Friday, July 1, 2011

മൗനമായി .....



മൌനമായ്‌നീയ്‌ കണ്ണുകള്‍ പൊത്തികരഞ്ഞീടുമ്പോള്‍..

അടര്‍ന്നുവീണരാ അശ്രുകണങ്ങള്‍ നിന്‍ കവിള്‍ത്തടത്തില്‍

നിറങ്ങള്‍ വറ്റിവരണ്ടുണങ്ങിയ ഉപ്പ്കണങ്ങള്‍ ആയി മാറീടുന്നു..


മൃതിയിലാഴ്ന്നോരാ മൂകസ്വപ്നങ്ങളും..വ്യഥമോഹങ്ങളും..

ഇന്നൊരീ തുഴയില്ലാതോണിപോലെ ദിക്കറ്റ് ഒഴുകുന്നു എന്നിലും നിന്നിലും..

നിന്റെതാകുവാന്‍മാത്രം കൊതിചോരീ

എന്‍റെ ഈ കണ്‍തടങ്ങള്‍ നനച്ചു മൗനമായ്‌ നീ..

പിന്തിരിഞ്ഞുഎങ്ങോ നടന്നകന്നീടവെ...

നിന്‍ കാല്‍ചുവടുകളും അതിന്‍ നേര്‍ത്ത ശബ്ദവും..

എന്നില്‍ നിന്നും അകന്നുപോയീടവെ..

നഷ്ട്ട സ്നേഹവും..ദു:ഖവും.. നീര്‍കുമിള പോലെ

രൂപാന്തരപെടുന്നു...മരിചീടുന്നു...എന്നിലും നിന്നിലും..


ക്രൂരമാം വാക്കുകള്‍കൂട്ടി നീ ചൊല്ലിയോരാ മൊഴിയും..

അതിന്‍ വേദനയില്‍ ബന്ധിതമാം എന്‍ പാദങ്ങളാല്‍..

അപൂര്‍ണ്ണതയുടെ പടികള്‍ ഇറങ്ങിനിന്നു ഞാന്‍..

അപാരമാം ഇരുട്ടിലേക്ക് നടന്നുപോയൊരാ നിന്‍

നിഴലുകള്‍ കാണാനാവാതെ..അന്ധതയാര്‍ന്നു കണ്ണുകള്‍..


പിന്‍തുടര്‍ന്ന് എത്തിയൊരാ പിന്‍വിളികേള്‍ക്കാതെ....

നമ്മളില്‍..സൗഗന്ധികസ്വര്‍ണ്ണമായി തീര്‍ന്നോരാ...

കിനാവുകള്‍ ഉടച്ചു നീ നടന്നുകന്നീടവെ...

എന്‍റെ പ്രണയത്താല്‍ മാത്രം കോറിയിട്ടൊരാ വാക്കുകള്‍..

കണ്ണുനീരിന്‍ ഉപ്പ് കലര്‍ന്നൊര തിരകള്‍ വന്നു മായ്ച്ചു പോയി..


പ്രണയം മൗനമയി....എന്നിലും ...നിന്നിലും.


2 comments:

  1. Comment by സ്വന്തം തമ്പുരാന്‍ ..(അഭി)
    Delete Comment
    മൌനമായ്‌നീയ്‌ കണ്ണുകള്‍ പൊത്തികരഞ്ഞീടുമ്പോള്‍..
    അടര്‍ന്നുവീണരാ അശ്രുകണങ്ങള്‍ നിന്‍ കവിള്‍ത്തടത്തില്‍
    നിറങ്ങള്‍ വറ്റിവരണ്ടുണങ്ങിയ ഉപ്പ്കണങ്ങള്‍ ആയി മാറീടുന്നു.. superb

    ReplyDelete
  2. Comment by S.Naushad (പൂച്ചക്കണ്ണന്‍)
    Delete Comment അടുത്ത കാലത്ത് വായിച്ച കവിതകളില്‍ എനിക്ക് ഇഷ്ടമായ ഒരു കവിത മനോഹരം ...ആശംസകള്‍.

    ReplyDelete