വേദനകള്‍പുതച്ചു ഞാനീരാവിലെപ്പഴോ മയങ്ങിപ്പോയി
സ്വപ്നങ്ങള്‍ വന്നുവിളിച്ചപ്പോഴും ഞാനുണര്‍ന്നീല്ലാ
അത്രയേറെ മോഹനങ്ങളായിരുന്നു നിന്നെകുറിച്ചുള്ള
സ്വപ്നങ്ങള്‍
ഉണര്‍പ്പഴോരാവില്‍ എന്‍റെ തലയണകള്‍കണ്ണീരാല്‍നനഞ്ഞിരുന്നു
വീണ്ടുമൊരു നിദ്രയുടെ കനിവിനായ് ഈറന്‍പഞ്ഞികെട്ടുകള്‍
പുണര്‍ന്നു ഞാന്‍കിടന്നു.....
മൗനമൊഴുകുന്ന നാലു മന്‍ചുവരുകള്‍ക്കിടയിലായ്
ഞാനേകനായി
ചില്ലിട്ടവാതില്‍മെല്ലെതുറന്നുവന്ന കാറ്റിന്റെ കിന്നരികളെന്നെ
തഴുകിപ്പോയി
എന്‍നയനങ്ങള്‍ഞാനറിയാതെ ആ ഇരുളില്‍നിന്നെ തിരയുകയായിരുന്നു
ഓര്‍മ്മകള്‍തന്‍തെളിയാവിളക്കുകള്‍ പോലെയാ താരകകുഞ്ഞുങ്ങള്‍
ആകാശ നീലിമയില്‍ മറഞ്ഞിരുന്നു...
കാണാമറയത്തുള്ള രാപക്ഷിതന്‍ ഗാനമ്രണാളം കേട്ട്
അകതാരിലൊരു നെടുവീര്‍പ്പായി നമ്മുടെയഭിലാഷങ്ങള്‍
നിന്‍റെശ്രീമുഖത്തിന്‍ മന്ദഹാസമെന്നില്‍ ആതിരരാവില്‍പൂത്ത
ഗന്ധികള്‍പോലെ...
സ്മൃതികള്‍തിരഞ്ഞ നയനങ്ങളെപ്പഴോ നിദ്രയില്‍വഴുതി
പുലരിവന്നതും പുലര്‍മഞ്ഞുവന്നതും ഞാനറിഞ്ഞീല
പൂക്കള്‍ വിരിഞ്ഞതും പൂമ്പാറ്റകള്‍വന്നതും ഞാനറിഞ്ഞീല
പുലരിതന്‍തോഴിയായി നീയും വന്നീല്ലാ
പരിഭവമൊന്നുമേ കാട്ടാതെ എന്‍റെ മോഹങ്ങളുംപേറി
ഒരുഞൊടിവാക്ക്ചോല്ലതെയകലത്തില്‍ മടക്കമായി
പ്രിയമോടെയാമൃതിന്‍ വീട്ടിലെ വിരുന്നുകാരനായി മടങ്ങി.


No comments:
Post a Comment