Wednesday, December 1, 2010

രാവുകളും ഞാനും...


ശലഭങ്ങള്‍ തന്ന നിറം
പൂക്കള്‍ തന്ന സുഗന്ധം
മഴകള്‍ തന്ന കണങ്ങള്‍.
നിലാവ് തന്ന വെട്ടം..
മഞ്ഞു പകര്‍ന്ന തണുപ്പും...
തേന്‍ പകര്‍ന്ന മധുരം...
നക്ഷത്രങ്ങള്‍ പകര്‍ന്ന ശോഭയും...
രാവു പകര്‍ന്ന കറുപ്പും..
ഇളം കാറ്റിന്‍റെ തലോടലും...
നിന്‍റെ ഓര്‍മ്മകളും....
പകര്‍ന്നു തന്ന ജീവിതം...
പുസ്തക താളിലെ മയില്‍പീലിയെ സ്നേഹിച്ച നാം..
അന്യോന്യം മനസറിഞ്ഞ നാം..
അറിയാതെ പോയത് എന്താണു..
ജീവിതമോ..സ്വപ്നമോ...
എവിടെ കോറിയിട്ട വരികളില്‍...
കണ്ണുനീര്‍ വീണ തൂലിക ചലിക്കുമ്പോള്‍...
മനസറിയുന്ന നോവില്‍...
യാത്ര പറയുന്ന നിന്‍റെ ചുണ്ടുകള്‍...
ഈറനണിയുന്ന എന്‍റെ കണ്ണുകള്‍...
ഇനി ഒരിക്കലും നിന്നെ തിരയാതിരിക്കാന്‍...
ഞാന്‍ ഈ പകലുകളെ യാത്രയാക്കുന്നു...
രാവുകളെ തേടുന്നു....

No comments:

Post a Comment