Thursday, October 5, 2017

നോവ്‌ ചുവപ്പിച്ചപ്പൂക്കള്‍ ...
നിന്നെ ഞാനറിയുന്നു പ്രണയാക്ഷ-
രങ്ങള്‍ക്ക് മൂകസാക്ഷി നീ ...
വിരഹവാക്കുകള്‍ക്ക് ബലിയാണ് നീ 

നോവ്‌ ചുവപിച്ച ചോപ്പാണ് നീ ..

ഉഷ്ണനാഴികകള്‍ എണ്ണിതീര്‍-
ക്കുമീ നിശാന്ത തമസ്സിന്‍ മാറില്‍ 
വിരിഞ്ഞ കുളിര്‍ത്തടമാണ് നീ...

നുകരണം,നിന്‍റെ ഗന്ധംകൊണ്ട് ചാലിച്ച 
ലിപികളിലെഴുതിയ പ്രണവും,വിരഹവും...
ഓര്‍മ്മകള്‍ വന്നുതഴുകുന്ന ബാഷ്പമാണ് 
നീ പേറുന്ന ഓരോദലങ്ങലും ...

മണ്‍നെഞ്ചുപ്പൊട്ടി നീ നാമ്പിട്ടു 
ദാഹം പിണഞ്ഞനാള്‍ക്കളില്‍ 
വേരിന്‍റെയീര്‍പ്പം പങ്കിട്ടു 
നോവിന്‍റെ പൂക്കളെ പെറ്റു..

പ്രാണനില്‍ മാറുന്ന ഋതുക്കള്‍ 
തീകഷ്ണമാം വെയില്‍കാറ്റും 
നനുത്ത മഴയും നിന്റെ നോവുന്ന
പുഞ്ചിരിയടര്‍ത്തി മണ്ണിലിട്ടൂ...

നോവിന്‍റെ തനുസ്പന്ദനമില്ലാതെ 
സ്മൃതിചോപ്പ് പുതച്ചുറങ്ങുന്നു 
ഈ ഈറന്‍ മണ്‍വഴികളില്‍ ..

എത്രപ്പൂക്കള്‍ കാണുന്നു മിഴികള്‍ 
അത്രതന്നെ വര്‍ണ്ണങ്ങളില്‍
കാണുന്നുപ്പൂക്കള്‍,എന്നിട്ടും 
എവിടെയും തേടുന്നു ഞാന്‍ 
നോവ്‌ചുവപ്പിച്ച പൂക്കളെ ...
ദേവാക്ഷരപ്പൂക്കളെ .....

No comments:

Post a Comment