Sunday, October 8, 2017

പ്രണയം...
==============
പകലഴിഞ്ഞു വീഴുന്ന-
ഭൂമിതൻ പരപ്പിൽ 
രക്തവർണ്ണം പടർത്തിയ
വാകപ്പൂക്കൾ...
എന്നാത്മാവിൻ-
മോഹങ്ങളെല്ലാം എരിഞ്ഞു,
എന്നിലുള്ള പ്രണയം കരൾവെന്തു
ചുവന്ന നൽപ്പൂക്കളായി
വീണ്ടും വിടരട്ടെ....
വിരഹം..
=============
ശോണഹൃദയത്തിലൂറിടുന്നതും-
ഒടുക്കമില്ലാത്ത കാലപ്രവാഹത്തിൽ
അലിയാത്തതും...
എന്നിലേക്ക്‌ കുലംകുത്തി-
കുതിച്ചു ഒഴുകികവിയുന്നതും..
എന്നുടെ ചിന്തയിലും -
ചിത്തത്തിലും പുഴുക്കാത്തതും
ഉച്ചസ്വരങ്ങളില്ലാതെ-
നിശബ്ദമാമെന്റെ ഇരുളിലൊക്കെ
ഞാൻ തിരയുന്നതും..
പൊട്ടിപൊളിഞ്ഞൊരീ നിശ്ശൂന്യ-
വസതിതൻ പടിവാതിലിൽ നിന്നെന്നെ
വിസ്‌മൃതിയിലേക്കാഴ്‌ത്തുന്നതും..
സർവ്വസ്വമാം ലോകവുമുപേക്ഷിച്ചു-
പോകുമ്പോഴും,നിമജ്ഞനമാകാതെൻ
ആത്മാവിനോടൊപ്പം താണ്ടുവാനിനിയും
കാതങ്ങളുണ്ട്, കാലങ്ങളോളം ..

No comments:

Post a Comment