Wednesday, November 21, 2012

ഒരു അദ്ഭുതത്തിന്റെ വില.....




അഞ്ചുവയസ്സുകാരി ടെസസ് അവളുടെ കിടപ്പുമുറിയില്‍ കടന്നു തന്റെ അലമാരതുറന്നു അതില്‍ സൂക്ഷിചിരുന്ന ഒരു ചിമിഴ് പുറത്തെടുത്തു.അതില്‍ അവളുടെ സ്വന്തം നിക്ഷേപമായിരുന്നു.അതുനിലത്ത്കുടഞ്ഞിട്ടു എണ്ണാന്‍ തുടങ്ങി ഒന്നല്ല,മൂന്നുവട്ടം...കണക്കു തെറ്റാതിരിക്കുവാനുള്ള സൂഷ്മത! ആകെ എത്രയെന്നു അവള്‍ കണ്ടെത്തി.ആ തുക ഒരുകടലാസ്സില്‍ പൊതിഞ്ഞു.ചിമിഴ് യഥാസ്ഥാനത്ത് വച്ചു.കടലാസ്സുപൊതി ഭദ്രമായി കയ്യില്‍ പിടിച്ചുകൊണ്ടു വീടിന്റെ പിന്‍വശത്തെ വാതിലില്‍കൂടി അവള്‍ പുറത്തേക്കിറങ്ങി. അവിടെനിന്നും ഏതാനും വാരെ അകലെ ‘റെകസാല്‍’ എന്ന് പേരുള്ള മരുന്ന്കടയില്‍ എത്തി.ആ മെഡിക്കല്‍സ്റ്റോര്‍ വാതിലിനു മുകളില്‍ അമേരിക്കന്‍ ആദിവാസിയായ ഒരു റെഡ് ഇന്ത്യന്‍ നേതാവിന്റെ ചിത്രം വരച്ചുവെച്ചിട്ടൂണ്ടായിരുന്നു.അതുവഴി പോകുമ്പോള്‍ അവള്‍ ആ ചിത്രം കണ്ടിട്ടുള്ളതാണ്.

അവള്‍ മെഡിക്കല്‍സ്റ്റോര്‍ ഫാര്‍മസിസ്റ്റിന്റെ ശ്രദ്ധകിട്ടാന്‍ അല്‍പനേരം കാത്തു. അയാള്‍ വളരെ തിരക്കായതിനാല്‍ ആ കുഞ്ഞുപെണ്‍കുട്ടിയെ ശ്രദ്ധിച്ചില്ല.അവള്‍ കണ്ണാടി അലമാരിയുടെ മുകളില്‍തട്ടി ഒച്ച ഉണ്ടാക്കികൊണ്ട്, അങ്കിള്‍ എന്നുറക്കെ വിളിച്ചു. എന്നിട്ടും അയാള്‍ ശ്രദ്ധിച്ചില്ല. അപ്പോള്‍ അവള്‍ കയ്യിലെ ഒരുനാണയം എടുത്തു അലമാരിയുടെ ചില്ലില്‍ തട്ടി ഒച്ചയുണ്ടാക്കി.അതില്‍ അവള്‍ വിജയിച്ചു.അയാള്‍ അല്‍പ്പം ഈര്‍ഷ്യകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു. “ആരാണ് ? നിനക്കെന്താണ് വേണ്ടത് ? വളരെദൂരെ നിന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം വന്നെത്തിയ എന്റെ സഹോദരനോട്സംസാരിച്ചുകൊണ്ടിരിക്കുകയാണ്.നിനെക്കെന്താണ് വേണ്ടതെന്നു വേഗംപറയു..”
അവള്‍ ഒട്ടും കൂസാതെ മറുപടി നല്‍കി “അതെ, ഞാന്‍വന്നത് എന്റെ സഹോദരനെപ്പറ്റി പറയാനാണ്” അവളുടെ വക്കില്‍ ദേഷ്യവും സങ്കടവും നിറഞ്ഞുനിന്നൂ.അവള്‍ കൂട്ടിച്ചേര്‍ത്തു: “ചാച്ചന്‍ വളരെ അസുഖത്തിലാണ്.ഒത്തിരി പ്രയാസ്സപെടുന്നു....ഒരു ‘അദ്ഭുതം’ വാങ്ങാനാണ് ഞാന്‍ വന്നത്”. “എന്ത് ?അദ്ഭുതം വാങ്ങാനോ? നീ എന്താണ് പറഞ്ഞത്?” 

