഒരു വലിയ തുണ ആയി മാറി ...വൈദ്യന്‍ കല്‍പ്പിച്ചതും ...രോഗി ഇച്ചിചത് പാല് എന്നപോലെ ആയി....പിന്നെ അമ്മ ജോലിക്ക് പോകും പോള്‍ എന്നെ നോക്കിയിരുന്നത് അത്ത അമ്മ ആയിരുന്നു...അങ്ങനെ ഒരു വലിയ ബന്ധം നമ്മുടെ ഇടയില്‍ ഉണ്ടായി...എനിക്ക് മറ്റൊരു അമ്മയും ആയി മാറി...എന്‍റെ ഇഷ്ട്ടങ്ങള്‍ ഒത്തിരി മനസിലാക്കിയിരുന്ന എന്‍റെ അത്ത അമ്മ...പാട്ടുകള്‍ ഒത്തിരി പാടിതരും കഥകള്‍ പറഞ്ഞു തരും ..എന്നെ കുളിപ്പിക്കും ..കണ്ണ് എഴുതിക്കും...ഉറക്കും എന്‍റെ എല്ലാ കാര്യങ്ങളിലും ഒരു വല്ലാത്ത സ്വാധീനം ഉണ്ടായി...ഉറങ്ങാന്‍ എപ്പളും ഒരു പാട്ട് മാത്രം...അതാണ് പാട്ട് പാടി ഉറക്കം ഞാന്‍...എന്നാ പാട്ട്...പിന്നെ പിന്നെ ഉറങ്ങാന്‍ കിടത്തിയാല്‍ ഞാന്‍ പറയരുണ്ടത്രേ....പാട്ടുപാടി പാടു ,പാട്ട് പാടി പാട്...എന്നാലേ കുട്ടന്‍ ഉറങ്ങു എന്ന്...കുട്ടന്‍ എന്നെ അത്ത അമ്മ വിളിച്ചിരുന്ന പേര് ആണ്...
അതിലെ വരികള്‍ എന്‍റെ ജീവിതത്തില്‍ ഒത്തിരി ബന്ധം ഉണ്ടാകുന്നവയാണ് .....അച്ഛനെ നഷ്ട്ടം ആയ ലവ കുശ നെ സീത ദേവി പാട്ട് പാടി ഉറക്കുന്ന പാട്ടാണ് അത്....പിന്നെ കുറെ നാളുകള്‍ എനിക്ക് അത്ത അമ്മയെ പിരിയേണ്ടി വന്നു,,കാരണം ഒരു രണ്ടാം കെട്ടുകാരന്‍ അത്ത അമ്മയെ കല്യാണം കഴിച്ചു.. അങ്ങനെ അതാ അമ്മ വേറെ വീട്ടിലേക്കു താമസം മാറി ,,എന്‍റെ ജീവിതത്തില്‍ എന്‍റെ ആ കുഞ്ഞു മനസിനെ ഒരുപാടു വിഷമിപിച്ച നാളുകള്‍ ആയിരുന്നു ....കുറെ കാലം കടന്നു പോയി സമയം കിട്ടുമ്പോള്‍ അത്ത അമ്മയും ആ മാമനും എന്നെ കാണാന്‍ വരാറുണ്ടായിരുന്നു...ആ മാമന് വേറെ വലിയകുട്ടികള്‍ ഉണ്ടാര്‍ന്നു ആദ്യ വേളിയില്‍ തന്നെ.എന്നാലും എന്നോടും വലിയ ഇഷ്ട്ടം ആയിരുന്നു...
തറവാടിന്റെ ഭാഗം ചെയ്യലിന് ശേഷം അമ്മയും ഞാനും പിന്നെ പാട്ടിയും ഒക്കെ മുത്തച്ഛന്റെ നാട്ടിലേക്കു മാറി....അതോടെ ഓണത്തിന് മാത്രം ആയി അത്തഅമ്മയെ കാണാന്‍ പറ്റൂ...എല്ലാ ഓണത്തിനും പുതിയ കുപ്പായം,മധുരം ,കളി കോപ്പുകള്‍ ഒക്കെ ആയി കാണാന്‍ വരാറുണ്ടായിരുന്നു....ഒന്നോ രണ്ടോ ദിവസം തങ്ങി മടങ്ങി പോകും ...എന്‍റെ മനസിനെ ഒത്തിരി വിഷമിപിച്ച നാളുകള്‍ ആയിരുന്നു....ഒന്നും പറയാനും ചെയ്യാനും കഴിയാതെ വിഷമിച്ച കുഞ്ഞു മനസ്സും കുറെ നാളുകളും...
