
ഒരു വേദന തു ആരും അറിയാത്ത വേദന ...നിങള്‍ അനുഭവിച്ച നിങ്ങളുടെ വേദന .. പറയാന്‍ കഴിയാതെ പോയനമ്മുടെ വേദന..അത് നിങ്ങള്‍ അറിയുവാന്‍ ശ്രമിച്ചു വോ ...ശ്രമിക്കുന്നുണ്ടോ ..? ഇല്ല..നമ്മള്‍ ആരും ശ്രമിച്ചില്ല ...ആ വേദന അറിയുവാന്‍ ..ഒന്ന് പങ്കു വക്കുവാന്‍ ....
കാരണം ആ വേദന വിളിച്ചു പറയുവാന്‍ നിങ്ങള്‍ക്ക് വാക്കുകള്‍ ഉണ്ടായിരുന്നില്ല്യ.ഇന്ന് എല്ലാം നേടി എന്ന് അഹംകരിക്കുന്ന നിങ്ങള്‍ക്കോ എനിക്കോ ആവേദന വിളിച്ചു പറയാന്‍ കഴിയാതെ പോയി ..അതാണ് സത്യം ..
ആ വേദന .എല്ലാ അമ്മ മാരും വിളിച്ചു പറയുന്ന ഒരു വേദനയുടെ കാര്യം ...നിന്നെ ഞാന്‍ നൊന്തു പ്രസവിച്ചു എന്നാ കാര്യം ....വേദനിച്ചു പ്രവസിച്ചു എന്ന കാര്യം...പക്ഷെ അതെ വേദന അനുഭവിച്ച നിങ്ങള്‍ ,,,അല്ലെങ്കില്‍ ആ അമ്മ തന്നെ മറന്ന...അറിയാന്‍ മറന്ന...പറയാന്‍ മറന്ന വേദന .....അമ്മയുടെ ഉദരത്തില്‍ നിന്നും പുറത്തു വന്നപ്പോള്‍ ഉണ്ടായ ..അല്ലെങ്കില്‍ അനുഭവിച്ച ആവേദന ഇന്ന് ഞാനും നിങ്ങളും ,ലോകവും എല്ലാം മറന്നു...കാരണം ആ വേദന വിളിച്ചു പറയാന്‍ നാവുകള്‍ ഉണ്ടായിരുന്നു ..പക്ഷെ വാക്കുകള്‍ ഉണ്ടായിരുന്നില്ല്യ...ഒരു പക്ഷെ വിളിച്ചു പറഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ ചെവികള്‍ ഉണ്ടായിരുന്നില്ലേ ...മനസിലാക്കാന്‍ മനുഷ്യര്‍ ഉണ്ടായിരുന്നില്ലേ...പിന്നെ എന്തെ എന്നും ആ വേദന അറിയാണ്ട് പോണു....

No comments:
Post a Comment