
എന്റെ നോവുകളില്‍ ,തേങ്ങലുകളില്‍ , എന്നും എന്നോടൊപ്പം നീയ് ഉണ്ടായിരുന്നു,,
ആ നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചുപോയി..
ഈറനിയുന്ന കണ്ണുകള്‍...ആ കണ്ണുനീര് തുടക്കാന്‍..
പതിയെ എന്നരികില്‍ എത്തിയപ്പോള്‍..
നിന്നില്‍ ഒളിഞ്ഞു കിടക്കുന്ന ആ സ്നേഹം..
ചെഞ്ചുണ്ടുകള്‍ മൌനം പാലിക്കവേ..
ആ കണ്ണുകള്‍ ആ കഥ എന്നോട് പറഞ്ഞു..
മനസ്സ് ഒരു കടലായി അലറി കരയവേ..
കവിള്‍ത്തടം ഒരു നീര് ചാലായി
നീണ്ട കൈവിരലുകളില്‍ കണ്ണുനീര് നനയവേ..
ആ ഹ്രദയം മന്ത്രിക്കുന്നുണ്ടായിരുന്നു..
പൂകളും കാറ്റും പോലെ
സംഗീതവും ഗാനവും പോലെ..
ഞാനും നീയും...എന്ന്.
നോവുകള്‍ നമ്മുടെതാണ് എന്ന്...
ചൊല്ലാന്‍ മറന്ന ഒരു കവിത പോലെ..
പറയാന്‍ മറന്ന ഒരു കഥ പോലെ..
ഒരു പനിനീര് പൂപോലെ..
അതിന് സുഗന്ധം പോലെ..
നിന്റെ സ്നേഹം..
ഇന്ന് നിന്നെ ഞാന്‍ യാത്രയക്കുകയാണ്..
സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക്..
തിരികെ ഞാന്‍ നടന്നു തുടങ്ങുമ്പോള്‍..
നഷ്ട്ട പെടാന്‍ നഷ്ട്ട പെട്ടതിനെക്കാള്
ഒന്നും കാത്തുഇരിക്കാന് ഇല്ലായിരുന്നു..

ഈ കവിത.. കൂട്ടം മലയാളം ബ്ലോഗ്ഗില്‍ നല്ല കവിതകളില്‍ ഒന്നായി തിരഞ്ഞെടുക്കപെട്ടു...
ReplyDeleteഎല്ലാ നല്ല വായനകാര്‍ക്കും...നന്ദി..
അമ്പാടി.