                       അവള്‍ നല്‍കിയ ഉത്തരം:”ചാച്ചന്റെ പേര് ജാക്.ചാച്ചന്റെ തലക്കുള്ളില്‍ എന്തോ കുഴപ്പമുള്ളത് വളരുന്നു.എന്റെ ഡാഡി പറയുന്നത് കേട്ടൂ.ഒരു അദ്ഭുതത്തിനു മാത്രവേ അവനെ ഈ അവസ്ഥയില്‍ സൌഖ്യമാക്കാന്‍ കഴിയു എന്ന്. ആ അദ്ഭുതം വാങ്ങിക്കാനാണ് ഞാന്‍ വന്നത്.അതിനു എന്ത് വിലയാകും?” ആ കടക്കാരന്‍ ചിരിച്ചുകൊണ്ട് മറുപടിനല്‍കി.“മോളെ ഞങ്ങള്‍ എവിടെ അദ്ഭുതം വില്കൂന്നില്ല.എനിക്ക് നിന്നെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലാ മോള്‍ ക്ഷമിക്കണം” വളരെ ശാന്തമായും,അവളെ ആശ്വസിപ്പിച്ചും അയാള്‍ പറഞ്ഞു.
അവള്‍ തുടര്‍ന്ന്:”അങ്കിള്‍ കേള്‍ക്കു അതിനുള്ള പണം എന്റെ കയ്യിലുണ്ട്.ഞാന്‍ വെറുതെയല്ലാ ചോദിക്കുന്നത്.അത് പോരായെങ്കില്‍ ബാക്കിപണം ഞാന്‍ തന്നുകൊള്ള൦.അതിനെന്തു വിലയാകുമെന്നു പറഞ്ഞാല്‍ മതി.”

ഫാര്‍മസിസ്റ്റിന്റെ സഹോദരന്‍ ഈ സംഭാഷണം ശ്രദ്ധിച്ചു അവിടെ നില്‍ക്കുകയായിരുന്നു.ഉന്നതസ്ഥാനീയന്‍ എന്ന് തോന്നുംവിധം ഡ്രസ്സ്‌ ചെയ്തിരുന്ന അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ടെസ്സിന്റെ അടുക്കലേക്കുചെന്ന് ചോദിച്ചു: “എന്ത് തരത്തിലുള്ള അദ്ഭുതമാണ്‌ നിന്റെ ചാച്ചനു അവശ്യമുള്ളതു?” അവള്‍ ഉത്തരം നല്‍കി: “എനിക്കറിഞ്ഞുകൂടാ.ചാച്ചനു വലിയ സുഖകേടാണ് എന്ന് എനിക്കറിയാം.മമ്മി പറഞ്ഞത്‌ ഒരു ശസ്ത്രക്രിയ വേണമെന്നാണ്.പക്ഷെ, എന്റെ ഡാഡിക്ക് അതിനുള്ള പണമില്ല..മമ്മിയും ഡാഡിയും പലപ്പോഴും അത് പറയുന്നത് ഞാന്‍ കെട്ടൂ. അതുകൊണ്ടാണ് എന്റെ പണം ചിലവാക്കാന്‍ ഞാന്‍ വന്നത്.” ആ മാന്യന്‍ ചോദിച്ചു: “ആകട്ടെ നിനക്ക് എത്രമാത്രം പണമുണ്ട്” ടെസസ് വളരെപതിഞ്ഞസ്വരത്തില്‍ പറഞ്ഞു:” ഒരു ഡോളറും പത്തു സെന്റും, അത്രയേ എന്റെ കയ്യില്‍ ഇപ്പോഴുള്ളൂ. വേണ്ടി വന്നാല്‍ കുറച്ചുകൂടി ഞാന്‍ കണ്ടെത്താം.”

“അതുകൊള്ളാം നല്ലകാര്യം.ഒരു ഡോളറും പത്തു സെന്റും; നിന്റെ ചാച്ചനുവേണ്ടിയുള്ള അദ്ഭുതത്തിന്റെ കൃത്യമായ വില!” ഇത്രയും പറഞ്ഞശേഷം അദ്ദേഹം ഒരുകയ്യില്‍ ആ പണം സ്വീകരിച്ചു: മറുകൈകൊണ്ട് അവളുടെ കരത്തില്‍ പിടിച്ചു പറഞ്ഞു: “മോള്‍, താമസിക്കുന്ന വീട്ടിലേക്കു ഞാന്‍കൂടി വരാം, ഞാന്‍ നിന്റെ ചാചനെയും നിന്റെ ഡാഡിയെയും മമ്മിയെയും ഒന്ന് കാണട്ടെ.നീ അവശ്യപെടുന്ന അദ്ഭുതം എനിക്ക് തരാന്‍ കഴിയുമോ എന്ന് നോക്കെട്ടെ.”

