.
എനിക്ക് ജീവിതത്തില്‍ രണ്ടു അമ്മമാര്‍ ഉണ്ട്..അമ്മയും അത്ത അമ്മയും...
എവിടെ അത്ത അമ്മയുടെ സ്വാധീനം എന്‍റെ ജീവിതത്തില്‍ അതിനെ കുറിച്ചാണ് ഞാന്‍ എഴുതുന്നെ.....
ആ അമ്മയെ കുറിച്ച് ഞാന്‍ പറയാന്‍ തുടങ്ങുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഒരു പാട്ട്ആണ്...പഴയ പാട്ട്
പാട്ട് പാടി ഉറക്കം ഞാന്‍ താമര പൂം പൈതലേ ..
ഇ പാട്ട് പാടി ആണ് അത്ത അമ്മ എന്നെ ഉറകുന്നത്...ആ പാട്ടിനും എന്‍റെ ജീവിതത്തിനും ഒരുപാടു ബന്ധം ഉള്ളതായി എനിക്ക് എപ്പോള്‍ തോന്നണു....അപ്പോള്‍ അത്ത അമ്മ എന്നെ വിട്ടു പോയി....വളരെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് എന്‍റെ അച്ഛനെ നഷ്ട്ടമായി ..അന്ന് എനിക്ക് ജനിച്ചിട്ട് ഏതാണ്ട് ഇരുപതു ദിവസം ആയി കാണും...അന്ന് അച്ഛന്‍ അമ്മ പിരിഞ്ഞു...പില്‍കാലത്ത് ഞാന്‍ അച്ഛനെ ആദ്യമായി മോര്‍ച്ചറിയില്‍ വച്ച് കണ്ടു...അച്ഛനെ ആദ്യമായി മൃത ശരീരം ആയി കണ്ടു...അതും ഞാന്‍ ചെയ്ത ഏതോ ഒരു പുണ്യന്തിന്റെ ഫലം ആയിരിക്കും...
പിന്നെ ജീവിതത്തിന്റെ കഷ്ട്ട നാളുകള്‍ ആയിരുന്നു അമ്മക്ക്...ആരും ഇല്ല... .അമ്മയുടെ വയസ്സ് അന്ന് ഇരുപതു ....ആ വയസ്സില്‍ ഒറ്റയ്കായ ഒരു പെണ്‍കുട്ടിയും ഇരുപതു ദിവസം പ്രായം ആയ കുഞ്ഞും ...മുന്നില്‍ നീണ്ട വഴിയും...ഇപ്പോഴത്തെ എന്‍റെ അറിവ് വച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയും..നിങ്ങള്‍കും ...
അമ്മ പറയാറുണ്ടായിരുന്നു ആ നാളുകള്‍ മരിക്കുന്നതിനെ കുരിചാര്‍ന്നു ചിന്ത..പിന്നെ എന്നെ എന്‍റെ ഭാവി ഏതൊക്കെ ഓര്‍ത്തു ഒരുനാള്‍ ആത്മ ഹത്യ ചെയ്യാന്‍ വന്ന ഒരു കായലിന്റെ കുറുകെ ഉള്ള പാലത്തില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് അമ്മ തിരിച്ചു നടന്നു...
പിന്നെ എന്നെ വളര്‍ത്താനും വലുതാക്കാനും യുള്ള നെട്ടോട്ടത്തില്‍ ആയിരുന്നു അമ്മ...ആ യാത്രകിടയില്‍ ആണ് അകന്ന ബന്ധത്തില്‍ ഉള്ള അത്ത അമ്മ നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നത് ..വയസ്സ് കൂടിയതിനാല്‍ കല്യാണം കഴിക്കാതെ ജീവിച്ച അത്ത അമ്മ ബന്ധുക്കള്‍ ആരും ഇല്ലാത്ത അത്ത അമ്മ ..രാത്രി ഉറങ്ങാന്‍ ഇടമില്ലാത്ത അത്ത അമ്മ ,,,അങ്ങനെ നമ്മുടെ ഇടയില്‍ എത്തിപെട്ടു..അത് അമ്മയ്ക്കും എനിക്കും ഒരു വലിയ തുണ ആയി മാറി ...വൈദ്യന്‍ കല്‍പ്പിച്ചതും ...രോഗി ഇച്ചിചത് പാല് എന്നപോലെ ആയി....