Thursday, October 5, 2017


കാല്‍പ്പാടുകള്‍

എല്ലാം മറന്നെന്നു ചൊല്ലിനീ-
യെന്നെ ഒറ്റയായി മടക്കിയയക്കുമ്പോള്‍ 
ഇനിയും നിന്നില്‍ ശേഷിപ്പതെന്തായിരിക്കാം ..?
അടര്‍ന്നുവീഴുന്ന നിന്റെ കണ്ണുനീര്‍-
തുള്ളികള്‍ മാത്രമോ ..?

മൗനംമുറിയാത്ത നിന്റെ മന്ദഹാസമോ ..?



പ്രണയാക്ഷരങ്ങള്‍ നിന്നില്‍ തീര്‍ന്നു-
വെങ്കിലും , ഒരു ചുംബനം ശേഷിക്കാ-
തിരിക്കുമോ ഇനിയും ...
കാറ്റില്‍ വിറയാര്‍ന്നപ്പൂക്കളെ പോലെ 
ഉത്തരംകിട്ടാതെ നില്‍ക്കുന്നു ഞാനീവഴിയില്‍

ഇനിയൊന്നു കാണാതിരിക്കുവാന്‍ ഇരു-
വഴികളിലായി നാം പിരിഞ്ഞിടുംപോള്‍ 
വിടപറയാനൊരുവാക്ക് തിരയുന്നുന്നു 
ഞാനിപ്പഴും ...
ഋതുഭേദങ്ങള്‍ മാറും , 
സ്മൃതികള്‍ സര്‍പ്പങ്ങളാകും ..
മനസ്സിന്റെ നിലവറക്കൂട്ടങ്ങളില്‍ 
നോവുകളെ പെറ്റിടും...
പിന്നെയും കാലം നടക്കും 
ഓര്‍മ്മകളിലേക്കും ,മറവിയി-
ലേക്കും ,കാല്‍വെച്ച് മറയും ..

No comments:

Post a Comment