
വില്‍ക്കുവാന്‍ എന്നെ വച്ചേക്കുന്നു ഞാന്‍ ..
വിളിച്ചു പറയുവാന്‍ ഇല്ല്യ ഗുണങ്ങള്‍
ഒന്നും തന്നെ...
എന്നില്‍ സ്വപ്‌നങ്ങള്‍ ഇല്ല്യാ ...
അവ മരിച്ചു കഴിഞ്ഞു ...
എന്നില്‍ ദുഃഖങ്ങള്‍ ഇല്ല്യ ..
അവ എന്നെ വിട്ടകന്നു പോയി...
എനിക്ക് സൗന്ദര്യം ഇല്ല...അത് നിന്‍റെ കൂടെ ആണ്...
എനിക്ക് ശരീരം ഇല്ല്യ അത് മണ്ണിന്റെ കൂടെ ആണ്..
എനിക്ക് ആത്മാവ് ഇല്ല്യ അത് നിന്‍റെ കൂടെ ആണ്..
എനിക്ക് രാത്രികള്‍ ഇല്ല്യ...
എനിക്ക് പകലുകള്‍ ഇല്ല്യ...
കാരണം നീയ് എന്റെ കൂടെ ഇല്ല്യ.
എനിക്ക് ചന്ദ്രനില്ല്യ ...കാരണം നിന്‍റെ മുഖം
എന്റെ കൂടെ ഇല്ല്യ...
എനിക്ക് സൂര്യനില്ല്യ കാരണം നിന്‍റെ സാമീപ്യം എന്റെ കൂടെ ഇല്ല്യ...
എന്നെ ഞാന്‍ എങ്ങനെ വില്‍ക്കും...
പറയു നീ സുവിതെ എന്നെ ഞാന്‍ എങ്ങനെ വില്‍ക്കും...
നിന്‍റെ സ്വപ്നങ്ങള്‍ ഉണ്ടോ നിന്‍റെ കൂടെ..
നിന്‍റെ ദുഃഖങ്ങള്‍ ഉണ്ടോ നിറെ കൂടെ...
ചന്ദ്രനും സൂര്യനും ഉണ്ടോ നിന്‍റെ കൂടെ..
രാത്രിയും പകലും ഉണ്ടോ നിന്‍റെ കൂടെ...
ആത്മാവും ശരീരവും ഉണ്ടോ നിന്‍റെ കൂടെ...
ഞാനും എന്റെ സ്നേഖവും ഉണ്ടോ നിനെ കൂടെ...
ഒരു ജീവിതം ഉണ്ടോ നിനക്ക് എന്റെകൂടെ..

No comments:
Post a Comment