Saturday, October 7, 2017

എനിക്ക് നിന്നോടുള്ള പ്രണയം ,
അത് എന്റെ മാത്രം സ്വകാര്യതയാണ് ..
ആ സ്വകാര്യതയിലെ നിമിഷങ്ങൾ കൊഴിയുന്നു,
നിശബ്ദതയിലേക്ക് നിതാന്തമായി അടർന്നു വീഴുന്നു വാകപ്പൂക്കൾ പോലെ ...

എണ്ണുവാനാകാത്ത നിമിഷാർദ്ധങ്ങളാണ്
നമ്മളിൽ പകലിരവുകളായി പൊഴിയുന്നത്..
നിന്റെ നിശബ്‌ദത മാത്രമാണ് അതിനു നിത്യസാക്ഷി..
വിരഹം പടർന്നൊഴുകുന്ന നിൻ പിൻവഴിയിൽ
കാലമിങ്ങനെ രക്തവർണ്ണങ്ങൾ തീർക്കും
കൊഴിയുന്ന പൂവിൻ ദളങ്ങൾകൊണ്ട് ..
നിറസന്ധ്യയിൽ ഞാനിതാ എത്തുന്നു
നിൻ വാതിലിന്നരികിൽ നിഴലായി...
വൈഗ ..

No comments:

Post a Comment