Thursday, October 5, 2017

നോവ് ...
വാക്കുകളാൽ നീ ഹൃത്തിൽ മെനഞ്ഞ-
മുറിവുകളും ..
നോക്കുകളാൽ കണ്ണിൽ തീർത്ത 
നീർത്തിരയും , രമ്മ്യഹർമ്മ്യങ്ങളാണ്..

പ്രണയകാലം തീർന്നുപോയെന്നു പറ-
യുന്ന ദുഃഖസ്മിതങ്ങളെ ...
വാടിടും പൂക്കളെപോലെ, നിന്നെ തെല്ലൊ-
ന്നു മോഹിച്ചു, എന്നിലേക്കുതന്നെ വാടി-
വീണിടുന്നു...

വേനൽമഴ പെയ്തുതോർന്നു
എന്നിൽ കണ്ണീരുപ്പുമഴയായി കവിൾ-
ത്തടം നനഞ്ഞീടുന്നു ..

നമ്മളിരുവരും ചേർന്നൊരുക്കുന്ന മറ-
വിയെന്ന പ്രതിഭാസത്തിൽ
ഇന്നുനാം ചേർന്ന് ഉറവവറ്റാത്ത ദുഃഖ-
സ്രോതസ്സിലെയലകൾ പോലെ 
നോവിനെ പരസ്പരം പങ്കിട്ടെടുക്കുന്നു ...

No comments:

Post a Comment