വഴി ....
മനമേറെ വിങ്ങുന്നുണ്ട് ഞാനീ-
വഴി നടന്നീടുംപോള്‍
മഴയേറെ നനയാറുണ്ട് ഞാനീ-
വഴി നടന്നീടുംപോള്‍
നരകവെയിലിനാല്‍ പൊള്ളാറുണ്ട്
ഞാനീവഴി നടന്നീടുംപോള്‍
വഴികള്‍ക്കുമപ്പുറം എന്റെ മിഴികൾ
തിരയാറുണ്ട് നിന്റെ വരവ് , ഞാനീ-
വഴി നടന്നീടുംപോള്‍
മിഴികളല്‍പ്പം നനയാറുണ്ട് ഞാനീ-
വഴി നടന്നീടുംപോള്‍
ഹൃത്തില്‍ വേദനകളരിച്ചീടുന്നു
ഞാനീവഴി നടന്നീടുംപോള്‍
നനുത്ത കാറ്റുവീശാറുണ്ട് ഞാനീ-
വഴി നടന്നീടുംപോള്‍..
ചുവന്നപ്പൂക്കള്‍ പൊഴിയാറുണ്ട്
ഞാനീവഴി നടന്നീടുംപോള്‍..
പെയ്തമഴയെല്ലാം തോര്‍ന്നു മണ്‍-
വഴികളില്‍ വെയില്‍പടര്‍ന്നു
നോവിന്‍ വരള്‍ച്ചയിലും മുന്നില്‍-
മുളക്കുന്നു മൊഴിയില്ലാ മൗനം
എന്നിലെരിയുന്ന ജന്മാന്തര പ്രണയം
ചുമലില്‍ മാറാപ്പുപോലെ നിശാന്തം
നോവുകളിനിയും ഒരു കാല-
വര്‍ഷമായി പെയ്യും നീയിനി-
യിതുവഴി വരുംപോള്‍...
വഴിയേറെ,നിമിഷമേറെ ബാക്കിയായി
മിഴികള്‍ക്കുമപ്പുറം നിന്റെ വരവ് തിരഞ്ഞു
ചുവടുകള്‍ തളര്‍ന്നു വഴികല്ലുകളില്‍ ,
വഴിയതിരുകളില്‍ ഒരു വാക്കെഴുതി ഞാന്‍-
വയ്ക്കും,നിന്റെ പേരെഴുതി വയ്ക്കും...
മറവിയുടെ കാല്‍പ്പാടുകള്‍
മണല്‍കാറ്റ് മായ്ക്കട്ടെ ...
നീയിനി ഇതുവഴിവരുംപോള്‍...

No comments:
Post a Comment