അദ്ദേഹം പ്രസിദ്ധ ന്യുറോസര്‍ജ്ജന്‍ ഡോ. കാള്‍ടന്‍ ആംസ്ട്രോങ്ങ്‌ ആയിരുന്നു.അദ്ദേഹം ആ രോഗിയുടെ ശസ്ത്രക്രിയ വിജയകരമായി ചെയ്തുകൊടുത്തു.പ്രതിഫലമായി ഒന്നും വാങ്ങിയില്ല.ജാക്ക് സുഖം പ്രാപിച്ചു ഭവനത്തില്‍ എത്തിയപ്പോള്‍ അവര്‍കെല്ലാം എത്ര സന്തോഷമായിരുന്നു! ഈ അനുഭവത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളെപറ്റി കൃതജതപൂര്‍വ്വം അവര്‍ അയവിറക്കി.മമ്മി പറഞ്ഞു:ആശസ്ത്രക്രിയ യഥാര്‍ത്ഥത്തില്‍ ഒരുഅത്ഭുതം തന്നെ എത്രമാത്രംഅതിനു ചെലവു വരുമായിരുന്നു എന്നൂ ഞാന്‍ അദ്ഭുതപെടുകയാണ്.” ടെസസ് അതുകേട്ടു പുഞ്ചിരിച്ചു.അവള്‍ക്കറിയാം ആ അദ്ഭുത്തിനു എന്ത് വിലയാകും എന്ന്-ഒരു ഡോളറും പത്തു സെന്റും.നിഷകളങ്കയായ ഒരു കൊച്ചുകുട്ടിയുടെ വിശ്വാസം!
ശൈശവത്തിന്റെ ആര്‍ജ്ജവവും,നിഷ്കളങ്കത,വിശ്വാസം,നിര്‍വ്യാജ സ്നേഹം എന്നിവയുടെ ആവിഷ്കമാന് ടെസ്സില്‍ നാം കണ്ടത്....

(ഈ കഥ തികച്ചും എന്റേതല്ല...വായിച്ചപ്പോള്‍, അക്ഷരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ...എവിടേയോ..ഒരു മാനുഷികസ്നേഹത്തിന്റെ ഒരു സന്ദേശം കണ്ടെത്താന്‍ കഴിഞ്ഞു...അത് എന്റെ  എല്ലാ നല്ല കൂട്ട്കാര്‍ക്കായി പങ്കുവയ്ക്കുന്നു.....സ്നേഹത്തോടെ ......സ്നേഹിക്കണം എന്ന് പറഞ്ഞുകൊണ്ട്...)

Saturday, November 10, 2012

അകലേക്ക്‌ ആഴങ്ങളിലേക്ക്.....



മഴമൊഴിഞരാ പ്രണയകഥപോലെ....
പെയ്തൊഴിഞോരാ നീല വാനംപോലെ...
ശൂന്യമാമെന്‍ ഹൃദയമെന്തോ നിനച്ചിരിക്കുന്നു...

അജീവനമാം ചിത്തമതില്‍ ഉറങ്ങുന്ന മോഹങ്ങള്‍
മുള്‍ച്ചെടികളായി മുളച്ചീടുന്നു...വേദനകളായി വളര്‍ന്നിടുന്നു...

അകലേക്ക്‌ ആഴങ്ങളിലേക്ക് അകന്നുപോകും
പകലിന്റെ പൊന്‍തിരികണങ്ങള്‍...

എന്നിലേക്ക്‌ടുത്ത് പാഞ്ഞുവരുന്നോരായിരം കുതിരകള്‍കണക്കെ..
കൂരിരുട്ടും വേദനയും...നീയെന്ന മോഹങ്ങളും....

വീണ്ടും നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
ചുരത്തുന്നോരാ രക്തത്തിന്‍വര്‍ണ്ണങ്ങള്‍ നിന്റെനേത്രങ്ങളിലും..

മുന്നിലെ മണ്‍വഴികളില്‍ ഇരുളടയുന്നു...
ഇരുളും കീറിഞാന്‍ നടന്നീടുന്നു...

കറുപ്പിലെ നിഗൂഡനിശബ്ദതയെ മുറിക്കുന്നു...
കൂരിരുട്ടില്‍ പദചലനങ്ങള്‍....

മണ്‍വഴിയിലെ മണല്‍പുറ്റിലെ മൂകതയില്‍
പകയായിപതിയിരിക്കുന്നു മരണത്തിന്‍ ഘോരസര്‍പ്പങ്ങള്‍...

കരിനാഗങ്ങള്‍ ഇഴയുന്നു...മൃതിതന്‍ സീല്‍ക്കാരങ്ങള്‍ ജ്വലിക്കുന്നു
മരണത്തിന്‍ അഘോരസര്‍പ്പങ്ങള്‍ കെട്ട്പിണയുന്നു..

അടര്‍ന്നഴിഞ്ഞുപോകുന്ന കരിമ്പുകചുരുളുകള്‍ മറയില്‍ഒളിക്കുന്നു ചന്ദ്രനും
അചലമാം വഴികളില്‍ ഒരുതരിവെട്ടം വീഴ്ത്താന്‍..
അതകനായ ഞാന്‍ യാചിചീടുന്നു...

വീണ്ടും നിന്റെ നിശബ്ദമെന്റെ ഹ്രദയത്തെ ചൂഴുന്നു...
അകലേക്ക്‌ ആഴങ്ങളിലേക്ക് അകന്നുപോകുന്നു ഞാനും.....


