പോകാംപ്രണയിനി
നമുക്കാവന്മരചോട്ടിന്‍ തണലില്‍
ഇത്തിരിനേരം
ഇരിക്കാം
ഒത്തിരിയേറെ
ചൊല്ലുവാനുണ്ട് എനിക്ക്...
നിന്‍റെ
പ്രണയംതന്ന വിരഹത്തെഓര്‍ത്ത്.
മുന്‍ജന്മകാമിനീ
ഈ നശ്വരജീവിതത്തിലും
നീയെനിക്കു
പ്രണയിനിയായി വന്നീടുകില്‍
പുലര്‍മഞ്ഞു
പ്രണയിച്ച പുല്‍നാമ്പുകളെ കുറിച്ച്
നിന്നോട് ഞാന്‍പറയാം
പുലര്കാറ്റ്
ഏറ്റു നര്‍ത്തനംകൊള്ളുന്ന
ഈപൊന്‍കതിര്‍മണികളെ
കുറിച്ച്ഞാന്‍പറയാം
പോകാംപ്രണയിനി
നമുക്കാവന്മരചോട്ടിന്‍
തണലില്‍
ഇത്തിരിനേരം ഇരിക്കാം
ഒത്തിരിയേറെ
ചൊല്ലുവാനുണ്ട് എനിക്ക്..
പൂനിലാവിനെ
പ്രണയിച്ചു ഞാന്‍
ഇരുള്‍വന്നുമറച്ചുപൊയീ...
മാരിവില്ലിന്‍
വര്‍ണങ്ങളെ പ്രണയിച്ചു ഞാന്‍..’
കൊടുംകാറ്റുവന്നു
കൊണ്ടുപോയി..
വഴിയില്‍നീയ്
ഉപേഷിച്ച എന്‍റെ പ്രണയപുഷ്പം
ഇളവെയില്‍
കരിഞ്ഞുപോയി..
നീലംബാരത്തിലെ
ഋഷചക്രങ്ങളെ മോഹിച്ചു ഞാന്‍
ധൂമപാളികള്‍
വന്നു മായ്ച്ചുകളഞ്ഞു...
കണ്ണുനീര്‍തുള്ളികള്‍വന്നു
നിറഞ്ഞൊരീഎന്‍കവിള്‍ത്തടം
രാത്രിമഴവന്നു
നനച്ചുകളഞ്ഞു..
ഈ മഴയില്‍
ജനിച്ചുമരിച്ച നീര്‍കുമിളകള്‍പോലെ
നമ്മുടെ
പ്രണയനിമിഷവും...
പോകാംപ്രണയിനി
നമുക്കാവന്മരചോട്ടിന്‍
തണലില്‍
ഇത്തിരിനേരം ഇരിക്കാം
ഒത്തിരിയേറെ
ചൊല്ലുവാനുണ്ട് എനിക്ക്...
നിന്‍റെ പ്രണയംതന്ന
വിരഹത്തെഓര്‍ത്ത്.
ഏറെക്ഷണികമാണ്
നമുക്കീമോഹനിമിഷങ്ങള്‍
നിന്മടിതട്ടില്‍തലചായ്ച്ചു
ഓര്‍ക്കുവാന്‍ഇനിയുമില്ല
എന്നിലൊരു
ഉന്മാദയവ്വനം...
ഏകാന്തരലോല
നയനങ്ങള്‍തന്‍ ഇമയനക്കി നീ
ഏകീയനെന്നോടു
പരില്ലസിക്കവേ...
ഉത്തരീയംഉതിര്‍ന്നു
വീണെന്റെ സുന്ദരകാഴ്ചകള്‍മങ്ങവേ
കണ്ണൊന്നടച്ചുതുറന്നപ്പോള്‍
കാണവതില്ല നീയെന്നസ്വപ്നം
ശേഷിക്കുന്നു
ഞാനേകനായി ഈ വന്മരചോട്ടില്‍..വരിക നീ..
വരിക നീ സഖി ഈ
മരതണലില്‍ ഇത്തിരിനേരം
ഒത്തിരിയേറെ ചൊല്ലുവാനുണ്ട് എനിക്ക്...അന്തിയോളം..


No comments:
Post a Comment