കാലങ്ങള്‍ കടന്നു പോയി അത്ത അമ്മ ഓണത്തിനും ഉള്ള വരവോക്കെ കുറഞ്ഞു...മാമന്‍ വയസ്സായി കിടപ്പായി അസുഖം ഒക്കെ ആയി ,,ജീവിക്കാന്‍ അത്ത അമ്മ കഷട്ട പെട്ട നാളുകള്‍ ആയി മാറി അന്ന്...
രണ്ടു പേരുടെ വയറു നിറക്കാന്‍ പാവം അത്ത അമ്മ ജോലിക്ക് പോയ നാളുകള്‍ ആയിരുന്നു...
പിന്നെയും കാലങ്ങള്‍ കടന്നു പോയി ഞാന്‍ വളര്‍ന്നു വല്ലപോളും പോയി കാണുന്ന ബന്ധം ആയി മാറി കഴിഞ്ഞു..ജീവിതം വെട്ടിപിടിക്കാനുള്ള യാത്രയില്‍ ഞാനും അത്ത അമ്മയെ മറന്നുവോ ? ആ സ്നേഹ നിധിയെ മറന്നുവോ..? അതോ അങ്ങനെ നടിച്ചോ അറിയില്ല്യ.. ജോലി ഒക്കെ ആയപ്പോള്‍ ഓണത്തിന് മാത്രം ഞാന്‍ കാണാന്‍ പോകുന്ന അത്ത അമ്മ ആയി മാറി...എന്‍റെ ശമ്പളം അഞ്ചു അക്കം ഒക്കെ മാറി മാറി പോയി..പൂജ്യത്തിനു മിന്നിലെ അക്കങ്ങള്‍ ഇരട്ടിച്ചു കൊണ്ടേ ഇരുന്നു..ബന്ധത്തിന്റെ അക്കങ്ങള്‍ കുറയുന്നത് ഞാന്‍ അറിഞ്ഞില്ലാര്‍ന്നു ..അതോ അങ്ങനെ മാരിപോയോ..ജീവിതം എന്നെ അങ്ങനെ ആക്കി മാറ്റിയോ ..ഇല്ലാത്തതില്‍ എന്തൊക്കെയോ ഉണ്ടാക്കാനുള്ള ഓട്ടത്തില്‍ എല്ലാം മറന്നുവോ ..പിന്നെ ഒരുനാള്‍ ഒരു മരണ വണ്ടി നിറയെ പരിചയ മുഖങ്ങള്‍, അതിന്‍റെ ഉള്ളില്‍ കണ്ടപ്പോള്‍...മനസു പിടഞ്ഞുവോ....അത്ത അമ്മയുടെ അവസാന യാത്ര ആയിരിക്ക്കും എന്ന് ഒരിക്കലും നിനക്കലെ...
പിന്നെ ശവ പറമ്പിലെ യാത്രയപ്പില്‍ മനസു കൊണ്ട് ഒരായിരം മാപ്പ് പറഞ്ഞു...അവസാന നാളുകള്‍ ഒന്ന് പോയി കാണാന്‍ മനസ്സ് ഒരായിരം തവണ പറഞ്ഞു...അത്ത അമ്മ അത് ആഗ്രഹിച്ചോ? പിന്നെ ഒരു ചുവന്ന പട്ടു മേടിച്ചു പുതച്ചു എന്റെ വൃത്തികെട്ട എന്റെ മനസ്സ് രക്ഷനേടി...എന്നിട്ട് എന്ത് നേടി ..? അറിയില്ല്യ ഈ ജന്മം മുഴുവന്‍ ഉണങ്ങാതിരിക്കുന്ന ഒരു വലിയ മുറിവായി മാറിയോ ..? ആ മുഖം ഒരിക്കലും മായാതെ മറയാതെ ഇരിക്കണേ...എന്നെ ജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്നനിലയില്‍ കാണാന്‍ ആഗ്രഹിച്ച എന്റെ അതാ അമ്മ ഞാന്‍ അവിടെ എത്തിയപ്പോള്‍ എന്നെ വിട്ടു പോയി....ആ പ്രാര്‍ത്ഥന എന്നോട് കൂടെ ഉണ്ട്...
അമ്മയ്ട് പറയരുണ്ട്ത്രേ ഞാന്‍ ഒരുനാള്‍ രാജാവായി തീരും എന്നൊക്കെ അന്ന് ഒന്നും മറക്കരുതേ എന്നൊക്കെ...എന്തോ അറിഞ്ഞിട്ടെന്നപോലെ ഉള്ള ആ പ്രവചനം ...എപ്പളും കൊടുനടക്കുന്നു കൂടെ ഒരു ഫോട്ടോ വളരെ പഴക്കം ചെന്ന ഒരു ഫോട്ടോ മാമനും അത്ത അമ്മയും...അത്ത അമ്മയും ,അമ്മയും അതാണ് എന്റെ ലോകം.....
--

