
ഹ്രദയമുറിവുകളില്‍ ചലിച്ചു എഴുതിത്തുടങ്ങിയപ്പോള്‍ ..
ജീവിത സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍
എന്നില്‍ നിന്നും അകന്നു പോകുന്നതായി തോന്നിയോ..
കോറിയിട്ട വരകളിലൂടെ ഓര്‍മ്മകളും പേറി നടന്നു തുടങ്ങിയപ്പോള്‍...
ഈ സായാഹ്നങ്ങളില്‍ നിന്‍റെ ഓര്‍മ്മകള്‍ ഒരിക്കലും
എന്നില്‍ നിന്നും പിരിയുന്നവയല്ല എന്നറിഞ്ഞു തുടങ്ങുന്നു..
അലകള്‍ക്കു പുറകെ അലകള്‍ പോലെ
സ്വപ്‌നങ്ങള്‍... ഓര്‍മ്മകള്‍ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..
നിനക്ക് വേണ്ടി എഴുതി തുടങ്ങിയപ്പോള്‍ ഒക്കെയും
നിന്‍റെ സാമീപ്യം ഞാന്‍ അറിയുന്നണ്ടായിരുന്നു...
ഇന്നു ഈ നിശയില്‍ നിലാവ് നിലവിളക്ക് കൊളുത്തി
താരകള്‍ കണ്ണിനു കാര്‍ത്തിക ഒരുക്കി...
എന്നോടൊപ്പം നിനക്കായ് കാത്തിരിക്കുന്നു.
ഒരു നന്ദ്യാര്‍വട്ടത്തിന്റെ സാമീപ്യത്തില്‍
എന്‍റെ സ്നേഹം പറഞ്ഞു ഞാന്‍,,,.
ഒരു സന്ധ്യയോടത്ത് കിന്നാരം പറഞ്ഞു നമ്മള്‍
പുഴയോട് പരിഭവം പറഞ്ഞു നമ്മള്‍..
പ്രേമം വാചാലമായി നമ്മളില്‍...
സ്നേഹിച്ചു നമ്മള്‍...
അറിഞ്ഞു നമ്മള്‍..പരിഭവിച്ചു നമ്മള്‍...
ഓര്‍ത്തു ചൊല്ലുവാന്‍ ഇല്ല ഓര്‍മ്മകള്‍ എന്നില്‍..
ഇല്ല വരികള്‍ ഒന്നും തന്നെ എഴുതുവാന്‍...
തുന്നിചെര്‍കാത്ത ഹ്രദയവും..
പതിയില്‍ നിര്‍ത്തിയ വരികളും...
നിനക്ക് സന്തോഷം തരുന്നവയാണോ...?

No comments:
Post a Comment