
എന്‍റെ ചില്ലകള്‍ക്ക് താഴെ കൂട് കൂട്ടിയ നീയ്
എന്‍റെ തണലില്‍ സ്വപ്‌നങ്ങള്‍ കണ്ട നീയ് ..
എന്‍റെ കീഴെ അവ യാഥാര്‍ത്ഥ്യങ്ങള്‍ ആക്കുവാന്‍
ശ്രമിച്ച നീയ്....
അതിനു ശക്തിയും ഓജസ്സും പകരാന്‍ എന്നെ കൂട്ടാക്കിയ നീയ്..
എന്തെ എന്‍റെ സ്നേഹം മനസിലാക്കാണ്ട് പോയി...
ഇന്ന് എന്‍റെ കടക്കല്‍ കത്തികള്‍ വീഴുമ്പോള്‍ ..
എനിക്ക് കാണുവാന്‍ ...നിന്നെ ഓര്‍ക്കുവാന്‍ ...
ഒഴിഞ്ഞ എന്‍റെ ചില്ലയിലെ കൂട് മാത്രം....
മറ്റു ദേശങ്ങളില്‍ നീയ് കൂട് കൂട്ടിയോ...
വേറെ ചില്ല കളില്‍ നീയ് അഭയം കണ്ടെത്തിയോ...
ഒരു പിടി ചാരമാകാന്‍ അടുപ്പില്‍ എരിയുംപോഴും...
എന്‍റെ മനസ്സില്‍ നീയ് കൂട്ടിയ കൂടും...അതിന്റെ സന്തോഷവും മാത്രം...
--

No comments:
Post a Comment