അരികില്‍
ഓണത്തിന്‍ അലകളുണരുന്നു.....
അത്തപ്പൂവിന്‍
പൂനിലാവ് അകലുന്നു...
ചിങ്ങമാസനിലാവിന്‍
പ്രഭകള്‍ നമ്മുടെ ഓര്‍മ്മകള്‍ക്ക്
ഓമനത്വം
പകരുന്നു....
ആവണിപ്രഭയില്‍
നിന്‍റെ ദിവ്യമാംപ്രണയം ഓര്‍ത്തുപോകുന്നു ഞാന്‍
ചിങ്ങകാറ്റു
വീശുന്ന കുളിര്‍മ്മയില്‍ കങ്കണമിളകുന്നുവോ
ഈറന്‍മുടികളിലെ
തുമ്പപൂവ്‌തിര്‍ന്നു വീണുവോ...
കരിവളയിട്ടൊരാ
കൈകളാല്‍ കരിമഷികണ്ണുകള്‍ പൊത്തി
അണിവിരലിന്‍
വിടവിലൂടെന്നെ നോക്കി ....
അരളിപ്പുവിന്‍
ഇതളില്‍ ചേലില്‍ചുവന്നൊരാ...
ചുണ്ടുകള്‍
കടിച്ചു നീയോളിച്ചു നിന്നു....
കൗമാരം
ഒരുപൂക്കളമായി നിന്നില്‍ പൂത്തുനിന്നു
വലംപിരിശംഖനോളം
അകഴകാര്‍ന്നോരാ നിന്‍റെ മനോഹരരൂപം
കരിമണികള്‍മാലകള്‍
ഇളകുന്നൊരാ നിന്‍നിറമാറിലെ തുടിപ്പും
ഹരിചാന്ദ്നനഗന്ധവുമായി
എന്‍പ്രദിക്ഷിണവഴിയിലെ രതിശില്പമോ..
കോടിച്ചുറ്റിയൊരാവണിവയറിന്‍
ചന്ദനനിറവും...
ആദ്യത്തെകരസ്പര്‍ശനത്തിലനുഭൂതിതന്‍
തിരയിളക്കവും...
ശ്രാവണസന്ധ്യലെ
ഈ സംഗമം അറിയുകില്ലേ എന്നാത്മദാഹം..
ആര്‍ദ്രമാം
മനസ്സൊരുആദ്യചുംബനത്തിനായി കണ്ണുകള്‍ചിമ്മിയോ....
ഒരു
നിറവസന്തമായി കരളിനുള്ളില്‍ പൂത്തുനിന്നില്ലേ ....
ഈപൊന്നോണം
ഒരിക്കല്‍കൂടിയെന്‍റെ മിഴികളെ ഈറനണിയിക്കുന്നു...
ദിവ്യമാംപ്രണയമോര്‍ത്തു
കണ്ണുനീര്‍വീഴ്‌ത്തുന്നു....

No comments:
Post a Comment