പിന്നെ അമ്മ ജോലിക്ക് പോകും പോള്‍ എന്നെ നോക്കിയിരുന്നത് അത്ത അമ്മ ആയിരുന്നു...അങ്ങനെ ഒരു വലിയ ബന്ധം നമ്മുടെ ഇടയില്‍ ഉണ്ടായി...എനിക്ക് മറ്റൊരു അമ്മയും ആയി മാറി...എന്‍റെ ഇഷ്ട്ടങ്ങള്‍ ഒത്തിരി മനസിലാക്കിയിരുന്ന എന്‍റെ അത്ത അമ്മ...പാട്ടുകള്‍ ഒത്തിരി പാടിതരും കഥകള്‍ പറഞ്ഞു തരും ..എന്നെ കുളിപ്പിക്കും ..കണ്ണ് എഴുതിക്കും...ഉറക്കും എന്‍റെ എല്ലാ കാര്യങ്ങളിലും ഒരു വല്ലാത്ത സ്വാധീനം ഉണ്ടായി...ഉറങ്ങാന്‍ എപ്പളും ഒരു പാട്ട് മാത്രം...അതാണ് പാട്ട് പാടി ഉറക്കം ഞാന്‍...എന്നാ പാട്ട്...പിന്നെ പിന്നെ ഉറങ്ങാന്‍ കിടത്തിയാല്‍ ഞാന്‍ പറയരുണ്ടത്രേ....പാട്ടുപാടി പാടു ,പാട്ട് പാടി പാട്...എന്നാലേ കുട്ടന്‍ ഉറങ്ങു എന്ന്...കുട്ടന്‍ എന്നെ അത്ത അമ്മ വിളിച്ചിരുന്ന പേര് ആണ്...
അതിലെ വരികള്‍ എന്‍റെ ജീവിതത്തില്‍ ഒത്തിരി ബന്ധം ഉണ്ടാകുന്നവയാണ് .....അച്ഛനെ നഷ്ട്ടം ആയ ലവ കുശ നെ സീത ദേവി പാട്ട് പാടി ഉറക്കുന്ന പാട്ടാണ് അത്....പിന്നെ കുറെ നാളുകള്‍ എനിക്ക് അത്ത അമ്മയെ പിരിയേണ്ടി വന്നു,,കാരണം ഒരു രണ്ടാം കെട്ടുകാരന്‍ അത്ത അമ്മയെ കല്യാണം കഴിച്ചു.. അങ്ങനെ അതാ അമ്മ വേറെ വീട്ടിലേക്കു താമസം മാറി ,,എന്‍റെ ജീവിതത്തില്‍ എന്‍റെ ആ കുഞ്ഞു മനസിനെ ഒരുപാടു വിഷമിപിച്ച നാളുകള്‍ ആയിരുന്നു ....കുറെ കാലം കടന്നു പോയി സമയം കിട്ടുമ്പോള്‍ അത്ത അമ്മയും ആ മാമനും എന്നെ കാണാന്‍ വരാറുണ്ടായിരുന്നു...ആ മാമന് വേറെ വലിയകുട്ടികള്‍ ഉണ്ടാര്‍ന്നു ആദ്യ വേളിയില്‍ തന്നെ.എന്നാലും എന്നോടും വലിയ ഇഷ്ട്ടം ആയിരുന്നു...
തറവാടിന്റെ ഭാഗം ചെയ്യലിന് ശേഷം അമ്മയും ഞാനും പിന്നെ പാട്ടിയും ഒക്കെ മുത്തച്ഛന്റെ നാട്ടിലേക്കു മാറി....അതോടെ ഓണത്തിന് മാത്രം ആയി അത്തഅമ്മയെ കാണാന്‍ പറ്റൂ...എല്ലാ ഓണത്തിനും പുതിയ കുപ്പായം,മധുരം ,കളി കോപ്പുകള്‍ ഒക്കെ ആയി കാണാന്‍ വരാറുണ്ടായിരുന്നു....ഒന്നോ രണ്ടോ ദിവസം തങ്ങി മടങ്ങി പോകും ...എന്‍റെ മനസിനെ ഒത്തിരി വിഷമിപിച്ച നാളുകള്‍ ആയിരുന്നു....ഒന്നും പറയാനും ചെയ്യാനും കഴിയാതെ വിഷമിച്ച കുഞ്ഞു മനസ്സും കുറെ നാളുകളും...
കാലങ്ങള്‍ കടന്നു പോയി അത്ത അമ്മ ഓണത്തിനും ഉള്ള വരവോക്കെ കുറഞ്ഞു...മാമന്‍ വയസ്സായി കിടപ്പായി അസുഖം ഒക്കെ ആയി ,,ജീവിക്കാന്‍ അത്ത അമ്മ കഷട്ട പെട്ട നാളുകള്‍ ആയി മാറി അന്ന്...
