Sunday, April 17, 2011

കണങ്ങള്‍...


ഒരു മഴക്കായി...

എന്‍റെ കിനാക്കള്‍ നട്ടുവളര്‍ത്തിയ മലര്‍വനിയില്‍
തളിരിട്ട പ്രണയം എന്ന പുഷ്പം.....
ഒരു നഖ:ക്ഷതതാല്‍ കാലവും നീയും ചീന്തിയെടുക്കവേ....
ഒരായിരം കിനാക്കളുടെ നിറഞ്ഞ വസന്തമായി ഒരു പുനര്‍ജ്ജനിക്കായ്‌
ഈ തരുഭൂവില്‍ ഒരു ജലകണത്തിനായി....ഒരു മഴക്കായി..


ഒരു പ്രണയ ലിഖിതം.

നിനക്കായ്‌ വിരലുകളും തൂലികയും ചലിച്ചു തുടങ്ങിയപ്പോള്‍...
ഈ താളുകളില്‍ കോറിയിട്ട വരികളില്‍ നമ്മുടെ കിനാവുകള്‍ നിറഞ്ഞു
നിന്നിരുന്നു... അതൊരു പ്രണയ ലിഖിതമായി....
കവിതകള്‍ക്കായി മനസും തൂലികയും ഒരേ വഴിയിലെ യാത്രക്കാരായി..
വാക്കുകള്‍ ചേര്‍ത്ത് വായിക്കാന്‍ കഴിയാത്തൊരു കവിതയായി ...
നിന്‍റെ പ്രണയം....


നീര്‍കുമിളകള്‍ ...

നഗ്നമാം നിന്‍റെ മേനിയില്‍ ആലിംഗനമഴിഞ്ഞോരാ അന്ഗുലങ്ങളില്‍..
രക്തവര്‍ണ്ണം തീണ്ടിടവേ...
കണ്ടു നിറഞ്ഞോര സ്വപ്നങ്ങള്‍ക്ക് മീതെ കാര്‍മേഘം കറുത്ത മറ പണിയവേ.....
പെയ്തുഒഴിഞ്ഞൊരാ മഴയില്‍ നീയും നിന്‍റെ സ്മൃതിയും
ഒരു നീര്‍കുമിളയായി മണ്ണില്‍ വീണു ഉടയവേ....
എന്നില്‍ നിന്‍റെ പ്രണയം മരിചീടുന്നു....

ഒരു താരാട്ട്‌...
കണ്ണേ നീയുറങ്ങൂ...ഉണ്ണിക്ക്താരാട്ടു പാടുവാന്‍..
ഈ നീല നിലാവും..നിശയും മാത്രം...
തുമ്പപൂമേനി തട്ടിഞാന്‍ താരാട്ടു പാടവെ..
കൌതുകം നിറഞ്ഞൊര കണ്ണുകള്‍ പൂട്ടി ഉറങ്ങു ഉറങ്ങ്‌..
എന്‍ കയ്യിലെ നിലാവും കണ്ണിലെ കിനാവും നീയെ ഉണ്ണി...
കണ്ണേ നീയ് ഉറങ്ങു ഉറങ്ങു....

2 comments:

  1. Comment by ღ๑۩๑മൌനം๑۩๑ღ on 2011 at 1:08pm
    Delete Comment നിനക്കായ്‌ വിരലുകളും തൂലികയും ചലിച്ചു തുടങ്ങിയപ്പോള്‍... ഈ താളുകളില്‍ കോറിയിട്ട വരികളില്‍ നമ്മുടെ കിനാവുകള്‍ നിറഞ്ഞു
    നിന്നിരുന്നു...

    ReplyDelete
  2. Comment by sivasankaran on April 18, 2011 at 7:22pm
    Delete Comment
    കവിതകളെല്ലാം പുതുമയാര്‍ന്നതാണ്
    അമ്പാടി.
    ഈടുറ്റ എഴുത്തുസാക്ഷ്യമാണവ.
    ഒരു കാര്യം ശ്രദ്ധിയ്ക്കണം.
    ക്രമഭംഗി.
    അതിന് ലേഔട്ട്‌ നന്നാക്കിയാല്‍ മതി.
    വായിയ്ക്കുമ്പോഴത്തെ കാഴ്ചസുഖം കൂടും.

    സ്നേഹത്തോടെ...

    ReplyDelete