
മകരം മഞ്ഞില്‍ കുതിര്‍ന്നു നിക്കുന്നു..
ഈ പുലരിയില്‍ ഒരിളം കാറ്റിന്‍റെ നനുത്ത തണുപ്പില്‍
ഞാന്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു .
മനസ്സില്‍ ഇതളിട്ട നിന്നോടുള്ള സ്നേഹം
അതിന്‍റെ വളര്‍ച്ചയില്‍ അന്യോന്ന്യം പങ്കിട്ട നിമിഷങ്ങള്‍
പരസ്പരം കൈമാറിയ അനുഭവങ്ങള്‍.അറിയലുകള്‍
ഇപ്പോള്‍ ഈ നിമിഷം വേദന നല്‍കി കടന്നു പോകുമ്പോള്‍
ഇതൊരിക്കലും ഞാന്‍ പ്രതീഷിച്ചവ ആയിരുന്നില്ല്യ ....
പ്രതീഷകള്‍ മാത്രം ആണല്ലോ ജീവിതം ....
എങ്കിലും സ്നേഹിച്ചു തുടങ്ങിയ നാളുകളില്‍..
മനസിന്‍റെ അകത്തളങ്ങളില്‍ ഇരമ്പിഅലച്ച
ധ്വനികളില്‍ ഇരുളടഞ്ഞു കിടന്നിരുന്ന ആ നിമിഷങ്ങള്‍
അതിലൂടെ കടന്നു പോയപ്പോള്‍ ഉണ്ടായ താളചലനങ്ങള്‍ ....
മനസിനെ കറുപ്പ് നിറം നല്‍കി കടന്നു പോയപോള്‍ ..
കണ്ടുനിന്നവര്‍ ഭ്രാന്തം മനസിനെ ഇരുമ്പ് അഴിക്കുള്ളില്‍ അടച്ചു ചിരിച്ചു ...
അപ്പോള്‍ ഞാനും ചിരിച്ചു..കാരണം മനസ്സില്‍ ഞാന്‍ കണ്ടത് നിന്നെ മാത്രം ആയിരുന്നു...
അവര്‍ക്ക് കാണാന്‍ കഴിയാത്തതും അതായിരുന്നു...
ഇന്നു ഞാന്‍ രണ്ടും കാണാന്‍ തുടങ്ങിയിരിക്കുന്നു...
നീയ് പകര്‍ന്നു തന്ന നിമിഷങ്ങള്‍...
അതില്‍ ചാലിച്ച ജീവിതം....
വരച്ചു ചേര്‍ക്കാന്‍ കഴിയാതെ പോയ വര്‍ണ്ണങ്ങള്‍...
നീയ് യാത്ര പറഞ്ഞു പോയപ്പോള്‍...
സന്ധ്യക്ക് വഴിമാറിയ നിശയില്‍ ...
ഒരു മിന്നാമിനുങ്ങിനെ തിരയുന്നു...
ആ വെളിച്ചത്തില്‍ എനിക്ക് എന്‍റെ ജീവിതം കണ്ടു പിടിക്കണം..
ഒന്നും തിരികെ നേടാനല്ല....ഇനിയും എനിക്ക് നിന്നെ കുറിച്ച് എഴുതണം...
പറയണം ഒരു കഥ ഋതുവിനോട്..
നിന്‍റെ കഥ...

No comments:
Post a Comment