Tuesday, October 23, 2012

പ്രണയപുഷ്പങ്ങള്‍




ആലിലതന്‍ തുമ്പില്‍ തളിരിട്ടൊരാമഞ്ഞുകണം പോലെ

ആ മിഴിയിണകളില്‍ നിറഞ്ഞൊരാശ്രുകണങ്ങള്‍ ഞാന്‍ തുടക്കാo

മൂകമായി നിന്‍റെ വേദനകളില്‍ മൗനംമുറിയാത്തൊരുതലോടലേകാന്‍ കൊതിച്ചു ഞാന്‍....

കൊഴിയിന്നൊരീ പുഷ്പങ്ങള്‍തന്‍ വിതുമ്പുന്നവിരഹം നീയറിയുന്നില്ലേ

വിരഹംപേറിനിന്നൊരാ എന്നിലെഹ്രദയപുഷ്പവും വീണുമണ്ണടിയുന്നു

ലോലമാംകാറ്റിന്‍ ഗതിയില്‍ ചാഞ്ചാടിടുന്നു ഇളംകുരുന്നിതളുകള്‍

ആര്‍ദ്രമാം നിന്നിളംകുഞ്ഞുമനസ്സിന്‍ അല്ലലുകള്‍ പോലെ

പെയ്തൊഴിയുന്നൊരീ പേമാരിയില്‍ നനയുന്നുവോ

പ്രണയാര്‍ദ്രമാം നിന്‍റെ നയനങ്ങള്‍ വീണ്ടും...

വിറയാര്‍ന്ന ചുണ്ടുകളില്‍ വിതുമ്പലും യാത്രാമൊഴിയും

ഒരുവിളിപാടകലങ്ങളില്‍ അലയായിടുന്നു

കാണുന്നുഞാന്‍ നിന്നില്‍നിന്നും ഉതിര്‍ന്നുവീഴുന്നൊരാ പ്രണയത്തിന്‍ കിനാവുകള്‍

എപ്പഴോയവയൊക്കെ എന്‍റെ കിനാക്കള്‍ ആയിരുന്നു....

Tuesday, August 28, 2012

ഓണനിലാവും ഞാനും...

അരികില്‍ ഓണത്തിന്‍ അലകളുണരുന്നു.....
അത്തപ്പൂവിന്‍ പൂനിലാവ്‌ അകലുന്നു...
ചിങ്ങമാസനിലാവിന്‍ പ്രഭകള്‍  നമ്മുടെ ഓര്‍മ്മകള്‍ക്ക്
ഓമനത്വം പകരുന്നു....
ആവണിപ്രഭയില്‍ നിന്‍റെ ദിവ്യമാംപ്രണയം ഓര്‍ത്തുപോകുന്നു ഞാന്‍
ചിങ്ങകാറ്റു വീശുന്ന കുളിര്‍മ്മയില്‍ കങ്കണമിളകുന്നുവോ
ഈറന്‍മുടികളിലെ തുമ്പപൂവ്‌തിര്‍ന്നു വീണുവോ...
കരിവളയിട്ടൊരാ കൈകളാല്‍ കരിമഷികണ്ണുകള്‍ പൊത്തി
അണിവിരലിന്‍ വിടവിലൂടെന്നെ നോക്കി ....
അരളിപ്പുവിന്‍ ഇതളില്‍ ചേലില്‍ചുവന്നൊരാ...
ചുണ്ടുകള്‍ കടിച്ചു നീയോളിച്ചു നിന്നു....
കൗമാരം ഒരുപൂക്കളമായി നിന്നില്‍ പൂത്തുനിന്നു
വലംപിരിശംഖനോളം അകഴകാര്‍ന്നോരാ നിന്‍റെ മനോഹരരൂപം
കരിമണികള്‍മാലകള്‍ ഇളകുന്നൊരാ നിന്‍നിറമാറിലെ തുടിപ്പും  
ഹരിചാന്ദ്നനഗന്ധവുമായി എന്‍പ്രദിക്ഷിണവഴിയിലെ രതിശില്പമോ..
കോടിച്ചുറ്റിയൊരാവണിവയറിന്‍ ചന്ദനനിറവും...
ആദ്യത്തെകരസ്പര്‍ശനത്തിലനുഭൂതിതന്‍ തിരയിളക്കവും...
ശ്രാവണസന്ധ്യലെ ഈ സംഗമം അറിയുകില്ലേ എന്നാത്മദാഹം..
ആര്‍ദ്രമാം മനസ്സൊരുആദ്യചുംബനത്തിനായി കണ്ണുകള്‍ചിമ്മിയോ....
ഒരു നിറവസന്തമായി കരളിനുള്ളില്‍ പൂത്തുനിന്നില്ലേ ....
ഈപൊന്നോണം ഒരിക്കല്‍കൂടിയെന്‍റെ മിഴികളെ ഈറനണിയിക്കുന്നു...
ദിവ്യമാംപ്രണയമോര്‍ത്തു കണ്ണുനീര്‍വീഴ്‌ത്തുന്നു....

