Thursday, October 5, 2017

വേരുകൾ...
 ലേഖന മത്സരം - എഴുത്തു

============================
തിരക്കിൽ നിന്നും ഒഴിഞ്ഞു ഒറ്റയ്‌ക്കു ഒരൽപം നടക്കുവാനായി, നടന്നുവന്ന വഴികളിൽ നിന്നും ഒന്ന് തിരിഞ്ഞു നടക്കുവാൻ ...
ചില വേരുകൾ തേടി, അവ ആഴ്ന്നിറങ്ങിയ ചില
നൊമ്പരങ്ങൾ തേടി തിരികെ നടക്കാൻ മനസ്സ് വല്ലാണ്ട് ആശിച്ചുപോകുന്നു ....
വഴിയരികിലും , മുന്നിലും കാണുന്ന ചില മുഖങ്ങളിൽ എല്ലാംതന്നെ ഒരേ ഭാവങ്ങൾ ആയിരുന്നു...
മണ്ണിനുമീതെ നിന്നും കടവെട്ടിവീഴ്‌ത്തിയിട്ടും
അടിമണ്ണിൽ ആരും കാണാതെ..
മണ്ണിലാഴങ്ങളിലേക്കു നീരും നിറവും തേടി ആഴ്ന്നിറങ്ങിയ വേരുകൾപോലെ ...
നിതാന്തമായ ഒറ്റയിലേക്കു ഉൾവലിഞ്ഞുപോകുന്ന മുഖങ്ങൾ, വേദന ഉണർത്തുന്ന മുഖങ്ങൾ,വ്യത്യസ്തഭാവങ്ങളില്ല തികച്ചും മൂകത ...
കാലങ്ങൾക്കു മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുവാനുള്ള മനസ്സിന്റെ കഴിവ് ഒരുവേള
കൂടുതൽ ദുഃഖങ്ങൾ നൽകുന്നതായി തോന്നിത്തുടങ്ങിയിരുന്നു.കാലങ്ങൾക്കുപുറകോട്ടു സഞ്ചരിക്കുവാനാകാത്ത ഒരു മനസ്സ് ഉണ്ടായിരുന്നുവെങ്കിൽ ഒന്ന് കടംകൊള്ളാമായിരുന്നു. കടംകൊണ്ട ഈ മനുഷ്യജന്മം പോലെ ..
തകര്‍ത്തുപെയ്ത മഴ ഒടുവില്‍ ഈറന്‍ തുള്ളികള്‍ നല്‍കി വിടവാങ്ങവേ.മനസ്സില്‍ പെയ്യുന്ന വെയിൽമഴയ്ക്ക് ഒരു അന്ത്യവും ഇല്ലാതിരിക്കുന്നു...തുള്ളികള്‍ തീര്‍ത്ത
നീര്‍ ചാലുകള്‍ ദൂരേക്ക്‌ ഒഴുകിപോകുന്നു...
നിയന്ത്രിക്കാനാവാത്ത ആ കുഞ്ഞു ഒഴുക്കില്‍ പെട്ട ഒരു ഇല പോലെ മനസ്സ് ഒന്ന് പിടിച്ചു നില്‍ക്കാനായി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു, അനിയന്ത്രിതമായ ഈ ജീവിതയാത്രയില്‍ മനസ്സ് നിറയെ നീയ് ആയിരുന്നു.ഒരു പേപ്പറിലും കോറിയിടാതെ
ഒരീണവും നല്‍കാതെ ഹ്രദയത്തില്‍ എഴുതി കിനാവില്‍ സൂഷിച്ച ഒരു കവിത ആയിരുന്നു നീയ്..
കരയില്‍ എഴുതിയ ഒരുകവിത ഒരു കുസൃതി തിര വന്നു മായ്ച്ച പോലെ എല്ലാം അവസാനിച്ചപ്പോൾ
പ്രണയം പ്രതീക്ഷകള്‍ മാത്രം ആയി..
പിന്നീട് പ്രതീക്ഷകളുടെ ഉദയാസ്തമയവും അവസാനിക്കിന്നു.
കറുത്തപകലുകള്‍ കൂട്ടായി വന്നിരിക്കുന്നു...
നമ്മുടെ പ്രണയത്തിന്റെ വെളുത്ത പുഷ്പങ്ങള്‍ കറുത്തിരിക്കുന്നു...
സ്മ്രിതികള്‍ കറുത്തിരിക്കുന്നു...
വിരഹത്തിന്റെ വേരുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങി , ഇപ്പോഴും എന്റെ നീരും നിണവും ചൂഴ്ന്നു ..

No comments:

Post a Comment