സ്വപ്നങ്ങളുടെപാതയില്‍
കര്‍മ്മങ്ങള്‍ ത്യജിച്ചു നടന്നു നിങ്ങള്‍
യാഥാര്‍ത്ഥ്യങ്ങളില്‍
തട്ടി പലഉരു വീണ്‌നിങ്ങള്‍...
നിങ്ങളുടെമോഹങ്ങള്‍പിന്നെയും കൈകള്‍തന്നു സഹായിച്ചുയാത്രതുടരാന്‍
ബന്ധങ്ങള്‍പലതും
മുന്നില്‍ മരമായിതളിര്‍ത്തപ്പോളും..
ചതിയുടെതീജ്വാലകളില്‍
കരിക്കുകതന്നെചെയ്തു നിങ്ങള്‍
പിന്‍വിളികള്‍
പലതും കേട്ടപ്പോഴും മുന്നിലെവശ്യതയില്‍ ലയിച്ചുപോയി നിങ്ങള്‍..
ഇരുളുകള്‍ മുന്നില്‍വന്നടിയുംപോഴും അത്യാഗ്രഹത്തിന്റെ വെട്ടം നിങ്ങള്‍ക്കു വഴികാട്ടി
യാചനയുടെരോദനങ്ങള്‍ പലവുരിഉയര്‍ന്നപ്പോള്‍
സുഖസുഷുപ്തിയുടെ മയക്കത്തില്‍നിന്നുണര്‍ന്നില്ല നിങ്ങള്‍
പിഞ്ചുബാല്യ സ്വപ്നങ്ങള്‍ക്കുമേല്‍ പറന്നുനിങ്ങള്‍
പറക്കമുറ്റിയ പരുന്തിനെപോലെ...
നഷ്ട്ടസ്വപ്നങ്ങള്‍ വെറുത്തു നിങ്ങള്‍
കോടിസ്വപ്നങ്ങളള്‍ വീതംവക്കുവനായ്...
തീരാത്തകാമങ്ങള്‍ തളക്കുവനായി കോടികള്‍കൊടുത്തു മടികുത്തുകളഴിച്ചു
ലഹരികള്‍ നിങ്ങളില്‍ ലഹളകളഴിച്ചു വിട്ടു...
പുലരികളില്‍ നിങ്ങളില്‍ പുകമറയുണ്ടാക്കി..ആ മറയില്‍
മനുഷ്യനെവെട്ടി.
മനുഷ്യത്വം ന്നിങ്ങളില്‍മരിക്കുന്നു...


No comments:
Post a Comment