Friday, November 19, 2010

കാത്തിരിപ്പു ഞാന്‍


ഏയ്‌ സഖീ എവിടെ ഞാന്‍ നില്ക്കുന്നൂ ..
ഈ ഇടവഴിയില്‍ ഏകനായി നില്കുന്നു ...
എവിടെയാണ് നീയ്...
നിന്നെ തഴുകി വരുന്ന ഈ ഇളം കാറ്റിനോട് ..
ഞാന്‍ ചോദിച്ചു നീയ് എവിടെ എന്ന്..
മൗനം മാത്രം ഉത്തരം....
നിന്‍റെ കാല്പാടുകള്‍ പതിഞ്ഞ മണ്ണിനോട് ..
ഞാന്‍ ചോദിച്ചു നീയ് എവിടെ എന്ന്...
മൗനം മാത്രം ഉത്തരം...
നിന്നെ കണ്ടു കടന്നു വന്ന മഴ മേഘങ്ങളോട് ..
ഞാന്‍ ചോദിച്ചു നീയ് എവിടെ എന്ന്....
മൗനം മാത്രം ഉത്തരം....
ഒഴുകി വന്നു എന്‍റെ പാദങ്ങള്‍ നനച്ച
തണുത്ത മഴ തുള്ളി കളോട്..
ഞാന്‍ ചോദിച്ചു നീയ് എവിടെ എന്ന്...
മൗനം തന്നു അവയും കടന്നു പോയി...
എവിടെ യാണ് നീയ്..
എന്‍റെ കവിളുകള്‍ തഴുകി യാത്ര പറയുന്ന
കണ്ണ് നീര്‍ തുള്ളികള്‍ പറയുന്നു,,,
നീയ് എന്‍റെ മാത്രം ആണ് എന്ന്...
നീയ് വരുംമെങ്കില്‍ ഈ ജന്മം മുഴുവന്‍
കാത്തി ഇരിക്കാം ഞാന്‍...
ഇനിയും ഉണ്ടൊരു ജന്മമെങ്കില്‍ ..
അതിലും ഞാന്‍ കാത്തു ഇരിക്കാം ..
മഴവന്നൂ ...വെയില്‍ വന്നു..
പൂക്കള്‍ കനികള്‍ആയി .
വസന്തം വന്നൂ...ശിശിരം വന്നു...
ഇലകള്‍ പൊഴിക്കയായി മരങ്ങള്‍...
നീയ് എനിക്ക് സമ്മാനിച്ച മയില്‍‌പീലി മരിച്ചു..
എന്‍റെ സ്വപ്‌നങ്ങള്‍ മരിച്ചു...
എന്‍റെ മൗനം മരിച്ചു...
എന്‍റെ ദുഃഖം മരിച്ചു...
എന്‍റെ കണ്ണുനീര്‍ വറ്റി വരണ്ടു...
എന്നില്‍ മോഹങ്ങള്‍ മരിച്ചു..
എന്‍റെ ഹ്രദയം തുടിക്കുന്നു
ഇപ്പോഴും ...ചോദിക്കുന്നു നിന്നോട്..
ഇനിയും നീയ് വരുന്നില്ലയോ...
വരുന്നില്ലയോ...വരുന്നില്ലയോ....
നിന്നെ ഞാന്‍ കാത്തു ഇരുന്നോരിദിവസങ്ങള്‍
നിനക്ക് നല്‍കി ഞാന്‍ യാത്രയാകുന്നു
പ്രിയ സഖീ....

No comments:

Post a Comment