Wednesday, August 1, 2012

ഏകന്‍



ഇ മതിലുകല്‍ക്കുള്ളിലായി ഇരുന്നു ഞാനിന്നും ഓര്‍ക്കുന്നു ...
ഏകനാണ് ഞാന്‍....
നഷ്ട്ട ബാല്ല്യമെന്ന ഈ മതിലുകല്‍ക്കുള്ളിലാക്കി ..
നഷ്ട്ട സ്വപനങ്ങള്‍ എനിക്ക് തടവറകള്‍ പണിതു
പാഴ്സ്വപനങ്ങളും വ്യഥമോഹങ്ങളും  കാവല്‍ നിന്നു..
കരിയുന്ന മോഹങ്ങളെ നിങ്ങള്‍ എനിക്കെന്‍റെ അഭരണമാണ് ....
പോയ്‌ മണ്‍മറഞ്ഞോരാ അമ്മതന്‍ മധുരമാം ഓര്‍മകളും ...
തൊടിയിലായി ഓടികളിച്ചും കളിവഞ്ചികള്‍ തുഴഞ്ഞും ....
കണ്ണന്‍ ചിരട്ടകളില്‍  മണ്ണിനെ ചോറാക്കിയും.....
പുസ്തക സഞ്ചിയിലെ മഷിപച്ചയെ സ്നേഹിച്ച ബാല്യം .
പെറ്റുപെരുകുന്ന മയില്‍പീലി തുണ്ടുകളില്‍
പ്രണയം ഒളിപ്പിച്ചു നിന്നെ പ്രണയിച്ചു ഞാന്‍ .
പൊയ്കയില്‍ അമ്പല്‍ എടുത്തു  അല്ലികള്‍ നുകര്‍ന്ന..
ഇന്നലകളിലെ എന്‍റെ  ബാല്യം... ഇന്നത്തെ സ്വപനം 
ആരാണ് എടുത്തേ......
 എന്‍ ബാല്ല്യകാല സഖി നീ എവിടെയാണ് .....
നീയും എകയാണോഇന്നും  കൂടെയുണ്ടോ നഷ്ട്ടസ്വപനങ്ങള്‍ ........
പാട്ടും പ്രണയവും പങ്കുവച്ച പ്രിയസഖി.....
കരളിലൊരു മുളനാഴിയില്‍ നിന്നുടെ സ്നേഹം അളന്നു കുറിച്ചൊരായെന്നെ..
വിട്ടു പോകാന്‍ ഇനിയും എന്തിനാണൊരു യാത്രാമൊഴി .....
മധുരമാം ഓര്‍മ്മകള്‍ ഇന്നൊരു ഒളിപ്പോരിന്‍ വേദിയാണ് 
ഈ മതിലുകള്‍ക്ക് ഉള്ളിലിരുന്നു ഞാന്‍ ഓര്‍ക്കുന്നു 
ഏകനാണ് ഞാനിന്നും..

Friday, July 13, 2012

തത് ത്വം അസി ...





ഏറ്റവും പുരാതനമാണെന്ന കാരണത്താല്‍ നാം ഒരു മതവും സ്വീകരിക്കരുത്.
പഴക്കമുണ്ട് എന്നുള്ളത് അതിന്റെ സത്യാവസ്ഥക്ക് തെളിവാകില്ല..
ഏറ്റവും നവീനമാനെന്ന കാരണത്താല്‍ ഒരു മതവും സ്വീകരിക്കരുത് 
മനുഷ്യവംശത്തിന്റെ ബഹുഭൂരിപക്ഷം വിശ്വസിക്കുന്നു എന്നുവച്ചു നാം ഒരു മതവും അംഗികരിക്കരുത് 
ആ ഭൂരിപക്ഷം വിസ്വസികുന്നത് അജ്ഞാനത്തിന്‍റെ മതമായിരിക്കും .....
വലിയ മഹര്‍ഷിയില്‍നിന്നും വന്നതാണ്‌ എന്നകാരണത്താല്‍ ഒരു മതവും സ്വീകാര്യം അല്ല..
അനേകം മഹാതമാക്കള്‍ തനി മത ഭ്രാന്തന്മാര്‍ ആയിട്ടു കാണുന്നുണ്ട്...
സുപ്രസിദ്ധനായ ഒരാളില്‍നിന്നും വന്നതാണെന്നുവച്ച് ഒരു മതവും അംഗികാരയോഗ്യമല്ല.

രാജാക്കന്മാരും ഭരണാധിപന്‍മാരും നിന്ന് വന്നുവെന്നുതു കൊണ്ട് ഒരു മതവും സ്വീകാര്യമല്ല.
ഇക്കൂട്ടര്‍ പലപ്പോഴും അധ്യാത്മ വിഷയത്തില്‍ പാപ്പര്‍പുള്ളികള്‍ ആണത്രേ...
അതിനാല്‍ ഒരു മതത്തെ അതിന്റെ സ്വന്ത നന്മകള്‍ നോക്കി വിശ്വസിക്കുക,നിങ്ങള്‍ നേരിട്ടു പരിശോധിക്കുക....പരീഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യം...അതിനെ ബുദ്ധനോ ,യേശുവിനോ,മുഹമ്മദിനോ,കൃഷ്ണനോ..വിറ്റുകളയരുത്....