രണ്ടു പേരുടെ വയറു നിറക്കാന്‍ പാവം അത്ത അമ്മ ജോലിക്ക് പോയ നാളുകള്‍ ആയിരുന്നു...
പിന്നെയും കാലങ്ങള്‍ കടന്നു പോയി ഞാന്‍ വളര്‍ന്നു വല്ലപോളും പോയി കാണുന്ന ബന്ധം ആയി മാറി കഴിഞ്ഞു..ജീവിതം വെട്ടിപിടിക്കാനുള്ള യാത്രയില്‍ ഞാനും അത്ത അമ്മയെ മറന്നുവോ ? ആ സ്നേഹ നിധിയെ മറന്നുവോ..? അതോ അങ്ങനെ നടിച്ചോ അറിയില്ല്യ.. ജോലി ഒക്കെ ആയപ്പോള്‍ ഓണത്തിന് മാത്രം ഞാന്‍ കാണാന്‍ പോകുന്ന അത്ത അമ്മ ആയി മാറി...എന്‍റെ ശമ്പളം അഞ്ചു അക്കം ഒക്കെ മാറി മാറി പോയി..പൂജ്യത്തിനു മിന്നിലെ അക്കങ്ങള്‍ ഇരട്ടിച്ചു കൊണ്ടേ ഇരുന്നു..ബന്ധത്തിന്റെ അക്കങ്ങള്‍ കുറയുന്നത് ഞാന്‍ അറിഞ്ഞില്ലാര്‍ന്നു ..അതോ അങ്ങനെ മാരിപോയോ..ജീവിതം എന്നെ അങ്ങനെ ആക്കി മാറ്റിയോ ..ഇല്ലാത്തതില്‍ എന്തൊക്കെയോ ഉണ്ടാക്കാനുള്ള ഓട്ടത്തില്‍ എല്ലാം മറന്നുവോ ..പിന്നെ ഒരുനാള്‍ ഒരു മരണ വണ്ടി നിറയെ പരിചയ മുഖങ്ങള്‍, അതിന്‍റെ ഉള്ളില്‍ കണ്ടപ്പോള്‍...മനസു പിടഞ്ഞുവോ....അത്ത അമ്മയുടെ അവസാന യാത്ര ആയിരിക്ക്കും എന്ന് ഒരിക്കലും നിനക്കലെ...
പിന്നെ ശവ പറമ്പിലെ യാത്രയപ്പില്‍ മനസു കൊണ്ട് ഒരായിരം മാപ്പ് പറഞ്ഞു...അവസാന നാളുകള്‍ ഒന്ന് പോയി കാണാന്‍ മനസ്സ് ഒരായിരം തവണ പറഞ്ഞു...അത്ത അമ്മ അത് ആഗ്രഹിച്ചോ? പിന്നെ ഒരു ചുവന്ന പട്ടു മേടിച്ചു പുതച്ചു എന്റെ വൃത്തികെട്ട എന്റെ മനസ്സ് രക്ഷനേടി...എന്നിട്ട് എന്ത് നേടി ..? അറിയില്ല്യ ഈ ജന്മം മുഴുവന്‍ ഉണങ്ങാതിരിക്കുന്ന ഒരു വലിയ മുറിവായി മാറിയോ ..? ആ മുഖം ഒരിക്കലും മായാതെ മറയാതെ ഇരിക്കണേ...എന്നെ ജീവിതത്തിന്റെ ഏറ്റവും ഉയര്‍ന്നനിലയില്‍ കാണാന്‍ ആഗ്രഹിച്ച എന്റെ അതാ അമ്മ ഞാന്‍ അവിടെ എത്തിയപ്പോള്‍ എന്നെ വിട്ടു പോയി....ആ പ്രാര്‍ത്ഥന എന്നോട് കൂടെ ഉണ്ട്...
അമ്മയ്ട് പറയരുണ്ട്ത്രേ ഞാന്‍ ഒരുനാള്‍ രാജാവായി തീരും എന്നൊക്കെ അന്ന് ഒന്നും മറക്കരുതേ എന്നൊക്കെ...എന്തോ അറിഞ്ഞിട്ടെന്നപോലെ ഉള്ള ആ പ്രവചനം ...എപ്പളും കൊടുനടക്കുന്നു കൂടെ ഒരു ഫോട്ടോ വളരെ പഴക്കം ചെന്ന ഒരു ഫോട്ടോ മാമനും അത്ത അമ്മയും...അത്ത അമ്മയും ,അമ്മയും അതാണ് എന്റെ ലോകം.....
--

No comments:
Post a Comment