ഞാൻ ഒറ്റയാൻ
നീ നീട്ടിയ പ്രണയപുഷ്പം
പിടിക്കാൻ നിന്നപ്പോൾ രണ്ടാമൻ......
നീ നീട്ടിയ പ്രണയപുഷ്പം
പിടിക്കാൻ നിന്നപ്പോൾ രണ്ടാമൻ......
ഞാൻ ഒറ്റയാൻ
നീ തന്ന ഹൃദയം
ചുമക്കാൻ നിന്നപ്പോൾ മൂന്നാമൻ......
നീ തന്ന ഹൃദയം
ചുമക്കാൻ നിന്നപ്പോൾ മൂന്നാമൻ......
ഞാൻ ഒറ്റയാൻ
നീ പകർന്ന സ്നേഹം
നുകരാൻ നിന്നപ്പോൾ നാലാമൻ......
നീ പകർന്ന സ്നേഹം
നുകരാൻ നിന്നപ്പോൾ നാലാമൻ......
ഞാൻ ഒറ്റയാൻ
നീ പരത്തിയ ഇരുളിൽ
വിരഹമുണ്ടുറങ്ങുന്നതിൽ
വീണ്ടും ഞാൻ ഒന്നാമൻ....
നീ പരത്തിയ ഇരുളിൽ
വിരഹമുണ്ടുറങ്ങുന്നതിൽ
വീണ്ടും ഞാൻ ഒന്നാമൻ....

No comments:
Post a Comment