Thursday, October 5, 2017

ഇരുളും , പകലും
എന്നെ വിഴുങ്ങുന്ന കൂരിരുൾ ചുറ്റിലും 
നിമിഷങ്ങൾ ആണ്ടാണ്ട് പോകുന്നു 
നാഴികകൾ പോലെ വീണ്ടും ..



പാതിരാനിലാവ് ശ്മാശാന-
ഗന്ധവും പേറി നരകവാതിലിൽ 
വാടികുമിഞ്ഞു തളർന്നുറങ്ങുന്നു..

ശവംനാറി പൂക്കൾപൂത്ത പുൽ-
നാമ്പുകളിൽ മറവിയുടെ പരിവേഷം 
ശിരസ്സിലണിഞ്ഞു ഓർമ്മകൾതിരഞ്ഞു 
നടക്കുന്നു ഞാൻ അങ്ങോട്ടുമിങ്ങോട്ടും..

ഒടുവിൽ നീയെന്നിലേക്കു തിരികെ-
യെത്തുന്ന നാൾ,കാഴ്ചവറ്റാത്ത കണ്ണുകൾ 
ശേഷിപ്പതുണ്ടങ്കിൽ മുന്നിലെ ഇരുളിലേ-
ക്കൊന്നു നോക്കണം , അവിടെ ഞാനുണ്ട് ..!!

ഇരുളിൽ നമുക്ക് മുഖ-
ത്തോട് മുഖം നോക്കണം...
പരസ്പരം ഇല്ലായ്മകളെ- 
ക്കുറിച്ചു പറയണം...
ഇരുളിൽ കളഞ്ഞുപോയ പ്രണയ-
രഹിതമായ ദിനങ്ങൾ തിരയണം ..
സ്വർണ്ണംപുരണ്ട പഴയ സ്വപ്നങ്ങളെ-
ക്കുറിച്ചു പറയണം...

ഇരവ് പകലിനോട് വിലപിക്കുന്ന-
തുപോലെ നിന്റെ ചെവികളിൽ 
ഇനിയുമെന്റെ പ്രതീക്ഷകളെ പൊള്ളിക്ക-
രുതെന്നു ഓതണം..

പകലിൽ നാം ജീവിക്കാതിരുന്നതും 
ഇരുളിൽ ഞാൻ ജീവിക്കുന്നതു-
മാണെന്ന് നീയിനിയറിയണം ...


No comments:

Post a Comment