Saturday, October 7, 2017

നീര്‍കുമിളകള്‍ ...
നഗ്നമാം നിന്‍റെ മേനിയില്‍ 
ആലിംഗനമഴിഞ്ഞൊരാ 
അന്ഗുലങ്ങളില്‍
രക്തവര്‍ണ്ണം തീണ്ടിടവേ...

കണ്ടു നിറഞ്ഞൊരാ
സ്വപ്നങ്ങള്‍ക്ക് മീതെ 
കാര്‍മേഘം കറുത്തമറ 
പണിയവേ...

പെയ്തൊഴിഞ്ഞൊരാ മഴയില്‍
നീയും നിന്‍റെ സ്‌മൃതിയും
ഒരു നീര്‍കുമിളയായി 
മണ്ണില്‍ വീണു ഉടയവേ....

എന്നിൽ നിന്റെ 
പ്രണയം മരിച്ചീടുന്നു

No comments:

Post a Comment