Wednesday, March 27, 2013

ഒരു വേനല്‍ മഴക്കായി




നിന്‍ മുഖംമാത്രം മറക്കുവനകാതെ എന്‍മനമുരുന്നോരീ മകരമഞ്ഞുപോലെ

ഒരു വാക്ക്പോലും പറയാതെയകലത്തയി നീയകന്നുപോകുന്നു..

മധുരമാം സ്മരണകള്‍ എന്നില്‍ മരിക്കാതെയരികത്തായി ഒരു

നോവിന്‍ സന്ധ്യയായി അണയുന്നു..

ചിതറിയചിന്തകള്‍ ചിത്തത്തിലൊരു മൃതിതന്‍ ചിതയൊരുക്കുന്നു

എരിഞ്ഞുതീരാ ചിതകള്‍പേറി ഈ മണ്‍വഴികള്‍ പിന്നിടുന്നു

വിരിയാമലരുകള്‍ പോലെ പ്രണയം വീണ്ടും നമ്മളില്‍

വിരഹത്തിന്‍ നിശാഗന്ധികള്‍ വിരിയിക്കുന്നു....

പുലരിയിലെപുതുവെളിച്ചം നാളെ നിനക്കായി പുതുമകള്‍ നല്‍കുന്നു

പൂത്തുവിടര്‍ന്നൊരാ രാത്രിലില്ലികള്‍തന്‍ പൂപട്ടുകളുടുത്തു നീ

പുതുവേളിപെണ്ണായി മാറുമ്പോള്‍....

പുലരികള്‍ വീണ്ടും നിന്നില്‍ പുതുമകള്‍ കണ്ടുണരുന്നു...

അകലെയിരുന്നു ഞാനാ ഓമല്‍കാഴ്ചകള്‍ കാണുന്നു...

ആരും കാണാതെയകതാരില്‍ കരയുന്നു....

തോരാകണ്ണുകള്‍ തുടക്കാനൊരു നോവിന്‍ പെരുമാഴക്കായി കേഴുന്നു...

വീണ്ടും ഒരു വേനല്‍ മഴക്കായി പാടുന്നു....