
എന്‍റെ ബാല്യം അതെനിക്ക് പകര്‍ന്നു തന്ന വര്‍ണ്ണ മനോഹരമായ ഒരു കുട്ടിക്കാലം....ഓണം വന്നാല്‍വരച്ചു പൂവിടാനും .മഞ്ഞ കോടി ഉടുക്കാനും..പുലി കളിക്കാനും..തുമ്പി തുളളാനും ..തുള്ളല്‍ പട്ടു പാടാനും..
.എന്തമ്മേ കൊച്ചു തുമ്പി തുള്ളണ്ടിരിക്കണേ....പൂവ് പോരഞ്ഞോ...പൂകൊട പോരഞ്ഞോ...?
ആളു പോരഞ്ഞോ അലംകാരം പോരഞ്ഞോ...
ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും പോയി കടപ്പുറം തുമ്പി തുള്ളാന്‍...എങ്ങനെ ഓണപാട്ട് താളത്തില്‍ കൂട്ട് കരൊടുത്തു പാടാനും ...തുളളാനും...ഒക്കെ അനുവദിച്ച എന്‍റെ ബാല്യം..
പാഠ ബുക്കിലെ മയില്‍പീലിക്ക് .കുഞ്ഞുണ്ടാവുന്നത് കാത്ത കാലം..അതിനെ ആകാശം കാണിക്കാതെ സൂഷികാനും ...ഒളിപ്പികാനും ഒക്കെ...
വൈകിട്ട് വയല്‍ വരമ്പിലൂടെ ഉള്ള മടക്ക യാത്രയില്‍ ...തോട്ടില്‍ കല്ലെറിഞ്ഞും...മാളത്തില്‍ ഓല പൊളി എട്ടു ഞണ്ടിനെ പിടിക്കാനും....മണത്തു കണ്ണിയെ പിടിക്കാന്‍ കുപ്പായം ഊരി വലയക്കിയതിന്റെ പേരില്‍ കിട്ടിയ തല്ലും..പിന്നെ മത്സരിച്ചു വെള്ളത്തില്‍ മൂത്രം ഒഴിക്കാനും അതുകണ്ട ഒരു വയസ്സന്‍ അപ്പച്ചന്‍ തല്ലാന്‍ ഓടിച്ചതും,,,ഒക്കെ ഇന്നലെ കളി എന്നപോലെ മനസ്സില്‍ ഓടികളിക്കുന്നു...
എന്ന് എന്ത് ബാല്യം കുട്ടികള്‍ക്ക്...
സ്കൂള്‍ ബസ്സ് ...കമ്പ്യൂട്ടര്‍ ,,,വെള്ള കോഴികളെ പോലെ വളര്‍ത്തുന്നു...വലതാകുംപോള്‍ ഇറചിക്കായി ഇറക്കി വിടുന്നു....അവരോടു മാനത്തു കണ്ണ്ണി എന്താന്ന് ചോദിച്ചാല്‍ ബര്‍ഗര്‍ കൂടെ കിട്ടും എന്ന് പറയാതിരുന്നാല്‍ കൊള്ളാം...അല്ലെ പെപ്സി യില്‍ ഒഴിച്ച് കുടിക്കാം എന്നായിരിക്കാം മറുപടി...
എന്ന് ഈ മണലാരണ്യത്തില്‍ ഇരുന്നു ഒര്കുമ്പോള്‍ നമ്മുടെ കുട്ടികാലം അത് എന്ന് തരുന്ന ഇതു വലിയ സമ്പത്തിനെ കളും മൂല്ല്യം ഉള്ളതായി കാണുന്നു....ഇനിയൊരു മടക്കയാത്ര അത് ഒരിക്കലും സാധ്യമവില്ല്യ എന്നറിയാം ..എങ്കിലും മനസ് കൊണ്ടെകിലും ഒന്നും മടങ്ങി പോകാന്‍ ആഗ്രഹികാത്തവര്‍ ഉണ്ടോ..
എനിക്ക് ഒരിക്കലും ഒരു നഷ്ട്ട ബോധം ഈ ആയുസ്സില്‍ ഉണ്ടാവില്ല്യ ..അത്രത്തോളം ഞാന്‍ എന്റെ കുട്ടികാലം ഞാന്‍ ഉപയോഗിച്ച്...അത് കൊണ്ട് എപ്പോ കൂടുതല്‍ വിഷമോം തോന്നണു ....

No comments:
Post a Comment