ഒരു മനുഷ്യനായി നിങ്ങള്‍ ജനിക്കുന്നു ..അങ്ങനെ തന്നെ മരിക്കാനും ശ്രമിക്കുക..
മരിക്കുമ്പോള്‍ ഒരുമതവും നിങ്ങളെ കുഴിച്ചുമൂടാനോ ,കത്തിക്കനോ ഉണ്ടാവാതിരിക്കാന്‍
ശ്രമിക്കുക.....അതാണ്‌ യഥാര്‍ത്ഥ ജനന മരണ പ്രക്രിയ ....

രാമനോട് ....ഞാന്‍ യത്രയാകുന്നു......

Tuesday, June 26, 2012

എന്‍റെ കിനാവുകളില്‍ നീ....

പകല്‍ മയക്കത്തിലെപ്പഴോ ഞാന്‍ കണ്ടൊരു കിനാവില്‍ 
നിന്‍റെ വേദനനിറഞ്ഞ മുഖമായിരുന്നു,നിന്നുടെ മൂകനൊമ്പരം എന്‍റെ കാതുകളില്‍ നേര്‍ത്ത തേങ്ങലുകളായി...ഉണര്‍ന്നെണീറ്റപ്പഴോ എന്‍റെ തലയണകള്‍ നനവാര്‍ന്നിരുന്നു,അവയുടെ കണ്ണുനീരിന്റെ ഗന്ധം ഞാനറിഞ്ഞു,മറക്കാനാവാത്ത ഒരു വിദൂരവിരഹ യാത്രയില്‍ നീയ്‌ പകര്‍ന്നുതന്ന സ്നേഹം..
അന്നു നീയ്‌ മറഞ്ഞുപോയപ്പോള്‍..തകര്‍ന്നുപോയത് വര്‍ണ്ണങ്ങളാല്‍ ഞാന്‍ പണിത നിറമുള്ള സ്വപ്‌നങ്ങള്‍ ആയിരുന്നു.....
മധുരമായി ആ നയനങ്ങളില്‍ ചുംബിച്ചപ്പോള്‍ ....
ആര്‍ദ്രമായി ഒരു വിരഹത്തിന്റെ നേര്‍ത്തൊരു വേദനയാല്‍ ..നെഞ്ചോടു ചേര്‍ന്ന് ഇരുന്നപ്പോള്‍,എന്‍റെ സ്വപനങ്ങള്‍ക്കന്നു അതിരുകള്‍ ഇല്ലായിരുന്നു.
എന്ന് വേദനയുടെ ഈ വലയങ്ങള്‍ക്കുള്ളില്‍ ഇരിക്കുമ്പോള്‍ ....ആ മധുരമാം ഓര്‍മ്മകള്‍ എല്ലാംതന്നെ
വര്‍ണ്ണങ്ങള്‍വറ്റിയൊരാ കിനാവുകള്‍ ആയി മാറുന്നു...

എന്‍റെ കിനാവുകളില്‍ നീ ഇപ്പോഴും...

Friday, June 22, 2012

ഈ നിശാഗന്ധികള്‍പോലെ നീയും സുന്ദരിയാണ്





ഇന്നലെരാവില്‍ വിരിഞ്ഞ നിശാഗന്ധിപൂക്കളോട് ഞാന്‍ നിന്‍റെ സൗന്ദര്യത്തെകുറിച്ച് പറഞ്ഞു..
അവര്‍ ലജ്ജിച്ചു തലതാഴ്ത്തി നിന്നു,പിന്നീട് എപ്പഴോ നിന്‍റെ സൌരഭ്യത്തെകുറിച്ച് ഞാന്‍ പറഞ്ഞു,
അവര്‍ എന്നോട് പിണങ്ങിതിരിഞ്ഞു നിന്നു.ഈ തൂവെള്ളപൂക്കളോടെന്നപോലെതന്നെ നിന്നോടും എനിക്ക് പിണങ്ങി ഇരിക്കുവാന്‍ കഴിയുനില്ല,അകന്നു ഇരിക്കുംപോഴോക്കെയും ഞാന്‍ നിന്നെ കുറിച്ച് ഈ നിശാപുഷ്പ്പങ്ങളോട് പറഞ്ഞിരുന്നു. എന്‍റെ പ്രണയത്തെകുറിച്ച്.......അങ്ങനെ ആ വിരഹം ഞാന്‍ മറക്കാന്‍ ശ്രമിച്ചിരുന്നു..
മറക്കാന്‍ എനിക്കു കഴിയുന്നില്ല,അത്രയേറെ മനോവേദനയാണ്.അകലാന്‍ എനിക്കാവില്ല.അത്രയേറെ നിന്നിലേക്ക്‌ ഞാന്‍ അടുത്തുപോയി...
ഇന്നു പുലരിയില്‍ വാടികരിഞ്ഞുനില്‍ക്കണ ഈ നിലാപുഷ്പങ്ങളെ കണ്ടപ്പോള്‍ അറിയാതെ ഒരുമാത്രയെന്റെ കണ്ണുകള്‍ നിറഞ്ഞുപോയി..അടര്‍ന്നുപോകുന്ന ഈ എന്‍റെ പ്രണയത്തിനെകുറിച്ച് ഓര്‍ക്കുമ്പോള്‍...ഓര്‍മ്മകള്‍ വേദനയാകുന്നു..
ഒരിക്കലും മറക്കാന്‍ കഴിയാതെ ഞാനിന്നും ജീവിക്കുന്നു..
നിന്നെ എനിക്ക് ഒത്തിരിയേറെ ഇഷ്ട്ടമാണ്...ഈ ഗന്ധികള്‍പോലെ നീയും സുന്ദരിയാണ്...
നിന്നെ ഇപ്പഴും ഞാന്‍ സ്നേഹിക്കുന്നു...