Saturday, October 16, 2010

പ്രണയം ............


ഈ മനോഹരമായ ഭൂമിയില്‍ ഒരിക്കല്‍ പോലും ആരെയും സ്നേഹികാത്തവര്‍ അത് ആരായാലും എത്രയോ ഭാഗ്യവാന്മാര്‍ ആണ് ....
ഒരിക്കല്‍ പോലും ഒരു പെണ്ണിനെയോ ,അണിനെയോ വിസ്വസികാത്തവര്‍ ഭാഗ്യവാന്മാര്‍...
കാരണം പ്രേമം ഒരു ചതി ആണ് ...അത് ആരോടായാലും....
പക്ഷെ ചതികാത്ത പ്രണയം ഉണ്ടായിട്ടുണ്ടോ ..?
ഉണ്ടാവും...ഉണ്ടാവണം...അതാണല്ലോ നമ്മുടെ നാട്ടില്‍ താജ് മഹല്‍ ഉണ്ടായേ....
പക്ഷെ അത് ഒരു പുരുഷന്‍ ഒരു പെണ്ണിന് വേണ്ടി ഉണ്ടാകിയതാണ്....എന്ന് ഇ ലോകത്ത് ഒരു പെണ്ണും ഒരു താജ് മഹലും ആണിന് വേണ്ടി ഉണ്ടാകിയിട്ടുണ്ടോ ? കണ്ടു പിടികണം അല്ലെ...?അതല്ലേ സത്യം....?
ഇ വരികളില്‍ സഞ്ചരിക്കുന്ന നിങ്ങള്ക്ക് എപ്പോ തോന്നനുണ്ടാവും ..ഇതു എഴുതുന്ന ഞാന്‍ പ്രേമത്തിന് എതിര് ആണോ എന്ന്..അല്ലെ ഒരു ചതിച്ച പ്രണയത്തിന്റെ ബാക്കി അധ്യായം ആണോ എന്ന്....എതിരല്ല ഒരിക്കലും .....
പക്ഷെ വലുച്ചു കീറി എറിഞ്ഞ ഒരു നൂറു അധ്യായം എന്റെ ജീവിതത്തില്‍ ഉണ്ടായി....
അതില്‍ നിന്നും എന്റെ ജീവിത പാഠം ഞാന്‍ വായിക്കാനും മറന്നു പോയി....അതായിരുന്നു എന്റെ പ്രണയം...ഒത്തിരി എഴുതാനുണ്ട്...പക്ഷെ സമയം കണ്ടെത്തണം...ജീവികാനും....

Friday, October 8, 2010

സഖി നീയ്...........

ദൂരെയാണെങ്കിലും നീ എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....:ഒരു കടലോളം സ്നേഹവുമായ് നീ നിന്നിട്ടും ഒരു കുന്നിക്കുരുവോളം പോലും തിരികെ തരാന്‍ എനിക്കായില്ല കാരണം നിന്റെ സ്നേഹം ഞാനറിഞ്ഞിരുന്നില്ല

എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും.. ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "

ഞാന്‍ ഒന്ന് കൊതിച്ചു പോയി...വീണ്ടും ആ പഴയ ഓര്‍മകളില്‍ മുഴുകി ജീവിക്കാന്‍. അതിലൂടെ നിന്നെ വീണ്ടും ഒന്നും കൂടി കാണുവാന്‍ . അന്നൊരിക്കല്‍ നീ എന്‍റെ മുന്നില്‍ വന്നു നിന്നപ്പോള്‍. നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ അറിഞ്ഞില്ല ഒന്നും. ഒടുവില്‍ പിരിയുന്ന നിമിഷത്തില്‍ വീണ്ടും കാണുമോ? എന്നു ഒരു ചോദ്യം പോലെ നീ എന്നെ നോക്കിയതും. ആ നോട്ടം കണ്ടു എന്‍റെ മനസ്സില്‍ നിന്‍റെ സ്നേഹത്തിന്‍റെ നോവ്‌ അറിഞ്ഞതും. ഇന്നും അതൊരു തീരാ നഷ്ടം ആയി മാറുന്നതും ഞാന്‍ അറിയുന്നു. എന്ത് കൊണ്ട് എന്‍റെ കണ്ണുകള്‍ നിറയുന്നത്‌ തടയാന്‍ കഴിയുന്നില്ല..........?

പിരിയുന്ന നേരം എന്ത് കൊണ്ട് എനിക്ക് നിന്നോട് എന്‍റെ സ്നേഹം പറയാന്‍ തോന്നിയില്ല? അന്ന് ഞാന്‍ നിന്‍റെ അടുത്തു വന്നു അതു പറഞ്ഞിരുനെങ്കില്‍ ഇന്ന് ഞാന്‍ ഇങ്ങനെ കണ്ണുനീരോടെ??