പരിഭവമില്ല
സഖി നീയകന്നുപോയെങ്കിലും
പരിവേധനമില്ല
സഖി നീയരികിലില്ലങ്കിലും
ഓര്‍മ്മകള്‍പരില്ലസിച്ച
നാളിനെ ഓര്‍ത്തുനമ്മള്‍പിരിഞ്ഞുപോയിടിലും....
വീണ്ടുമബാല്യത്തിന്‍
ഓര്‍മ്മകളെകി
വിഷുവിളെക്കെരിയുന്നു
എന്‍റെയീ ഇടനാഴികളില്‍
പൂത്തുലഞ്ഞൊരാ
വിഷുപ്പൂക്കള്‍പോലെ
പുഞ്ചിരിതൂകി
നീയരികില്‍നിന്നിടുംപോള്‍..
പൂവിട്ടൊരായിരം
വിഷുക്കണിയെന്‍റെ മുന്നില്‍...
ഒരു
നഷ്ടവിഷുവിന്‍റെ നോവുകളെല്ലാം..
വേദനകളായി
വീണ്ടുമുണരുന്നു....
എങ്കിലും
എനിക്ക് പരിഭവമില്ല സഖി നീയകന്നുപോയെങ്കിലും
പരിവേധനമില്ല
സഖി നീയരികിലില്ലങ്കിലും
വീണ്ടുമെപ്പഴോ
ഒരോമല്‍കാറ്റിനോടൊപ്പം
നിന്‍റെ ഓര്‍മ്മകള്‍..
എന്‍റെ കിനാവിന്‍പടവുകള്‍ കയറിവരുന്നു
ലോലമായി എന്‍റെ
മുടിയിഴകളെതഴുകി
ഓമനിചീടുന്നു
കാറ്റിന്റെ കരാ൦ഗുലികള്‍ക്കൊപ്പം....
വീണുടഞ്ഞിടുന്നു
വീണ്ടുമകാലത്തിന്‍ മധുരസ്വപ്‌നങ്ങള്‍...
മഴകണങ്ങളായി
ഇന്നീറന്‍വഴികളില്‍..
എങ്കിലും
എനിക്ക് പരിഭവമില്ല സഖി നീയകന്നുപോയെങ്കിലും
പരിവേധനമില്ല
സഖി നീയരികിലില്ലങ്കിലും
.jpg)

No comments:
Post a Comment