Wednesday, May 30, 2012

ആത്മപ്രണയത്തിന്‍ നോവുകള്‍....




ഇന്നുംഎന്തേ നിന്‍ചിരിപ്പൂക്കള്‍ വാടിയിരിക്കുന്നു
ഇന്നും ഞാനറിയുന്നു മൗനംനിറഞ്ഞൊരമുഖത്തെ മൂകഭാവങ്ങള്‍...

എന്‍ വാതില്‍പടിയോളംവന്നു നിശബ്തമായൊരാ നിന്‍റെ
കൊലുസിന്‍റെ കൊഞ്ചലുകള്‍....

പിന്നില്‍വന്നു കണ്ണുപൊത്താന്‍ നീട്ടിയകരങ്ങളിലെ
ഓട്ടുവളകള്‍തന്‍ കിലുക്കുവുംമെന്തേ നിന്നുപോയി.....

അകമലരിന്‍ വിഷാദംതുളുമ്പിയൊരാ കണ്ണുകളില്‍
ശാരികേ നിന്‍നിറമിഴികളില്‍ ഒരുകാത്തിരിപ്പിന്‍ നോവ്‌
സാഗരം തീര്‍ക്കുന്നുവോ......

പതിയെതുറന്നൊരാ ചില്ലുവാതില്‍ കടന്നരികില്‍വന്നു നീ
എന്‍ കരലാളനത്തില്‍ നിന്നോര്‍മ്മകള്‍ മാധുര്യമാം
കിനാക്കള്‍ സമ്മാനിക്കുന്നു......

നീലാംബരികള്‍പൂത്തുതോരണം ചാര്‍ത്തിയൊരാ
പ്രണയതാഴ്വരയില്‍......
നിര്‍മ്മലമാം മഞ്ഞുപൊഴിയുന്നോരീ യാമിനിയില്‍
തെളിര്‍നിലാവിന്‍ മുലക്കച്ചയഴിച്ചു.....
ഈ കുളിര്‍പൊയ്കയില്‍ നീരാടി നീന്തിടുന്നു ചന്ദ്രികയും..

അല്ലിയാമ്പല്‍പൂക്കളെ ചുംബിച്ചുണര്‍ത്തീടുന്നൊരാ ശൃംഗാരസംഗമം
ഈ ആദ്യസമാഗമംകണ്ടു നിന്‍നയനങ്ങള്‍ നീയറിയാതെ
എന്തിനോ ദാഹിച്ചുണര്‍ന്നീടുന്നു....

ഇതുവരെ ഞാന്‍ കാണാത്തൊരു നിശകള്‍നിന്നിലുദിച്ചീടുന്നു
ഞാന്‍ അറിയാതൊരുനുഭൂതികള്‍ നിന്നിലുണര്‍ന്നീടുന്നു

ആതിരരാവിലീകല്‍പ്പടവില്‍ നിന്‍കരംകവര്‍ന്നിരിക്കുംമ്പോള്‍
മാധുര്യമാം ഓര്‍മ്മകള്‍പോലെയീ കുളിരോളങ്ങള്‍
എന്‍റെപാദങ്ങളെതഴുകിയുണര്‍ത്തുന്നു പ്രണയം

രാത്രിലില്ലികള്‍പോലെ യൗവ്വനസുഗന്ധിയാം നിന്നുടല്‍
തഴുകിയൊരു മോഹനസുരഭിയാം കുളിര്‍തെന്നല്‍
പോയീടുന്നു മന്ദം....

രജനീഗന്ധികള്‍ തൊട്ടുണര്‍ത്തിയ എന്‍ ആത്മരാഗം
എന്തെന്നറിയാമോ....

