വാക്ക് ...
ഒരു വാക്കിനായിക്കാത്തിരു-
ന്നെന്റെ കാഴ്ചകൾ കറുത്തതും
ഓർമ്മകൾ വിയർത്തൊലിച്ചൊരു
പടവിലൊറ്റക്കിരുന്നതും..
കൂട്ടിനായി , കുഞ്ഞുകാറ്റായി..
ഹൃത്തിൽക്കിനാവുകൾ വരിപൂണ്ടതും
നാൾ വഴികളിലും
നട വഴികളിലും
ഞാനെന്തേ തിരഞ്ഞുവന്നു
വീണ്ടുമൊരു വാക്കിനായി മാത്രം..
കനവായിരുന്നു നീ ..
നിശ്ചലം നിൽക്കുന്ന സ്‌മൃതി-
ച്ചോപ്പായിരുന്നു നീ...
എന്നാലുമെൻ തനുസ്‌പന്ദനം നിലക്കാത്ത
ഇരുൾവള്ളികളിൽ ജലകരങ്ങളേറ്റു-
വാങ്ങി നീ കരുണയായി കരഞ്ഞീ-
ടുമ്പോൾ, നിമിഷനേരത്തിൽ ഞാനൊരു
വാക്കായി നിന്നിലേക്ക് മടങ്ങുന്നു
വീണ്ടും വരുമെന്നൊരു
വാക്കായി മടങ്ങുന്നു...

No comments:
Post a Comment