Saturday, October 7, 2017

നീരവം...
മഴയില്‍ പൊഴിയുന്ന 
പൂക്കളെപ്പോലിപ്പഴും
അടരുന്നു എന്നില്‍ നിന്റെ 
പ്രണയം ഒന്നുമാത്രം...

അളവില്ലാതെ ഒഴുകിയകലുന്നു 
നീ ഇപ്പഴും ...
എന്നിലഴാങ്ങളിലലിഞ്ഞിരുന്നത് 
ഓര്‍ക്കാതെ ...

അര്‍ച്ചിക്കുന്നു,നിന്നെ ഞാനെന്‍റെ
നോവുമാരാഗത്തിനാത്മാവായി
പ്രാണനെപൊതിയുന്നൊരു 
ഗാനമായി പാടുന്നു ഞാന്‍...
വിങ്ങുമെന്‍ വിരഹത്തിന്‍ 
ഗീതികള്‍ കേള്‍ക്കുന്നു വിമൂകമായി ...

സന്ധ്യയുമടര്‍ന്നു ,
അകലെനീലാകാശത്തില്‍ 
ഇരുളിന്‍ ചിറകടികള്‍ ഉയര്‍ന്നു ..
വീണ്ടും ഇരുളില്‍, വാരിപ്പുതച്ചുറങ്ങി ഞാന്‍ 
പലവിധ ക്ഷണികമാം സ്വപ്നങ്ങളെല്ലാം ...

പ്രാണന്‍ പകലിരവിലൊഴുകുന്നു 
ഈറന്‍ മണ്‍ചുവരുകള്‍ക്കുള്ളിലായി
മറയ്ക്കുന്നു ഞാനെന്നിലലിയുന്ന
പാഴ് കിനാക്കളൊക്കെ ഒരു മാത്ര

നീ പോലുമറിയാതെ...

കഴുകിക്കളയുന്നിതാ ഞാന്‍ എന്നിലുള്ള 
പാപസങ്കിലമാം വേദനകള്‍ ....
ഇനിയൊരുമാത്ര ഇപ്പഴും 
ഞാനാശിച്ചുപോകുന്നു ..
ചമയങ്ങളെല്ലാമഴിച്ചു നീ 
പുണരുക പ്രേമാഭിഷേകത്താലെന്നെ നീ 
നീരവ ചുംബനങ്ങളര്‍പ്പിക്ക വീണ്ടും ...

No comments:

Post a Comment