
ഒരുപകല്‍ പാതി പടിവാതില്‍ ഇറങ്ങിപോകവേ..
ഇരുള്‍ വീണു നിറഞ്ഞ ആ ഇരുമ്പഴിക്കുള്ളില്‍...
ദൂരേക്ക് മിഴി പായിച്ചു ഒരു ശില കണക്കെ..
അവള്‍ സന്ധ്യ..
.
വേനല്‍ മഴ വിരുന്നു വന്നത് കണക്കെ ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...
വര്‍ണ്ണങ്ങള്‍ വറ്റിയ ആ കണ്ണുകള്‍ സ്വപനങ്ങള്‍ കാണുന്നത് മറന്നുപോയിരിക്കുന്നു.കിരാത രക്തം പുരണ്ട ആ മനസ്സും ശരീരവും,കിനാവുകള്‍ക്കും അകലെ ആയിരുന്നു,പ്രണയം നിറഞ്ഞ ആ മനസ്സ് പ്രിയതമന് നല്‍കിയപ്പോള്‍ ,എണ്ണം തിട്ടാ വെള്ളി കാശിനു എന്നെ വിറ്റു, വാങ്ങിയവര്‍ ഏറെയും എന്നെ പ്രണയിച്ചു,എന്‍റെ കിനാവുകളിന്‍ ന്മേല്‍ ആ നിമിഷ പ്രണയങ്ങള്‍ ബീജം വിതച്ചു കൊയ്തു..നെഞ്ചില്‍ എറിഞ്ഞ ചിതതന്‍ ചൂട്
ഒരു വേര്‍പാടിന്‍ നോവായി തീരുന്നു..
കരയാന്‍ മറന്ന രാവുകള്‍,കരയിക്കുന്നു എന്നെ നിന്‍റെ ഓര്‍മ്മകള്‍. കണ്ണുനീര്‍ വറ്റിവരണ്ട ആ കവിള്‍ത്തടം എന്നെ പ്രണയിച്ചവര്‍ക്ക് ചുംപനങ്ങള്‍ക്ക് ഉപ്പുരസം നല്‍കി,കാലങ്ങള്‍ കൊണ്ട് വേദനകള്‍ മൂടപെടും എന്ന് കാലം പറയവേ ,വേദനകള്‍, നോവുകള്‍ സ്വപ്നങ്ങളാല്‍ മൂടപെടുന്നില്ല്യ..ഭൂമിയിന്‍ മീതെ പെയ്തിറങ്ങുന്ന മഴകണക്കെ വേദനകള്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് മീതെ പെയ്തിറങ്ങി..
പെയ്തൊഴിഞ്ഞ ഭൂമിതന്‍ മാറില്‍ മഴവില്ല് കണക്കെ കാലം അവള്‍ക്കൊരു പേര് നല്‍കി വേശ്യ..
ഓര്‍മ്മകള്‍തന്‍ ഈ ഇരുട്ടിന്‍റെ തടവറയില്‍
ശരീരം കൈവിട്ട ഈ മനസ്സിന്‍റെ ഗതിയില്ലാ വേഗതയില്‍ ചലിക്കവേ..പാദങ്ങളില്‍ ചങ്ങല നല്‍കി പകലുകള്‍ അവള്‍ക്കു മറ്റൊരു പേരുനല്‍കി ഭ്രാന്തി..
കാലം അതേറ്റു ചൊല്ലി..ആ വേശ്യ ഒരു ഭ്രാന്തി ആയി.
കറുത്ത ഇരുമ്പിന്‍ ചങ്ങകള്‍ ഇന്നെന്റെ പാദങ്ങളെ പ്രണയിക്കുന്നു, പൊട്ടി ഒലിക്കുന്ന വ്രണങ്ങളില്‍ പച്ചമാംസത്തെ പ്രണയിക്കുന്ന കൊമ്പന്‍ ഈച്ചകള്‍..വേദന വാരിപുതച്ചു ഞാന്‍ ഉറങ്ങുമ്പോഴും നിന്‍റെ ഓര്‍മ്മകള്‍ ഒരു നനുത്ത കാറ്റായി തഴുകി തലോടി കടന്നു വന്നു ഈ അഴികള്‍ക്കുള്ളില്‍.ഒരു പകുതി പകല്‍ പടിവാതില്‍ ഇറങ്ങിപോകവേ..ഒരു കറുത്ത സന്ധ്യവിരുന്നു വന്നു...കൂട്ട് വന്നു മരണവും..
പാഴ്സ്മ്രിതികളിലെ മനസ്സും ശരീരവും മരണം വരിച്ചു..
ഒരു ആസ്സുര താളമായി തേങ്ങലുകള്‍...

No comments:
Post a Comment