Sunday, October 8, 2017

വൈഗ ...
വൈഗേ ! നീ കാലത്തിന്റെ -
വരമായിവന്ന വസന്തം ...
എന്റെ പകൽ സ്വപ്നങ്ങളിലാകെ 
സോമലതാരസബിന്ദുവായിലിഞ്ഞവൾ
വിദൂരതയിൽ ഞാനൊരു പൂവുതേടുന്നു-
ഒരിക്കൽക്കൂടി നിന്നെയോർമ്മിക്കുവാൻ
നിന്റെ ചെറുമിഴിപ്പൂവിന്റെ ഇതളിൽ
പൊടിഞ്ഞ കണ്ണുനീർകണങ്ങൾ ഞാൻ തുടക്കാം
ഇനി നമ്മൾ മാത്രം ...
പിടയുന്ന എന്റെ ഹൃത്തിന്റെ-
വേരറ്റുടുങ്ങലും ..
ഓർമ്മയുടെ തിര കാറിരമ്പം-
കൊണ്ടലഴലുമ്പോഴും..
ദാഹത്തിനായി മേഘങ്ങളിൽനിന്നും
ഒരു കുമ്പിൾവെള്ളമെടുത്തു എന്റെ-
വരണ്ടചുണ്ടുകൾ നീ നനയ്‌ക്കണം
ഒളിമറഞ്ഞു സൂര്യൻ ഇരുൾതേടി മറയവെ-
നൊമ്പരങ്ങൾ ഇരുളിൽ ചുരുളായി അഴിയുന്നു
കാറ്റിൽപൊഴിഞ്ഞ പൂക്കൾക്കുമീതെ -
നഗ്നപാദം ചവിട്ടിനിന്നിടുമ്പോൾ
ഉലയുന്ന പ്രജ്ഞയുടെയരികത്തായി-
നമ്മൾ കാത്തുപോന്നൊരീ
വാകകൾ പൂക്കുന്നു ..വീണ്ടും നമുക്കായി ..!
വൈഗേ! ഞാൻ കോർത്തവിരലഴിയാതെ-
നാൾവഴിയിലൂടെ നമുക്കൊന്നായി
കാലസത്യത്തിലേക്കു നടന്നടുക്കാം..

No comments:

Post a Comment