എന്നില്‍ ഉണര്‍ന്നോരാ ലയഭാവങ്ങള്‍
എന്തെന്നറിയാമോ.....

അഞ്ജാതമാമൊരു പ്രണയാനുരാഗത്തിന്‍ ഓര്‍മ്മകളില്‍
ഞാന്‍ ലയിചീടുന്നു...


Friday, May 25, 2012

പ്രിയതോഴിതന്‍ ഓര്മ്മമകള്‍









പ്രിയമോടെ നിന്നെ കാണാന്‍ ഈ മണ്‍വഴികളില്‍ ഞാന്‍നിന്ന്
പ്രണയാര്‍ദ്രമാ൦ ആ മുഖമൊന്നുകാണുവാന്‍ ഇന്നു൦ഏകനായി നിന്നു...

ഒരുഞൊടിയായിഷ്ട്ടം ചെല്ലുവാനല്ലങ്കില്‍ ഇന്നും നീ
എന്തിനു വെറുതെ ഈവഴി വന്നു

മൌനത്താല്‍ കുനിഞ്ഞോരാപൂമുഖത്തില്‍
പരിചയഭാവമില്ലാ മന്ദമരികത്തായിനടന്നകലുമ്പോള്‍

ആമിഴികോണില്‍ ചെറുനാണമായി ഒളിയുന്ന ചിരിഞാന്‍കണ്ടു
ആ ചിരിയുടെ ലയമേറി ഞാന്‍ നിന്നു...

കരതലങ്ങളിലാശ്രീമുഖം കവര്‍ന്നൊന്നു ചുംബിചീടാന്‍
എത്ര ജന്മം കടന്നുവന്നു നിന്നരികിലായി

പ്രണയംനിറഞ്ഞൊരാ കവിതയുമായി ഈ വയല്‍പൂക്കള്‍ വിരിഞ്ഞു  
രാഗദ്രമായി നിനക്കായിതോഴി വയല്‍പക്ഷികളെതേറ്റു പാടുന്നു.....

ഈ വയല്‍പച്ചകള്‍ നിനക്കൊരുമംഗല്ല്യ പുടവനെയ്തു
പോക്കുവെയില്‍ പൊന്‍തരികളാല്‍ ഞൊറിപണിതീടുന്നു..

കതിര്‍മണിയാല്‍ തീര്‍ത്തൊരുപൊന്‍ താലിയുമായി
ഞാന്‍ നിന്നു....എന്‍ മോഹങ്ങളും കൂട്ട്നിന്നു....

പ്രിയമോടെ നിന്നെ കാണാന്‍ ഈ മണ്‍വഴികളില്‍ ഞാന്‍നിന്ന്
പ്രണയാര്‍ദ്രമാ൦ ആ മുഖമൊന്നുകാണുവാന്‍ ഞാന്‍ നിന്നു

ആ ചിരിയുടെലയമേറി ഞാന്‍ നിന്നു....



Monday, May 21, 2012

ഞങ്ങ മരം (ഒരു നാടന്‍ പാട്ട്)




ഏനന്‍റെ പറമ്പിലൊരു കായനട്ടെന്‍
ഏനന്‍റെ പറമ്പിലൊരു മഴയും വന്നേന്‍
ആ മഴയതില്‍ നിന്നെന്റെ മണ്ണുംനനഞ്ഞേന്‍
ആ മണ്ണിനടിയിലായി ഞങ്ങനട്ട കായും നനഞ്ഞേന്‍
                                                  
കായപൊട്ടി ഒരു ചെടിയായേന്‍
ആ ചെടിയിന്‍മേല്‍ ഇലയും വന്നേന്‍
ഇലയും വന്നേന്‍..... പൂവും വന്നേന്‍...
അക്കായ വളര്‍ന്നങ്ങു പടുമരമയേന്‍

ഏനന്‍റെ മരത്തിലൊരുനൂറു കായും വന്നേന്‍
അക്കായവിളഞ്ഞങ്ങു കനിയായേന്‍
കനികൊത്താന്‍ എങ്ങോനിന്ന് കാക്ക വന്നേന്‍
കാകവന്നേ... മൈനവന്നേ.....
മൈനവന്നേ... തത്തവന്നേ....

കനികൊത്തി കാക്കച്ചി പായാരംപറഞ്ഞേ
എന്തോരു പുളിയാണ് ഇക്കനി...
കനികൊത്തി മൈനപറഞ്ഞേന്‍
എന്തോരു മധുരമാം ഇക്കനിക്ക്...

കനികടിക്കാനങ്ങു പൂതിയും വന്നേന്‍
പൂതിയിന്മേല്‍ പടുമരും ഞാന്നേന്‍
കായകടിച്ചു ഞാനങ്ങു....
ഇഞ്ചി കടിച്ച മുച്ചനായെ....

എന്തൊരു കയ്പ്പാന്നു ഇക്കായ്...
എന്തൊരു കയ്പ്പാന്നു കാഞ്ഞിരക്കാ.